ഫോക്സ്‍വാഗണിന്‍റെ ആദ്യ കരണ്ട് വണ്ടി
ലോകത്തെ വലിയ കാര്‍ നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലിറക്കി 'ഭാവി ഇന്ധന'ത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത അറിയിക്കാന്‍ താല്‍പര്യപ്പെട്ടപ്പോളെല്ലാം നിശ്ശബ്ദമായി നോക്കി നില്‍ക്കുകയായിരുന്നു ഫോക്സ്‍വാഗണ്‍. എന്നാല്‍ ഭാവി ഇന്ധനത്തോട് മറ്റുള്ളവരെക്കാള്‍ ഒട്ടും കുറയാത്ത താല്‍പര്യം തങ്ങള്‍ക്കുണ്ടെന്ന് ഫോക്സ്‍വാഗണ്‍ ഇപ്പോള്‍ തെളിയിച്ചിരിക്കുന്നു; ഫോക്സ്‍വാഗണ്‍ അപ്പിന് ഒരു ഇലക്ട്രിക് പതിപ്പ് ലോഞ്ച് ചെയ്തുകൊണ്ട്.
2013 ഫ്രാങ്ക്‍ഫര്‍ട് മോട്ടോര്‍ഷോയില്‍ വാഹനത്തിന്‍റെ അവതരണം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിലനിലവാരം ഏതാണ്ട് 9 ലക്ഷം രൂപ വരും.

ഫോക്സ്‍വാഗണിന്‍റെ കരണ്ട് വണ്ടി
ഒരു ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ഒരു ഇലക്ട്രിക് മോട്ടോറും ചേര്‍ന്നതാണ് ഇ-അപ്പിലെ സന്നാഹം.

ഫോക്സ്‍വാഗണിന്‍റെ കരണ്ട് വണ്ടി
81 കുതിരകളുടെ കരുത്തും 210 എന്‍എം ചക്രവീര്യവും സൃഷ്ടിക്കാന്‍ ഈ എന്‍ജിന് സാധിക്കും.

ഫോക്സ്‍വാഗണിന്‍റെ കരണ്ട് വണ്ടി
18.7 കിലോവാട്ട് അവര്‍ ബാറ്ററി പാക്കാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ബാറ്ററി പാക്കിന് മാത്രം 256 കിലോഗ്രാം ഭാരമുണ്ട്. ഇത് വാഹനത്തിന്‍റെ മൊത്തം ഭാരം 1185 കിലോഗ്രാം ആയി ഉയര്‍ത്തിയിരിക്കുന്നു.

ഫോക്സ്‍വാഗണിന്‍റെ കരണ്ട് വണ്ടി
പെട്രോള്‍ എന്‍ജിനെക്കാള്‍ കരുത്തേറിയതാണ് ഇലക്ട്രിക് മോട്ടോറെങ്കിലും വേഗതയില്‍ പെട്രോള്‍ മോഡലിനൊപ്പമെത്താന്‍ വാഹനത്തിന് സാധിക്കില്ല. ഇതിന് കാരണം ബാറ്ററി പാക്കിന്‍റെ ഒടുക്കത്തെ ഭാരമാണ്.

ഫോക്സ്‍വാഗണിന്‍റെ കരണ്ട് വണ്ടി
14 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വാഹനത്തിന് സാധിക്കും. ഇത് പെട്രോള്‍ മോഡലിനെക്കാള്‍ 0.8 സെക്കന്‍ഡ് പതുക്കെയാണ്. പരമാവധി വേഗത 135 കിമിയാണ്. പെട്രോള്‍ മോഡലില്‍ ഇത് 170 കിമിയാണ്.


Click it and Unblock the Notifications








