ഇതാണോ ഭാവിയിലെ ഹോണ്ട ജാസ്സ്?

Posted By:

ആനക്കൂട്ടത്തിനിടയില്‍ ഒരു ഒറ്റക്കൊമ്പന് കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ ജനശ്രദ്ധ അവന്‍ ഒറ്റയ്ക്കാവുമ്പോള്‍ ലഭിക്കുന്നു. ഇതേ തിയറി പരിഗണിച്ചായിരിക്കണം ഹോണ്ട തങ്ങളുടെ പുതിയ കൊണ്‍സെപ്റ്റ് കാനഡയിലെ മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. ഗിയര്‍ എന്നുപേരിട്ട ഹോണ്ട കൊണ്‍സെപ്റ്റിന് ഡിട്രോയ്റ്റില്‍ നടക്കുന്ന, കൂടുതല്‍ മാധ്യമസാന്നിധ്യമുള്ള നോര്‍ത്ത് അമേരിക്കന്‍ ഇന്‍റര്‍നാഷണല്‍ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ, ഒറ്റയാന്‍ കൂട്ടത്തില്‍ കൂടിയാല്‍ കാണാന്‍ ഒരു രസവുമില്ല.

ഫിക്സഡ് ഗിയര്‍ ബൈസിക്കിള്‍ (മ്മടെ ഗിയറില്ലാത്ത സാധാരണ സൈക്കിള്‍) ഡിസൈനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഹോണ്ട ഡിസൈനര്‍മാര്‍ ഈ കൊണ്‍സെപ്റ്റ് രൂപകല്‍പന ചെയ്തത്. ലാളിത്യം നിറഞ്ഞ, ധാരാളം കര്‍വുകളും മറ്റുമില്ലാത്ത ഡിസൈനാണ് ഈ കൊണ്‍സെപ്റ്റിനുള്ളത്. അമിതമായി പ്രനൗണ്‍സ് ചെയ്യുന്നതായി യാതൊന്നും ഇല്ലാതിരിക്കാന്‍ ഡിസൈനര്‍മാര്‍ പ്രത്യേകം ശ്രദ്ധ നല്‍കിയിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ഫിക്സഡ് ഗിയര്‍ ബൈസിക്കിളിന്‍റെ മഡ്ഗാഡുകള്‍ ഇല്ലാത്തതിന്‍റെ സൗന്ദര്യം പോലും വാഹനം ആവാഹിച്ചിരിക്കുന്നത് നോക്കുക. വീല്‍ ആര്‍ച്ചുകള്‍ ഒരു ധ്വനിപ്പിക്കുന്നില്ല ഡിസൈനില്‍.

എത്രയളവില്‍ വേണമെങ്കിലും കസ്റ്റമൈസേഷന് വഴങ്ങുന്ന ശരീരമാണ് ഗിയര്‍ കൊണ്‍സെപ്റ്റിനുള്ളത്. ഈ വാഹനത്തെ ഭാവിയിലെ ഹോണ്ട ജാസ്സ് ആയി കാണുന്നവരുണ്ട്. ചിത്രങ്ങള്‍ താഴെ കാണുക.

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

മോണ്‍ട്‍റിയല്‍ മോട്ടോര്‍ഷോ

English summary
The new Honda concept named Gear has been displayed at the Montreal Motor Show.
Story first published: Saturday, January 19, 2013, 12:22 [IST]
Please Wait while comments are loading...

Latest Photos