ജനീവയില്‍ സാങ്‌യോങ് ഡസ്റ്ററിനെ ലക്ഷ്യം വെക്കുമോ?

സാങ്‌യോങ് അവതരിപ്പിക്കുന്ന പുതിയ വാഹനമാണ് എക്‌സ്‌ഐവി-1 കണ്‍സെപ്റ്റിന്റെ ഉല്‍പാദനരൂപം. 2014 ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഈ കോംപാക്ട് യൂട്ടിലിറ്റിയേക്ക് ഇന്ത്യ ഉറ്റുനോക്കുന്നതിന് കാരണമുണ്ട്. കോംപാക്ട് യൂട്ടിലിറ്റി വിപണിയില്‍ വില്‍പനയുടെ അര്‍മാദം നടക്കുമ്പോള്‍ സാങ്‌യോങ് ഈ വാഹനത്തെ ഇന്ത്യയില്‍ അവതരിപ്പിക്കാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ല.

മഹീന്ദ്രയുടെ നിക്ഷേപത്തിന്‍ കീഴില്‍ കാര്യങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും വിട്ടുപറയാന്‍ കമ്പനി വൃത്തങ്ങള്‍ തയ്യാറാവുന്നില്ല.

Ssangyong Compact SUV To Geneva 2014

ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന കൊറാന്‍ഡോയ്ക്ക് താഴെയായിട്ടാണ് എക്‌സഐവി വണ്‍ കണ്‍സെപ്റ്റിന്റെ ഉല്‍പാദനരൂപം നിലപാടെടുക്കുക. 2011 ഫ്രാങ്ഫര്‍ട്‌മോട്ടോര്‍ ഷോയില്‍ അവതരിച്ചതില്‍ പിന്നെ ഈ വാഹനത്തിന്റെ ഉല്‍പാദന മോഡല്‍ കാണാന്‍ ലോകം കാത്തിരിക്കുകയായിരുന്നു. ഇന്ന് കോംപാക്ട് എസ്‌യുവി വിപണി അതിന്റെ ഏറ്റവും മികച്ച സമയത്തിലൂടെ നീങ്ങുന്നത് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുകയാണ്.

Ssangyong Compact SUV To Geneva 2014

18 ലക്ഷത്തിന്റെ പരിസരത്തില്‍ വില തുടങ്ങുന്ന റക്സ്റ്റണിന് താഴെയാണ് കൊറാന്‍ഡോ വരിക. ഇതിനും താഴെയായിരിക്കും സാങ്‌യോങ് എക്‌സ്‌ഐവി വണ്‍ സ്ഥാനം പിടിക്കുക എന്നതിനര്‍ത്ഥം ഇക്കോസ്‌പോര്‍ടിനും ഡസ്റ്ററിനും ഒരു കിടിലന്‍ എതിരാളിയെ കിട്ടുന്നു എന്നു മാത്രമാണ്.

Ssangyong Compact SUV To Geneva 2014

1.6 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനായിരിക്കും എക്‌സ്‌ഐവി വണ്‍ പേറുക എന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് നാല് മുതല്‍ പതിനാറ് വരെ നടക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും.

Ssangyong Compact SUV To Geneva 2014

ഈ കോംപാക്ട് കാറിനായി ഒരു പുതിയ പ്ലാറ്റ്‌ഫോം തന്നെ നിര്‍മിക്കുകയായിരുന്നു സാങ്‌യോങ്.

പെട്രോള്‍ - ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഈ വാഹനം നിരത്തുകളിലെത്തും. 2015ന്റെ പരിസരങ്ങളില്‍ ഇത് നടക്കേണ്ടതാണ്.

More from DriveSpark

Article Published On: Tuesday, October 8, 2013, 18:04 [IST]
English summary
Ssangyong will unveil a Compact SUV in Geneva 2014 that might be coming to India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X