മി.വി കണ്‍സെപ്റ്റ്: കൈവെള്ളയിലെ സൗന്ദര്യം

ഓട്ടോമൊബൈല്‍ രംഗത്ത് ക്ലാസിക് ഡിസൈനുകള്‍ സൃഷ്ടിക്കപ്പെട്ട കാലമുണ്ടായിട്ടുണ്ട്. ഏറ്റവും ആഡംബരം നിറഞ്ഞതും ഏറ്റവും കരുത്ത് നിറച്ചതുമായ ഡിസൈനുകള്‍ ഇതിനു മുമ്പും വന്നിട്ടുണ്ട്. എങ്കിലും അവ എണ്ണത്തില്‍ വളരെ കുറവായിരുന്നു. ഇന്ന് ദിനം പ്രതിയെന്നോണം പുതു ശില്‍പങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. കാര്‍ ഡിസൈനിംഗ് സ്റ്റുഡിയോകള്‍ ഇത്രമേല്‍ സജീവമായ മറ്റൊരു കാലമുണ്ടാവില്ല. പുതിയ കാര്‍ ശില്‍പങ്ങള്‍ എല്ലാ സൗന്ദര്യത്തോടും കൂടി മുടിയഴിച്ചിട്ടാടുകയാണ് ലോകത്തെമ്പാടും.

വിഖ്യാത ഫ്രഞ്ച് ഡിസൈനറായ ജീന്‍ മാരീ മസ്സോദിന്‍റെ പുതിയൊരു ഡിസൈന്‍, ടൊയോട്ടയ്ക്ക് വേണ്ടി ചെയ്തത്, ലോകശ്രദ്ധയെ ആകര്‍ഷിക്കുകയാണ്. മി.വി (Me.We) എന്നാണ് ഈ കണ്‍സെപ്റ്റിന് പേരിട്ടിരിക്കുന്നത്. വൈചിത്ര്യം നിറഞ്ഞ മി.വി ശില്‍പത്തിന്‍റെ ഉള്ളുകള്ളികളിലേക്കൊരു സഞ്ചാരമാണ് താഴെ.

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

കണ്‍സെപ്റ്റിന് നല്‍കിയിരിക്കുന്ന മി.വി എന്ന പേര് വ്യക്തിയെയും സമൂഹത്തെയും പ്രസിനിധീകരിക്കുന്നതാണ്. വൈയക്തികതയെ ആഘോഷിക്കുന്ന മുതലാളിത്തത്തിന്‍റെ തത്വചിന്താപരമായ ഔന്നത്യവും അതിനോട് സമൂഹത്തിന്‍റെ ചേര്‍ച്ചയുമാണ് ഇവിടെ വിഷയമാക്കിയിരിക്കുന്നത്.

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

പാരിസില്‍ സംഘടിപ്പിച്ച ലെ റെന്‍ദേവോ ടൊയോട്ടയിലാണ് ഈ കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിച്ചത്.

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

അലൂമിനിയത്തിലാണ് ചേസ്സിസ് നിര്‍മിച്ചിരിക്കുന്നത് നിര്‍മിച്ചിരിക്കുന്നത്. കരുത്തേറിയ പ്ലാസ്റ്റിക്കിലാണ് ബോഡി പാനലുകള്‍ വരുന്നത്. ഇത് കാറിന്‍റെ നിര്‍മാണം വളരെ ഏളുപ്പമാക്കുന്നു. കൂടാതെ വലിയ തോതിലുള്ള കസ്റ്റമൈസേഷന്‍ സാധ്യതകളാണ് ഈ നിര്‍മാണരീതി മുന്നോട്ടുവെക്കുന്നത്. പ്ലാസ്റ്റിക് അധികമായി ഉപയോഗിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൂട്ടുകയില്ലെ എന്നൊന്നും ചോദിക്കരുത്.

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

മുളയും ഈ വാഹനത്തിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. ഇത് വാഹനത്തിന്‍റെ ഭാരം വലിയ തോതില്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

കാറിന്‍റെ ഭാരം വെറും 750 കിലോഗ്രാം ആണെന്നറിയുക. മൊത്തം ഭാരത്തില്‍ വെറും 14 കിലോഗ്രാം മാത്രമാണ് പ്ലാസ്റ്റിക്കിന്‍റെ ഭാരം.

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

മി.വി ഒരു ഇലക്ട്രിക് കാറാണ്. ഫ്ലോര്‍ പാനലിന് അടിയിലായിട്ടാണ് ബാറ്ററി സ്ഥിതി ചെയ്യുന്നത്. ഇത് കാബിന്‍ സ്പേസ് കൂട്ടുന്നതിന് സഹായകമായിട്ടുണ്ട്.

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

ടൂ വീല്‍ ഡ്രൈവ് ആയും ആള്‍ വീല്‍ ഡ്രൈവ് ആയും വാഹനത്തെ പരിവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതിക സന്നാഹം ഈ വാഹനത്തിന്‍റെ പ്രത്യേകതയാണ്.

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

മസ്സോദ് ഉണ്ടാക്കിയ പ്ലാസ്റ്റിക് കാര്‍

കണ്‍വെര്‍ടിബ്ള്‍ ആക്കി മാറ്റുവാനും സാധിക്കും ഈ വാഹനത്തെ.

More from DriveSpark

Article Published On: Thursday, April 25, 2013, 20:02 [IST]
English summary
The idea behind the name "Me.We" is that the car caters to one and all. A car which takes care of the owners personal needs, and also contributes to the requirements of others.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X