ജാഗ്വര്‍ എഫ് ടൈപ്പ് ലോക കാര്‍ ശില്‍പം

ലോക കാര്‍ ഡിസൈന്‍ സമ്മാനത്തിന് ജാഗ്വര്‍ എഫ് ടൈപ്പ് ശില്‍പം അര്‍ഹമായി. ന്യൂ യോര്‍ക്ക് ഓട്ടോ ഷോയില്‍ വെച്ച് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ വെച്ചാണ് ഡിസൈന്‍ സമ്മാന ജേതാവിനെ പ്രഖ്യാപിച്ചത്.

ജാഗ്വറിന്‍റെ ആഗോള ബ്രാന്‍ഡ് ഡയറക്ടറായ അഡ്രിയാന്‍ ഹാള്‍മാര്‍ക്ക് സമ്മാനം ഏറ്റുവാങ്ങി.

Jaguar F-Type

ജാഗ്വര്‍ എഫ് ടൈപ്പ് 3 ലിറ്റര്‍ വി6 എന്‍ജിനിലും 5 ലിറ്റര്‍ വി8 സൂപ്പര്‍ചാര്‍ജ്‍ഡ് എന്‍ജിനിലും ലഭ്യമാണ്. 488.22 കുതിരകളെ പൂട്ടിയതാണ് എഫ് ടൈപ്പിന്‍റെ സൂപ്പര്‍ചാര്‍ജ്‍ഡ് വി8 എന്‍ജിന്‍. മണിക്കൂറില്‍ 60 മൈല്‍ വേഗം പിടിക്കാന്‍ 4.2 സെക്കന്‍ഡ് മാത്രമേ ഈ വാഹനം എടുക്കൂ.

മണിക്കൂറില്‍ 186 മൈല്‍ ആണ് ഈ വാഹനത്തിന്‍റെ പരമാവധി വേഗത.

ലോകത്തെമ്പാടു നിന്നുമുള്ള 43 കാറുകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഡിസൈന്‍ വിദഗ്ധരുടെ ഒരു പാനലാണ് ഇവയില്‍ നിന്ന് ഷോര്‍ട്ട്‍ലിസ്റ്റ് തയ്യാറാക്കിയത്. പിന്നീട് വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ ജൂറി ഏറ്റവും മികച്ച ഡിസൈന്‍ തെരഞ്ഞെടുത്തു.

ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും ഡിസൈനിംഗ് സൗന്ദര്യം ഒരുപോലെ നിലനിര്‍ത്താന്‍ എഫ് ടൈപ്പ് ഡിസൈനര്‍മാക്ക് കഴിഞ്ഞിട്ടുള്ളതായി ജൂറി വിലയിരുത്തി. പൂര്‍ണമായും ഡ്രൈവര്‍ കേന്ദ്രിതമായ ഒരു ഡിസൈനായും അവര്‍ എഫ് ടൈപ്പിനെ കാണുന്നു.

സീറ്റ് ഡിസൈന്‍ വളരെ മനോഹരമാണെന്ന് ജൂറി പറയുന്നു. ലോകോത്തര നിലവാരമുള്ള ശില്‍പഘടനയും സാങ്കിതികതയുമാണ് എഫ് ടൈപ്പിന്‍റേതെന്ന് സമ്മാനം സ്വീകരിച്ച ജാഗ്വര്‍ ബ്രാന്‍ഡ് ഡയറക്ടര്‍ അഡ്രിയാന്‍ ഹാള്‍മാര്‍ക്ക് പറഞ്ഞു.

More from DriveSpark

Article Published On: Tuesday, April 2, 2013, 11:36 [IST]
English summary
The 2013 Jaguar F-Type has been declared the winner of 2013 World Car Design title.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X