റിനോ പള്‍സ് വിലയും വിശേഷങ്ങളും
റിനോയുടെ കെ 9 ഡീസല്‍ 1.5 ലിറ്റര്‍ ഡിസിഐ എന്‍ജിനാണ് റിനോ പള്‍സിന് ഉപയോഗിച്ചിരിക്കുന്നത്. 64 കുതിരശക്തിയാണ് ഈ വാഹനത്തിന്. 160 എന്‍ എം ടോര്‍ക്കും ലഭ്യമാണ്. 23.08 എന്ന മൈലേജ് ക്ലാസ് ലീഡിംഗ് തന്നെയാണ്.

രണ്ട് പതിപ്പുകളായിട്ടാണ് റിനോ പള്‍സ് വിപണിയിലെത്തുന്നത്. എന്‍ട്രി ലെവല്‍ പതിപ്പായ ആര്‍എക് വണ്‍ 5.77 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. ടോപ് വേരിയന്‍റായ ആര്‍എക്സ്സെഡ് 6.25 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. നഗരങ്ങളിലെ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതു തന്നെയാണ് ഈ വില.
ആറ് വ്യത്യസ്തമായ നിറങ്ങളില്‍ പള്‍സ് വരുന്നു. പേള്‍ വൈറ്റ്, മെറ്റാലിക് റെഡ്, മെറ്റാലിക് സില്‍വര്‍, സോളിഡ് ബ്ലാക്, മെറ്റാലിക് ഗ്രേ, ഷാംപെയ്ന്‍ ഗോള്‍ഡ് എന്നിവയാണ് നിറങ്ങള്‍.


Click it and Unblock the Notifications








