30 ജാഹ്‌ർ: സ്വിഫ്റ്റിന് പ്രത്യേക പതിപ്പ്
ജര്‍മന്‍ മാര്‍ക്കറ്റിന് വേണ്ടി നിര്‍മിച്ച സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പ്രത്യേക പതിപ്പ് ഫ്രാങ്ഫര്‍ട് മോട്ടോര്‍ ഷോയില്‍ അവതരിച്ചു. '30 ജാഹ്‌രെ' എന്ന പേരിലാണ് സ്വിഫ്റ്റിന്റെ മോടി പിടിപ്പിച്ച പതിപ്പ് അവതരിപ്പിക്കുന്നത്.
'30 വര്‍ഷങ്ങള്‍' എന്നാകുന്നു ഈ ജര്‍മന്‍ വാക്കുകളുടെ അര്‍ത്ഥം. ഡ്രൈവ്‌സ്പാര്‍ക് വായനക്കാര്‍ നേരത്തെ തന്നെ കണ്ടിട്ടുള്ള സ്വിഫ്റ്റ് ഹാച്ച്ബാക്കിന്‌റെ ഫേസ്‌ലിഫ്റ്റ് മോഡലിനൊപ്പമാണ് ഈ പ്രത്യേക പതിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ഫോഗ് ലാമ്പ് ഹൗസിംഗിലെ എല്‍ഇഡി ലൈറ്റുകള്‍ നേരത്തെ അവതരിപ്പിച്ച 2013 സ്വിഫ്റ്റ് ഹാച്ച്ബാക്കിനുള്ളതാണ്. ഈ പ്രത്യേക പതിപ്പില്‍ എല്‍ഇഡി സ്റ്റോപ് ലൈറ്റുകളും ചേര്‍ത്തിട്ടുണ്ട്.

30 ജാഹ്‌രെ എന്ന പേരിലാണ് പ്രത്യേക പതിപ്പ് വരുന്നത്. മൂന്ന് ഡോര്‍ വേരിയന്റാണിത്. പ്രത്യേക വര്‍ണ പദ്ധതി ഈ വാഹനത്തിനുണ്ട്. റൂഫിന് വെള്ള നിറം പൂശിയിരിക്കുന്നത് കാണുക.

വാഹനത്തിന് പുറത്ത് കുറച്ച് ലോഗോകള്‍ കാണാം. ഉള്ളില്‍ പുതിയ ഫ്ലോര്‍ മാറ്റ് നല്‍കിയിരിക്കുന്നു. പവര്‍ ഫോള്‍ഡിംഗ് ഔട്‌സൈഡ് മിറര്‍ വാഹനത്തിനുണ്ട്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളാണ് പ്രത്യേക പതിപ്പിനുള്ളത്. സീറ്റ് ഫാബ്രിക് പുതിയതാണ്.

സാങ്കേതികമായി കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല.


Click it and Unblock the Notifications








