ജാസ്സ് പ്ലാറ്റ്ഫോമില്‍ എസ്‍യുവി കണ്‍സെപ്റ്റ്
ജാസ്സ് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച എസ്‍യുവി കണ്‍സെപ്റ്റ് നോര്‍ത്ത് അമേരിക്കന്‍ ഇന്‍റര്‍നാഷണല്‍ ഓട്ടോഷോ(ഡിട്രോയ്റ്റ് ഓട്ടോ ഷോ)യില്‍ അവതരിപ്പിച്ചു. അര്‍ബന്‍ എസ്‍യുവി എന്ന പേരിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.
അധികം താമസിക്കാതെ തന്നെ അര്‍ബന്‍ കണ്‍സെപ്റ്റ് ഉല്‍പാദനത്തിന് സജ്ജമാകുമെന്നാണ് ഹോണ്ടയില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്.
ജാസ്സിന്‍റെ പ്ലാറ്റ്ഫോമില്‍ നിലപാടുറപ്പിച്ചിരിക്കുന്ന ഈ കോംപാക്ട് എസ്‍യുവി (വലിപ്പം നോക്കിയാല്‍ പൂര്‍ണമായും കോംപാക്ട് സെഗ്മെന്‍റില്‍ പെടുത്താന്‍ ഇന്ത്യന്‍ ചട്ടങ്ങള്‍ പ്രകാരം സാധിക്കില്ല. 4.3 മീറ്റര്‍ നീളമുണ്ട് അര്‍ബന്‍ കണ്‍സെപ്റ്റിന്) ഫോര്‍ഡ് ഇക്കോസ്പോര്‍ട്, റിനോ ഡസ്റ്റര്‍, ഷെവര്‍ലെ ട്രാക്സ്, പൂഷോ 2008 എന്നീ വാഹനങ്ങളുമായി ഏറ്റുമുട്ടും. ഇവയില്‍ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞു. മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഈ വാഹനം കോംപാക്ട് എസ്‍യുവി സെഗ്മെന്‍റിന്‍റെ ഭാവി സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കോസ്പോര്‍ട്, ട്രാക്സ് എന്നിവ ഇന്ത്യയിലേക്ക് വരാന്‍ മുഹൂര്‍ത്തം നോക്കിയിരിക്കുന്ന വാഹനങ്ങളാണ്.
കണ്‍സെപ്റ്റിന്‍റെ ചിത്രങ്ങള്‍ താഴെ കാണാം.

അര്‍ബന്‍ കണ്‍സെപ്റ്റ്

അര്‍ബന്‍ കണ്‍സെപ്റ്റ്

അര്‍ബന്‍ കണ്‍സെപ്റ്റ്

അര്‍ബന്‍ കണ്‍സെപ്റ്റ്

അര്‍ബന്‍ കണ്‍സെപ്റ്റ്

അര്‍ബന്‍ കണ്‍സെപ്റ്റ്

അര്‍ബന്‍ കണ്‍സെപ്റ്റ്



Click it and Unblock the Notifications








