സ്കോഡ ഫാബിയ പുതുപ്പതിപ്പുകള്‍

ജനീവ മോട്ടോര്‍ ഷോയില്‍ സ്കോഡ പൊരുതുന്നത് യാഥാര്‍ത്ഥ്യങ്ങളുമായാണ്. ജനീവയില്‍ ഇതുവരെ സ്കോഡ അവതരിപ്പിച്ചതൊക്കെയും ഉല്‍പാദന മോഡലുകളാണ്. ഒക്ടേവിയയുടെ 2014 മോഡലാണ് സ്കോഡ‍ ബൂത്തില്‍ ആദ്യം നടന്ന ലോഞ്ച്. ഈ വാഹനത്തെക്കുറിച്ച് ഇന്നലെ ഞങ്ങള്‍ പറഞ്ഞിരുന്നു. നിലവിലുള്ള ഒക്ടേവിയയെക്കാള്‍ വലിപ്പം കൂടിയ ഈ മോഡല്‍ കാര്യമായ ജനശ്രദ്ധ നേടുന്നുണ്ട്.

പുതിയ ജനീവ വാര്‍ത്തകള്‍ പറയുന്നത് സ്കോഡ ഫാബിയയെക്കുറിച്ചാണ്. പുതിയ രണ്ട് പതിപ്പുകളില്‍ സ്കോഡ ഫാബിയയെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സ്കോഡ ഫാബിയ കോമ്പി മൊണ്‍ടെ കാര്‍ലൊ, റൂംസ്റ്റര്‍ നോയര്‍ എന്നിങ്ങനെയാണ് വേരിയന്‍റുകള്‍ക്ക് പേരിട്ടിരിക്കുന്നത്.

സ്കോഡ ഫാബിയ കോമ്പി മൊണ്‍ടെ കാര്‍ലൊ

സ്കോഡ ഫാബിയ കോമ്പി മൊണ്‍ടെ കാര്‍ലൊ

പേരില്‍ സൂചനയുള്ളതുപോലെ സ്കോഡ ഫാബിയ കോമ്പി സൂപ്പര്‍മിനി മോഡലിനെയും 2011ല്‍ ഉല്‍പാദനത്തിലുണ്ടായിരുന്ന ഫാബിയയ്ക്കായി അവതരിപ്പിക്കപ്പെട്ട മൊന്‍റെ കാര്‍ലോ പാക്കേജിനെയും ആധാരമാക്കിയാണ് ഈ വേരിയന്‍റിന്‍റെ നിര്‍മിതി. ഫാബിയയുടെ അതേ ഹൃദയം തന്നെയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന വേരിയന്‍റുകളിലുമുള്ളത്. 16 ഇഞ്ച് അലോയ് വീലുകള്‍, സ്പോര്‍ട്സ് സസ്പെന്‍ഷന്‍, ടിന്‍റഡ് ഹെഡ്‍ലാമ്പുകളും വിന്‍ഡോകളും, പിന്‍ സ്പോയ്‍ലര്‍, റീഡിസൈന്‍ ചെയ്ത ഫ്രണ്ട് ബംപര്‍ എന്നീ പുതു സംഗതികള്‍ ഈ വേരിയന്‍റിനുണ്ട്. കൊറിഡ റെഡ്, ബ്രില്യന്‍റ് സില്‍വര്‍, കാന്‍ഡ് വൈറ്റ്, ബ്ലാക് മാജിക്, കപ്പുചിനോ ബീജ്, സ്പ്രിന്‍റ് യെല്ലോ, സ്റ്റീല്‍ ഗ്രേ, റേസ് ബ്ലൂ എന്നീ നിറങ്ങളില്‍ സ്കോഡ ഫാബിയ കോമ്പി മൊണ്‍ടെ കാര്‍ലൊ ലഭിക്കും.

സ്കോഡ ഫാബിയ റൂംസ്റ്റര്‍ നോയര്‍

സ്കോഡ ഫാബിയ റൂംസ്റ്റര്‍ നോയര്‍

രണ്ടാമതായി അവതരിപ്പിക്കുന്ന ഫാബിയ വേരിയന്‍റ് ഒരു എംപിവിയാണ്.

സ്കോഡ ഫാബിയ റൂംസ്റ്റര്‍ നോയര്‍

സ്കോഡ ഫാബിയ റൂംസ്റ്റര്‍ നോയര്‍

16 ഇഞ്ച് അലോയ്‍കള്‍, കറുപ്പിച്ച ഹെ‍ഡ്‍ലാമ്പുകള്‍, ടിന്‍റഡ് വിന്‍ഡോകള്‍, കറുപ്പിച്ച ഫ്രണ്ട് ഗ്രില്‍, വിങ് മിറര്‍ കവറുകള്‍ എന്നിങ്ങനെ സവിശേഷതകള്‍.

സ്കോഡ ഫാബിയ റൂംസ്റ്റര്‍ നോയര്‍

സ്കോഡ ഫാബിയ റൂംസ്റ്റര്‍ നോയര്‍

ബ്ലാക് മാജിക്, കൊറിഡ റെഡ്, ബ്രില്യന്‍റ് സില്‍വര്‍, കാന്‍ഡി വൈറ്റ്, കപൂചിനോ ബീജ് എന്നീ നിറങ്ങളില്‍ ഈ കാര്‍ ലഭ്യമാണ്. ഡ്യുവല്‍ ടോണ്‍ ലതര്‍ സീറ്റുകളാണ് ഇന്‍റീരിയറിലുള്ളത്. ഗിയര്‍ നോബ്, സ്റ്റീയറിംഗ് വീല്‍ എന്നിവ ലതര്‍ പൊതിഞ്ഞിരിക്കുന്നു.

More from DriveSpark

Article Published On: Saturday, March 9, 2013, 13:26 [IST]
English summary
Skoda Fabia has unveiled the two special trim variants of the Fabia showcased at the Geneva Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X