ആദ്യ ഇന്ത്യന്‍ സൂപ്പര്‍കാര്‍ ദില്ലിയില്‍
രാജ്യത്തിന്‍റെ ഓട്ടോമേഖലയുടെ അഭിമാനമാണ് ഡിസി ഡിസൈന്‍സ്. ശ്രദ്ധേയമായ ഡിസൈനുകളിലൂടെ അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട വാഹന ഡിസൈനിംഗ് സ്ഥാപനമായി 1993ല്‍ മുംബൈയില്‍ സ്ഥാപിക്കപ്പെട്ട ഈ കമ്പനി മാറിക്കഴിഞ്ഞു. പ്രശസ്ത ഡിസൈനര്‍ ദിലിപ് ഛബ്രിയയാണ് സ്ഥാപനത്തിന്‍റെ മേധാവി. ആസ്റ്റണ്‍ മാര്‍ടിന്‍ വി8 വാന്‍റേജ് ഡിസൈന്‍ വഴി ലോകമെമ്പാടും അറിയപ്പെട്ടുതുടങ്ങി ഈ സ്ഥാപനം. ഡിസി ഡിസൈനില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത ദില്ലി ഓട്ടോ എക്സ്പോയിലെ അവരുചെ സ്ന്നിധ്യം സംബന്ധിച്ചാണ്. ആദ്യ ഇന്ത്യന്‍ നിര്‍മിത സൂപ്പര്‍കാറുമായാണ് ഡിസി ദില്ലി ഓട്ടോ എക്സ്പോയിലേക്ക് വരുന്നത്.

ഈ സൂപ്പര്‍കാറിന്‍റെ സാങ്കേതികത, ഡിസൈന്‍ എന്നിങ്ങനെ എല്ലാ ചേരുവകളും പൂര്‍ണമായും ദേശിയാണ്. കമ്പനിയുടെ പൂനെ ഫെസിലിറ്റിയിലാണ് കാര്‍ വികസിപ്പിച്ചെടുത്തത്. ലംബോര്‍ഗിനി മഴ്സിലാഗോ, അവന്‍റഡോര്‍ എന്നിവയോടേല്‍ക്കാന്‍ തക്കതായ ശേഷി തങ്ങളുടെ കാറിനുള്ളതായും ഡിസി അവകാശപ്പെടുന്നു.
ഒരു ഡിസൈന്‍ ഹോസ് എന്ന നിലയില്‍ നിന്നും പ്രൊഡക്ഷന്‍ ഹൗസ് എന്നതിലേക്കുള്ള ഡിസിയുടെ പരിണാമമായി ഈ കാറിനെ കാണാമെന്ന് ഡിസൈനര്‍ ദിലിപ് ഛബ്രിയ അറിയിക്കുന്നു.
ഒരു വര്‍ഷം 300 യൂണിറ്റ് വീതം നിര്‍മിക്കുവാനാണ് ഡിസിയുടെ പദ്ധതി. 30 ലക്ഷത്തില്‍ താഴെ ഓണ്‍റോഡ് വിലയില്‍ ലഭ്യമാക്കണമെന്നും ഡി സി കരുതുന്നു.
ദില്ലിയില്‍ പ്രഗതി മൈതാനില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ വെച്ച് അമിതാബ് ബച്ചന്‍ ആദ്യ ദേശി സൂപ്പര്‍കാര്‍ അവതരിപ്പിക്കും.


Click it and Unblock the Notifications








