ഹോണ്ട സിബി ഷൈന്‍ പുതുമോഡല്‍
ഹോണ്ടയുടെ സി ബി ഷൈന്‍ ബൈക്കിന്‍റെ പുതിയ പതിപ്പ് ദില്ലി ഓട്ടോ എക്സ്പോയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 125 സിസി ബൈക്കാണ് സിബി ഷൈന്‍. കൂടുതല്‍ കളര്‍ ഓപ്ഷനുകളും പുതിയ ഗ്രാഫിക്സും കൂടുതല്‍ പ്രീമിയം സവിശേഷതകളും ഈ പതിപ്പിന് നല്‍കിയിരിക്കുന്നു.

രണ്ട് പുതിയ കളര്‍ ഓപ്ഷനുകളാണ് ഹോണ്ട ഷൈനിന് നല്‍കിയിരിക്കുന്നത്. ഫോഴ്സ് സില്‍വര്‍ മെറ്റാലിക്, മണ്‍സൂണ്‍ ഗ്രേ മെറ്റാലിക് എന്നിവയാണ് ഇവ.
4 സ്ട്രോക് സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. 10.3 കുതിരശക്തി. 10.54 എന്‍ എം ടോര്‍ക്ക്. 65 കിമി മൈലേജ് ഷൈന്‍ വാഗ്ദാനം ചെയ്യുന്നു.
മികച്ച സീറ്റിംഗും വളരെ ശാന്തമായ റൈഡിംഗും ഷൈന്‍ നല്‍കുന്നുണ്ട്. ഒരു വാഹനത്തിന്‍റെ കംഫര്‍ട്ട് സീറ്റിംഗ് മറ്റെന്തിനെക്കാളും പ്രധാനമാണെന്നതിന് ഷൈന്‍ ഒരു ഉദാഹരണമാണ്. ദൂരയാത്രകള്‍ക്ക് ധൈര്യത്തോടെ കൂടെക്കൂട്ടാവുന്ന വാഹനമാണിത്.
മെയിന്‍റനന്‍സ് ഫ്രീ ബാറ്ററി ഈ ബൈക്കിന്‍റെ മറ്റൊരു സവിശേഷതയാണ്. ഇത് കുറഞ്ഞ മെയ്ന്‍റനന്‍സ് ചെലവ് ഉറപ്പ് വരുത്തുന്നു.


Click it and Unblock the Notifications








