ഹോണ്ട എം കണ്‍സെപ്റ്റ് ഷാങ്ഹായി ഷോയില്‍
ഹോണ്ട എം കണ്‍സെപ്റ്റ് ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ അവതരിച്ചു. ഇതൊരു എംപിവി കണ്‍സെപ്റ്റാണ്. വാഹനം ചൈനീസ് വിപണിയില്‍ ലോഞ്ച് ചെയ്യാനുള്ള പദ്ധതിയുണ്ട് ഹോണ്ടയ്ക്കെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് വിപണിയില്‍ എംപിവി സെഗ്മെന്‍റ് ഒരു യാത്രാവാഹന വിഭാഗമെന്ന നിലയില്‍ അത്രകണ്ട് വളര്‍ന്നിട്ടില്ല എന്നാണ് ഹോണ്ടയുടെ അഭിപ്രായം. ചൈനീസ് പ്രാദേശിക ഓട്ടോമൊബൈല്‍ കമ്പനികള്‍ പുറത്തിറക്കുന്ന ചില വാണിജ്യ വാഹനങ്ങളാണ് ഈ സെഗ്മെന്‍റിലുള്ളത്.
ഒരു യാത്രാവാഹനമെന്ന നിലയില്‍ കൂടുതല്‍ കാബിന്‍ സ്പേസും ഡ്രൈവിംഗ് സുഖവും പകരുന്ന ഒന്നായിരിക്കും എം കണ്‍സെപ്റ്റിന്‍റെ ഉല്‍പാദന മോഡല്‍. വാഹനത്തിന്‍റെ ചിത്രങ്ങള്‍ താഴെ കാണാം.

Honda Concept M MPV
ഹോണ്ട ജേഡ് എന്ന പേരില്‍ മറ്റൊരു കണ്‍സെപ്റ്റ് ഷാങ്ഹായിയില്‍ അവതരിപ്പിക്കുന്നുണ്ട് ഹോണ്ട. ഇതൊരു സെഡാന്‍ കണ്‍സെപ്റ്റാണ്. ഈ വാഹനവും ചൈനയ്ക്ക് മാത്രമായി നിര്‍മിച്ചതാണ്.

Honda Concept M MPV
എന്നാല്‍, ഈ കാറുകള്‍ ഇന്ത്യയടക്കമുള്ള മറ്റ് രാഷ്ട്രങ്ങളിലേക്ക് വരില്ല എന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല.

Honda Concept M MPV
ചൈനയില്‍ വിജയിക്കുന്ന വാഹനങ്ങള്‍ സമാനമായ സാമ്പത്തിക അന്തരീക്ഷമുള്ള ഇന്ത്യ, ബ്രസീല്‍, റഷ്യ തുടങ്ങിയ വളരുന്ന സാമ്പത്തിക ശക്തികളുടെ മാര്‍ക്കറ്റുകളില്‍ വിജയിക്കാന്‍ സാധ്യത ഏറെയാണ്.

Honda Concept M MPV
ഹോണ്ട ജേഡ് സെഡാന്‍ ഈ വര്‍ഷം അവസാനം ചൈനയില്‍ ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications








