ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍ ജനീവയില്‍
ഡസ്റ്റര്‍ കോംപാക്ട് എസ്‍യുവിയുടെ ലിമിറ്റഡ് എഡിഷന്‍ ജനീവ മോട്ടോര്‍ഷോയില്‍ പുറത്തിറക്കി. റിനോ ഉടമസ്ഥതയിലുള്ള ഡാസികയുടെ ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ വലിയ ജനപ്രീതി നേടിയിട്ടുണ്ട്. വിപണിയിലുള്ള സ്റ്റാന്‍ഡേഡ് പതിപ്പിനെക്കാള്‍ ഓഫ് റോഡ് പ്രകടനശേഷിയാടെയാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വരുന്നത്. ഡസ്റ്റര്‍ അഡ്വഞ്ചര്‍ എന്നാണ് ഈ വാഹനത്തിന് പേര്.
ഈ വാഹനം ഇന്ത്യയിലേക്കു വരുമോ എന്നത് സംബന്ധിച്ച് ഇപ്പോള്‍ വ്യക്തതയില്ല. റിനോ എസ്‍യുവിയുടെ പ്രധാന വിപണികളിലൊന്നായി രാജ്യം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ സാധ്യത തള്ളിക്കളയാനാവില്ല. ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍ ചിത്രങ്ങള്‍ താഴെ കാണാം.

ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍
ഡസ്റ്റര്‍ അഡ്വഞ്ചറിന്‍റെ എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ് സ്റ്റാന്‍ഡേഡ് പതിപ്പിനെക്കാള്‍ അഗ്രസീവാണെന്നു കാണാം. കിടിലന്‍ ബോഡി ഗ്രാഫിക്സ് ആരെയും ആകര്‍ഷിക്കുന്നതാണ്.

ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍
രാത്രി ട്രിപ്പുകള്‍ക്ക് സഹായകമാകും വിധത്തില്‍ റൂഫില്‍ രണ്ട് സ്പോട്ട് ലാമ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഓഫ് റോഡിംഗ് സൗകര്യം പ്രമാണിച്ച് മുമ്പിലും പിന്നിലും സ്കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുണ്ട്.

ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍
16 ഇഞ്ച് അലോയ് വീലുകള്‍, ടിന്‍റഡ് വിന്‍ഡോകള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തിനുണ്ട്.

ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍
എക്സ്റ്റീരിയറില്‍ കാണുന്ന ഗ്രാഫിക് രൂപകല്‍പനയുടെ അതേ താളം ഇന്‍റീരിയറിലും പിന്തുടരുന്നുണ്ട്. പുറത്തുള്ള കംപാസ് ലോഗോയും ഡസ്റ്റര്‍ സിഗ്‍നേച്ചറും അടങ്ങുന്ന ഡിസൈന്‍ സീറ്റ് കവറുകളില്‍ പതിച്ചിരിക്കുന്നു.

ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍
ഡസ്റ്ററിലെ വാട്ടര്‍പ്രൂഫ് ഗാര്‍മിന്‍ സാറ്റലൈറ്റ് നാവിഗേഷന്‍ സന്നാഹം 45 യൂറോപ്യന്‍ മാപ്പുകള്‍ അടങ്ങുന്നതാണ്. ഉപഭോക്താക്കള്‍ക്ക് സൗജന്യമായ അപ്‍ഡേറ്റുകളും ലഭിക്കും.

ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍
ഫോര്‍ വീല്‍ ഡ്രൈവിലും 2 വീല്‍ ഡ്രൈവിലും വാഹനം വരുന്നുണ്ട്.

ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍

ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍

ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍

ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍



Click it and Unblock the Notifications








