ലംബോര്‍ഗിനി കാത്തുവെച്ച വിഷം ലീക്കടിച്ചു
ജനീവയിലേക്ക് ഉറ്റുനോക്കുന്ന ഓട്ടോ പ്രേമികള്‍ ഇടയ്ക്കിടെ ഉരുവിട്ടുകൊണ്ടിരിക്കുന്ന പേരാണ് ലംബോര്‍ഗിനി വെനിനോ സ്പോര്‍ട്സ് കാര്‍. ഔദ്യോഗികമായി ഇതുവരെ പുറംലോകത്തെ കാണിച്ചിട്ടില്ലാത്ത ഈ വാഹനം ജനീവയിലെത്തുന്നതും കാത്തിരിക്കുകയായിരുന്നു എല്ലാവരും. എന്നാല്‍ ജനീവയിലെത്തും മുന്‍പ് വെനിനോ ചിത്രങ്ങള്‍ ലീക്കടിക്കുകയും ഇന്‍റര്‍നെറ്റിലെമ്പാടും പടരുകയും ചെയ്തിരിക്കുന്നു!!
ഇനി ചില മണിക്കൂറുകള്‍ മാത്രമേ ജനീവയിലേക്ക് ദൂരമുള്ളൂ. ലോക കാര്‍ ഭീമന്മാരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകാന്‍ പോകുന്ന, എട്ട് ദശകത്തിലധികം പഴക്കമുള്ള ഈ ഓട്ടോഷോയിലേക്ക് പോകും മുന്‍പ് ദാ ഇതുംകൂടി കണ്ടിട്ടുപോകൂ!

ലംബോര്‍ഗിനി കാത്തുവെച്ച വിഷം
ലംബോര്‍ഗിനി 50 വര്‍ഷം തികച്ചത് ആഘോഷിക്കുന്നത് പ്രമാണിച്ചാണ് വെനിറോ എന്ന കിടിലന്‍ കാര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. ജനീവ മോട്ടോര്‍ഷോയില്‍ മാത്രമേ വണ്ടി തുറന്നുകാണിക്കൂ എന്ന വാശിയിലായിരുന്നു കമ്പനി.

ലംബോര്‍ഗിനി കാത്തുവെച്ച വിഷം
സാധാരണ ലംബോര്‍ഗിനി വാഹനങ്ങള്‍ക്ക് സ്പാനിഷ് മിത്തുകളില്‍ നിന്നുള്ള കാളപ്പേരുകളാണ് ചാര്‍ത്തിയിരുന്നത്. എന്നാല്‍ ഇത്തവണ തികച്ചും വ്യത്യസ്തമായ ഒരു പേരാണ് സ്വീകരിച്ചിരിക്കുന്നത്. 'വിഷം' എന്ന് അര്‍ത്ഥം വരുന്ന വെനിനോ (venom/poison) എന്ന പേരാണ് കാറിനിട്ടിരിക്കുന്നത്.

ലംബോര്‍ഗിനി കാത്തുവെച്ച വിഷം
ദി സണ്‍ഡേ ടൈംസ്, ഓട്ടോഫോറം എന്നീ സൈറ്റുകളാണ് ചിത്രങ്ങള്‍ ലീക്കു ചെയ്തതെന്നറിയുന്നു. ഓട്ടോഫോറം നേരത്തെ ലംബോര്‍ഗിനി അവന്‍റഡോര്‍ ജെ റോഡ്‍സറ്റര്‍ ചിത്രങ്ങള്‍ ലോഞ്ചിന് മുമ്പ് ലീക്ക് ചെയ്ത് ശ്രദ്ധ നേടിയ സൈറ്റാണ്.

ലംബോര്‍ഗിനി കാത്തുവെച്ച വിഷം
അവന്‍റഡോര്‍ എല്‍പി700-4-നുള്ള അതേ കാര്‍ബണ്‍ മോണോകോക്ക് ചേസിസാണ് വെനിനോയ്ക്കുള്ളത്. 6.5 ലിറ്ററിന്‍റെ എന്‍ജിന്‍ കൂടുതല്‍ കരുത്തുള്ളതാക്കി മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ 740 കുതിരകളുടെ കരുത്താണ് എന്‍ജിനുള്ളില്‍ അടക്കം ചെയ്തിരിക്കുന്നത്. അതായത് നാല്‍പത് കുതിരക്കരുത്തിന്‍റെ ഏറ്റമുണ്ടായിണ്ട്.

ലംബോര്‍ഗിനി കാത്തുവെച്ച വിഷം
7 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് എന്‍ജിനിലെ കരുത്ത് ചക്രങ്ങളിലെത്തിക്കുക. മണിക്കൂറില്‍ 345 കിമിയാണ് വെനിനോയുടെ പരമാവധി വേഗത.

ലംബോര്‍ഗിനി കാത്തുവെച്ച വിഷം
വെനിനോയെ വാങ്ങണമെന്ന് നിങ്ങളാരെങ്കിലും മനസ്സില്‍ നിരിച്ചിട്ടുണ്ടെങ്കില്‍ അതങ്ങ് മാറ്റിവെച്ചേക്കണം. ആകെ മൂന്നെണ്ണമേ ഉണ്ടാക്കിയിട്ടുള്ളൂ. പ്രസ്തുത മൂന്നും വിറ്റഴിക്കുകയും ചെയ്തു. 46 ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു വില എന്നറിയുന്നു.


Click it and Unblock the Notifications








