ലോസ് ആഞ്ജലസില്‍ നിസ്സാന്‍ ഹൈ-ക്രോസ്
നവംബര്‍ 30ന് തുടങ്ങുന്ന ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ നിസ്സാന്‍ ഒരു കിടിലന്‍ എസ്‍യുവി കണ്‍സെപ്റ്റ് അവതരിപ്പിക്കുന്നുണ്ട്. 28ന് മാധ്യമങ്ങള്‍ക്കായി തുടങ്ങിയ പ്രദര്‍ശനം നടന്നുവരികയാണ്. നിസ്സാന്‍ കണ്‍സെപ്റ്റിനെക്കുറിച്ച് വന്‍ അഭിപ്രായമാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്.
നിസ്സാന്‍ ഹൈ-ക്രോസ് കണ്‍സെപ്റ്റ് (Nissan Hi-Cross Concept) എന്നാണ് പുതിയ സങ്കല്‍പത്തിന് പേര്. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് ഫിറ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോറും ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനം എന്‍ജിന്‍ കരുത്ത് നാല് ചക്രങ്ങളിലേക്ക് ആവാഹിക്കുന്നു.
നിസ്സാന്‍ ബൂത്തില്‍ 2014 ജിടി-ആര്‍, ഡല്‍റ്റ വിങ് റേസ് കാര്‍, അള്‍ടിമ സെഡാന്‍, പാത്‍ഫൈന്‍ഡര്‍ എസ്‍യുവി 7 സീറ്റര്‍, സെന്‍ട്ര കോംപാക്ട് പതിപ്പ് എന്നിവയും പ്രദര്‍ശനത്തിനുണ്ട്.
താഴെ ഹൈ-ക്രോസ് കണ്‍സെപ്റ്റ് ചിത്രങ്ങള്‍ കാണാം. ലോസ് ആഞ്ജലസ് ഓട്ടോഷോയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഡ്രൈവ്സ്പാര്‍ക് നിങ്ങളിലേക്ക് എത്തിക്കുന്നതാണ്.









Click it and Unblock the Notifications








