ആനയെ വാങ്ങാം പിന്നെയാണോ നെറ്റിപ്പട്ടം! ഇഷ്ടനമ്പറിന് 25 ലക്ഷം എറിഞ്ഞ് വേണുചേട്ടൻ

ഒരു വാഹനം സ്വന്തമാക്കുക എന്നത് ഏതൊരാളുടേയും ആഗ്രഹമാണല്ലോ, ചിലർ തങ്ങളുടെ വാഹനത്തിന് പ്രിയപ്പെട്ട നമ്പറുകൾ ലേലത്തിൽ വാങ്ങുന്ന പതിവുണ്ടല്ലോ. കേരളത്തിൽ ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്നത് ലിറ്റ്മസ് 7 എന്ന സോഫ്റ്റുവെയർ കമ്പനി ഉടമ ആഡംബര വാഹനങ്ങൾ വാങ്ങിച്ചു കൂട്ടുന്ന തിരക്കിലാണ്. ഇപ്പോൾ അദ്ദേഹം ഏറ്റവും പുതിയതായി സ്വന്തമാക്കിയിരിക്കുന്നത് ലംബോർഗിനി റെവൽറ്റോ ആണ്. 12 കോടി രൂപയോളം വില വരുന്ന വാഹനത്തിന് അദ്ദേഹം 25 ലക്ഷം രൂപ മുടക്കിയാണ് ഇഷ്ടനമ്പർ കരസ്ഥമാക്കിയിരിക്കുന്നത്. ഇതിന് മുൻപ് വേണു ഗോപാല കൃഷ്ണൻ സ്വന്തമാക്കിയത് റേഞ്ച് റോവർ,മെർസിഡീസ് ബെൻസ് ജി വാഗൺ മോഡലുകളാണ്.

വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഐതിഹാസിക മോഡലായ അവന്റഡോറിന്റെ പകരമായാണ് ലംബോര്‍ഗിനി ഈ കാര്‍ വിപണിയിലെത്തിച്ചത്. ലംബോര്‍ഗിനി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുറത്തിറക്കുന്ന ഏറ്റവും വില കൂടിയ കാര്‍ ആണ് റെവല്‍റ്റോ. ഒറ്റ വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന കാറിന്റെ വില 8.89 കോടി രൂപയാണ്. എക്‌സ്‌ഷോറൂം വില മാത്രമാണ് കേട്ടോ ഇത്.

Litmus 7 Owner Spends 25 Lakh To Get Number For Lamborghini

നിങ്ങൾക്ക് താൽപ്പര്യമുളള എല്ലാ കസ്റ്റമൈസേഷനകളും വാഹനത്തിൽ നടത്താൻ സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത ലംബോര്‍ഗിനിയുടെ ആദ്യത്തെ ഹൈബ്രിഡ് സൂപ്പര്‍ കാറായ റെവൽറ്റോയിൽ- Y- ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ടെയില്‍ ലൈറ്റുകളുമാണ് ലഭിക്കുന്നത്. ഹൈ മൗണ്ടഡ് ഹെക്‌സഗണല്‍ എക്സ്ഹോസ്റ്റ് പോര്‍ട്ടുകള്‍, മുന്നില്‍ 20 ഇഞ്ച് വീലുകള്‍, പിന്നില്‍ 21 ഇഞ്ച് വീലുകള്‍, സിസര്‍ ഡോറുകള്‍ എന്നിവയെല്ലാം കൊണ്ട് വാഹനത്തിൻ്റെ ഡിസൈൻ തന്നെ കിടിലമാണ്.

പുതുതായി രൂപകല്‍പ്പന ചെയ്ത മോണോ-ഫ്യൂസലേജ് ഷാസിയാണ് ഈ ലംബോര്‍ഗിനി കാറിന്റെ പ്ലാറ്റ്ഫോം. 12 കോടിയോളം വില വരുന്ന ലംബോർഗിനി റെവൽറ്റോയിലെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ 6.5 ലിറ്റര്‍ നാചുറലി ആസ്പിറേറ്റഡ് V12 പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. കമ്പനിയുടെ ഏറ്റവും ഭാരം കുറഞ്ഞതും എന്നാല്‍ ശക്തവുമായ ഈ എഞ്ചിന്‍ 825 PS പവറും 725 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നവയാണ്.

Litmus 7 Owner Spends 25 Lakh To Get Number For Lamborghini

ഇനി റെവൽറ്റോയുടെ പെർഫോമൻസിലേക്ക് നോക്കുകയാണെങ്കിൽ വെറും 2.5 സെക്കന്‍ഡിനുള്ളില്‍ ഈ കാറിന് 0-100 kmph വേഗത കൈവരിക്കാന്‍ കഴിയും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് പരമാവധി വേഗത. വേണു ഗോപാലകൃഷ്ണൻ്റെ ഗാരേജിലെ ഏറ്റവും വില കൂടിയ കാർ ഇതല്ല കേട്ടോ. 16 കോടി രൂപ വില വരുന്ന റോള്‍സ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് ആണ്.

10.52 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ബ്ലാക്ക് ബാഡ്‌ജിന് 13.13 കോടി രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. എന്നാൽ വിവിധ കസ്റ്റമൈസേഷനുകൾ നടത്തിയത് കൊണ്ട് തന്നെ വില കൂടി 16 കോടിയിലേക്ക് എത്തിയത്. ഫീനിക്സ് റെഡ്, ബ്ലാക്ക് എന്നിവ ഉൾപ്പെടുന്ന കസ്റ്റമൈസ്‌ഡ് ടു-ടോൺ കളർവേയാണ് കാറിന്റെ ഇന്റീരിയറിന് സമ്മാനിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II സെഡാൻ കൂടിയാണ് ഈ മലയാളി സ്വന്തമാക്കിയത് എന്നതാണ് മലയാളികളെ സംബന്ധിച്ച് അഭിമാനമുണർത്തുന്ന കാര്യം. മുമ്പുണ്ടായിരുന്ന ഒന്നാംതലമുറ ആവർത്തനത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഗോസ്റ്റിന്റെ രണ്ടാംതലമുറ ആവർത്തനമായ സീരീസ് II എല്ലാ കാര്യങ്ങളിലും ആഡംബരമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 12, 2025, 15:00 [IST]
English summary
Litmus 7 owner spends 25 lakh to get number for lamborghini details inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X