മാരുതി എ-സ്റ്റാര്‍ കണ്‍വെര്‍ടിബ്ള്‍!
കണ്‍വെര്‍ട്ടിബ്ള്‍ കാറുകളുടെ ഇന്ത്യയിലെ സാധ്യത എത്രത്തോളമാണ്? മാരുതി എ-സ്റ്റാറിന്‍റെ കണ്‍വെര്‍ടിബ്ള്‍ കണ്ടപ്പോളാണ് ഈ ചോദ്യം മനസ്സിലുയര്‍ന്നത്. ഇന്ത്യന്‍ സാധ്യതയില്‍ മാത്രം കടിച്ചുതൂങ്ങേണ്ട കാര്യം പക്ഷെ എ-സ്റ്റാറിനില്ല. മാരുതി സുസുക്കി ഏറ്റവുമധികം കയറ്റി അയയ്ക്കുന്ന വാഹനമാണ് എ-സ്റ്റാര്‍. യൂറോപ്യന്‍ വിപണികളിലടക്കം എസ്റ്റാറിന് നിരവധി രാഷ്ട്രങ്ങളില്‍ സാന്നിധ്യമുണ്ട്. മേല്‍ക്കൂര തുറന്നുവെച്ച് വണ്ടിയോടിക്കാന്‍ കഴിയുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കായി എ-സ്റ്റാര്‍ കണ്‍വെര്‍ടിബ്ള്‍ വിപണിയില്‍ എത്തിക്കാവുന്നതാണ്. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഇതൊരു കണ്‍സെപ്റ്റ് എന്ന് നിലയില്‍ മാത്രം അവതരിപ്പിച്ചതാണ് എന്ന കാര്യമാണ്.

എല്ലാ എക്സ്പോകളിലും മാരുതി സുസുക്കിയുടെ പവലിയനെ ആകര്‍ഷകമാക്കാന്‍ പോന്ന എന്തെങ്കിലുമൊന്ന് അവതരിപ്പിക്കാറുണ്ട്. തീം കണ്‍സെപ്റ്റ് എന്നാണ് ഇതിനു പേര്. ഡിസൈനര്‍മാരുടെ കഴിവു തെളിയിക്കാനുള്ള ഒരവസരമായും ഇതിനെ കാണുന്നു. ഇത്തവണ അത് മാരുതി സുസുക്കി എ-സ്റ്റാര്‍ കാബ്രിയോലെറ്റ് കണ്‍വെര്‍ടിബ്ള്‍ ആയി എന്നുമാത്രം. എക്സ്പോയിലെ ഹാള്‍ നമ്പര്‍ 14 പവലിയനെ സമ്പന്നമാക്കാന്‍ ഈ കണ്‍സെപ്റ്റ് ധാരാളമാണ്.
മഞ്ഞയും കറുപ്പു ഇടകലര്‍ന്ന ഇന്‍റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈനാണ് ഈ കാറിനുള്ളത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍.


Click it and Unblock the Notifications








