ചൈനീസ് 'എകസന്താന'ങ്ങള്‍ക്ക് നിസ്സാന്‍ ഡിസൈന്‍
'സഹോദരങ്ങളില്ലാത്ത ചൈനീസ് തലമുറ'യെയാണ് നിസ്സാന്‍ ഫ്രണ്ട് മി കാര്‍ ഡിസൈന്‍ സവിശേഷമായി അഭിസംബോധന ചെയ്യുന്നത്. 1980കളില്‍ ചൈനയില്‍ ജനിച്ച ഭൂരിഭാഗത്തിനും സഹോദരങ്ങളില്ല. ചൈനീസ് സര്‍ക്കാര്‍ "ഏകസന്താന"നയം (ബാലിങ്ഹോ) പ്രഖ്യാപിച്ചതിന് ശേഷമുള്ള തലമുറയിലാണ് ഇവര്‍ പെടുന്നത്. ഇക്കൂട്ടര്‍ക്ക് സുഹൃത്തുക്കളേയുള്ളൂ; കൂട്ടുകാരില്ല.
ഈ കാര്‍ ഏത് വിഭാഗം ഉപഭോക്താക്കളെയാണ് ഉന്നം വെക്കുന്നതെന്ന് ഇനി പറയേണ്ടതില്ലല്ലോ. 20പതുകളിലും മുപ്പതുകളുടെ തുടക്കത്തിലുമുള്ളവരാണിവര്‍.

എകാന്തസന്താനങ്ങള്‍ക്ക്
ഇന്ന് ചൈനീസ് വിപണിയിലെ പ്രധാന ഉപഭോക്താക്കള്‍ ഈ ബാലിംങ്ഹോ തലമുറയില്‍ പെട്ടവരാണ്. ഈ വിഭാഗത്തിന്‍റെ താല്‍പര്യങ്ങള്‍ അതിനു മുമ്പും പിമ്പുമുള്ള തലമുറയില്‍ പെട്ടവരുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.

എകാന്തസന്താനങ്ങള്‍ക്ക്
നിസ്സാന്‍ ആഗോള ഡിസൈന്‍ സ്റ്റുഡിയോയിലെയും ചൈനീസ് സ്റ്റുഡിയോയിലെയും ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ഈ ഡിസൈന്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

എകാന്തസന്താനങ്ങള്‍ക്ക്
ബാലിംങ്ഹോ തലമുറയുടെ കടുത്ത ഏകാകിതയും സൗഹൃദങ്ങള്‍ക്കു വേണ്ടിയുള്ള അടങ്ങാത്ത ദാഹവും ഈ ഡിസൈനിന്‍റെ അടിസ്ഥാന തീം ആയി വര്‍ത്തിക്കുന്നു.

എകാന്തസന്താനങ്ങള്‍ക്ക്
വളരെ ഇടുങ്ങിയ ഹെഡ്‍ലാമ്പുകളാണ് ഈ ഡിസൈനിനുള്ളത്.

എകാന്തസന്താനങ്ങള്‍ക്ക്
നാല് ഡോറുകളുള്ള സെഡാന്‍ ഡിസൈനാണ് 'ചങ്ങാതിമാരുടെ തലമുറയ്ക്കായി' നിസ്സാന്‍ അവതരിപ്പിക്കുന്നത്.

എകാന്തസന്താനങ്ങള്‍ക്ക്
ഇതില്‍ പരമ്പരാഗത സെഡാന്‍ ഡിസൈനിന്‍റെ രൂപഭാവങ്ങള്‍ കണ്ടെത്താന്‍ പാട് പെടേണ്ടി വരുമെങ്കിലും കുടുംബങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒന്നുതന്നെയാണെന്ന് നിസ്സാന്‍ വ്യക്തമാക്കുന്നു.

എകാന്തസന്താനങ്ങള്‍ക്ക്
പരമ്പരാഗത കാര്‍ ഡിസൈനില്‍ പിന്‍വശത്ത് ബൂട്ടിന് തൊട്ടുമുമ്പാലിയി വരുന്ന 'സി പില്ലാറി'നെ അഥവാ മൂന്നാമത്തെ തൂണിനെ ഈ ഡിസൈനില്‍ കാണില്ല. ഈ ഭാഗം ബൂട്ടിലേക്ക് ഒഴുകിയിറങ്ങുകയാണ്. ഫ്രെയിമില്‍ അത്തരമൊരു നിര്‍മിതിയില്ലെന്നാണ് നിസ്സാന്‍ വ്യക്തമാക്കുന്നത്.

എകാന്തസന്താനങ്ങള്‍ക്ക്
ഉള്ളില്‍ പ്രത്യേകം സീറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്; ബഞ്ച് സീറ്റില്ല. ഇത്, വാഹനത്തിന്‍റെ അകം നാല് പേര്‍ക്ക് ഇരിക്കുന്നതിന് പരിമിതപ്പെടുത്തിയിരിക്കുന്നു.

എകാന്തസന്താനങ്ങള്‍ക്ക്
കാറിനകത്തുള്ള നാല് പേരുടെയും വൈയക്തികതയെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഇതിലൂടെ നിസ്സാന്‍ ചെയ്യുന്നത്. വിപണിയില്‍ ഇതേ കോലത്തിലിറങ്ങിയാല്‍ പ്രസ്തുത വ്യക്തികള്‍ എങ്ങനെ പ്രതികരിക്കുമെന്നത് കണ്ടുതന്നെ അറിയണം.


Click it and Unblock the Notifications








