ദില്ലി എക്സ്പോയിലെ കൂട്ടലും കിഴിക്കലും
അങ്ങനെ പതിനൊന്നാമത് ദില്ലി ഓട്ടോ എക്സ്പോയും അവസാനിച്ചു. എല്ലാം കൂടി കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ഇത്തവണത്തെ എക്സ്പോ വെറുതെ ഒരു എക്സ്പോ ആയില്ല എന്ന് വ്യക്തമാണ്. ഓട്ടോമൊബൈല്‍ രംഗത്തിന്‍റെ ഇടംവലം നോക്കാതെയുള്ള വളര്‍ച്ചയുടെ കാലത്തെ എക്സ്പോ എന്ന നിലയില്‍ വന്‍ പ്രാധാന്യം 2012 എക്സ്പോയ്ക്കുണ്ട്. വിപണിയില്‍ മാന്ദ്യം നിലനില്‍ക്കുമ്പോളും വാഹന നിര്‍മാതാക്കള്‍ ആത്മവിശ്വാസത്തില്‍ തന്നെയാണ്. വിപണി വളര്‍ച്ച തിരിച്ചു പിടിക്കാന്‍ കഴിയും എന്നു തന്നെയാണ് കമ്പനികള്‍ വിശ്വസിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നം വെറും താല്‍കാലികം മാത്രം.

ന്യൂദില്ലിയിലെ ലാല്‍ ചൗക്കില്‍ വെച്ചാണ് ദില്ലി എക്സ്പോയുടെ ഉപസംഹാരം നടന്നത്. കേന്ദ്ര നഗരവികസന മന്ത്രി കമല്‍ നാഥ്, ഓട്ടോ എക്സ്പോ സംഘടിപ്പിക്കുന്ന സിയാം, എസിഎംഎ, സിഐഐ എന്നീ സംഘടനകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏതൊരു രാഷ്ട്രത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് വാഹന വിപണിയാണെന്ന് കമല്‍നാഥ് ചൂണ്ടിക്കാട്ടി. ജനങ്ങളെ ഒരിടത്തു നിന്ന് മറ്റൊരിടത്തെത്തിക്കാനുള്ള ലക്ഷ്യമാണ് നമുക്ക് വേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വാഹനങ്ങളെയല്ല മുന്നോട്ടു നീക്കേണ്ടത്.
ഗ്രാമപ്രദേശങ്ങളില്‍ കൂടി വരുന്ന "മിച്ചവരുമാനം" ഓട്ടോ വിപണിയെ ഇനിയും മുന്നോട്ടു നയിക്കുമെന്ന് കമല്‍നാഥി പറഞ്ഞു. നഗരങ്ങളിലെ പാര്‍ക്കിംഗ് പ്രശ്നങ്ങളും വാഹനപ്പെരുപ്പവുമെല്ലാം അഭിസംബോധന ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്.
20 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ക്കായി മെട്രോ റെയില്‍ പദ്ധതികള്‍ വ്യാപകമാക്കാനായി പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുമെന്ന് കമല്‍നാഥ് പറഞ്ഞു.


Click it and Unblock the Notifications








