ഫോഡ് അറ്റ്ലസ്: പിക്കപ്പിന്റെ ഭാവി അജണ്ട
നടന്നുകൊണ്ടിരിക്കുന്ന ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍ ഫോഡിന്‍റെ പ്രശസ്തമായ അറ്റ്ലസ് പിക്കപ്പിന് ഒരു പുതിയ കണ്‍സെപ്റ്റ് അവതരിപ്പിക്കുന്നു. ആഗോള പിക്കപ്പ് നിര്‍മിതിയുടെ അടിസ്ഥാനതത്വങ്ങളെ കാലാനുസൃതമായി വിമര്‍ശനവിധേയമാക്കുകയാണ് ഈ കണ്‍സെപ്റ്റ് ചെയ്യുന്നത്. ഒരു പിക്കപ്പ് എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് പരമ്പരാഗതമായി ലഭ്യമായ ഉത്തരങ്ങളെ തള്ളിക്കളയുകയാണ് അറ്റ്ലസിന്‍റെ ഡിട്രോയ്റ്റ് കണ്‍സെപ്റ്റ്.
താഴെ അറ്റ‍്ലസ് ചിത്രങ്ങളും വിവരങ്ങളും കാണാം.

ഫോഡ് അറ്റ്ലസ്
പൊതു സമ്മതത്തിന്‍റെ നിര്‍മിതിയാണ് കണ്‍സെപ്റ്റുകളുടെ എപ്പോഴത്തെയും ലക്ഷ്യം. കാര്‍ നിര്‍മാണത്തിന്‍റെ ഭാവികാലത്തെ തങ്ങളുടെ അജണ്ടകളിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള ഗൂഢലക്ഷ്യം ഓരോ കണ്‍സെപ്റ്റിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ നിര്‍മാതാവിനുണ്ട്.

ഫോഡ് അറ്റ്ലസ്
കാര്‍ ഡിസൈനിംഗിന്‍റെയും സാങ്കേതികതയുടെയുമെല്ലാം ഗതിവിഗതികള്‍ തന്നെ മാറ്റിമറിച്ച നിരവധി കണ്‍സെപ്റ്റുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.

ഫോഡ് അറ്റ്ലസ്
ഇവയെ പിന്‍പറ്റിയാണ് ചെറുതും വലുതുമായ കാര്‍നിര്‍മാതാക്കള്‍ തങ്ങളുടെ ഡിസൈനുകളെ കാലാനുസാരിയാക്കുന്നത്.

ഫോഡ് അറ്റ്ലസ്
കഴിഞ്ഞ 36 വര്‍ഷമായി അമേരിക്കന്‍ പികഗ്കപ് വിപണിയുടെ അജണ്ടകള്‍ തീരുമാനിക്കുന്നത് ഫോഡ് മോട്ടോഴ്സാണ്.

ഫോഡ് അറ്റ്ലസ്
ഫോഡിന്‍റെ അറ്റ്ലസ് പിക്കപ് നോര്‍ത്ത് അമേരിക്കയില്‍ ബെസ്റ്റ് സെല്ലറാണ്, വര്‍ഷങ്ങളായി.

ഫോഡ് അറ്റ്ലസ്
ഈ വാഹനത്തിന്‍റെ പുതിയ കണ്‍സെപ്റ്റ് പിക്കപ് വിപണിയുടെ ഭാവി അജണ്ടകള്‍ തീരുമാനിക്കുന്നതാണ്.

ഫോഡ് അറ്റ്ലസ്
ഒരു പിക്കപ്പില്‍ നിന്ന് ജനങ്ങള്‍ പരമ്പരാഗതമായി പ്രതീക്ഷിക്കുന്ന ചില ഘടകങ്ങളുണ്ടെന്ന് ഫോഡ് ഗ്രൂപ്പ് ഗ്ലോബല്‍ പ്രൊഡക്ട് ഡവലപ്മെന്‍റ് വൈസ് പ്രസിഡന്‍ഡ് രാജ് നായര്‍ ചൂണ്ടിക്കാട്ടുന്നു.

ഫോഡ് അറ്റ്ലസ്
ഈ പ്രതീക്ഷകളെ തകിടം മറിക്കുകയും പുതിയ കാഴ്ചപ്പാടുകള്‍ വളര്‍ത്തുകയും ചെയ്യുക എന്നതാണ് പുതിയ കണ്‍സെപ്റ്റ് ലക്ഷ്യമിടുന്നത്.

ഫോഡ് അറ്റ്ലസ്
പ്രഫഷണല്‍ ആവശ്യങ്ങളും വ്യക്തിഗത ആവശ്യങ്ങളും ഒരുമിച്ച് മുന്നില്‍ക്കണ്ടാണ് പുതിയ രൂപകല്‍പനയുടെ തത്വം രൂപീകരിച്ചത്.

ഫോഡ് അറ്റ്ലസ്
നിരവധി അത്യാധുനിക സവിശേഷതകള്‍ ട്രക്കില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

ഫോഡ് അറ്റ്ലസ്
വാഹനത്തിന്‍റെ ഇന്‍റീരിയര്‍ ആധുനിക കംഫര്‍ട്ട് കാഴ്ചപ്പാടുകളെ ഉള്‍ക്കൊള്ളുന്നതാണ്.

ഫോഡ് അറ്റ്ലസ്
റഗ്ഗഡ്‍നെസ് കാത്തുസൂക്ഷിക്കുമ്പോള്‍ തന്നെ കംഫര്‍ട്ടില്‍ കുറവ് വരുത്താതിരിക്കുക എന്നതാണ് ഡിസൈന്‍ രീതി.

ഫോഡ് അറ്റ്ലസ്
ഇതിനകം തന്നെ പ്രശസ്തമായിക്കഴിഞ്ഞിട്ടുള്ള ഫോഡ് ഇക്കോബൂസ്റ്റ് എന്‍ജിന്‍റെ വരും തലമുറ പതിപ്പാണ് കണ്‍സെപ്റ്റിന് ഘടിപ്പിച്ചിട്ടുള്ളത്. നിലവിലെ ഇക്കോബൂസ്റ്റ് എന്‍ജിന്‍ 1 ലിറ്ററിന്‍റേതാണ്.

ഫോഡ് അറ്റ്ലസ്

ഫോഡ് അറ്റ്ലസ്

ഫോഡ് അറ്റ്ലസ്



Click it and Unblock the Notifications








