യൂണിസെക്സ് സ്കൂട്ടര്‍ ഡിയോ
ദില്ലി എക്സ്പോയില്‍ ലോഞ്ച് ചെയ്ത ഹോണ്ട ഡിയോ പുതിയ കാലത്തിന്‍റെ സൗന്ദര്യം പേറിയാണ് വരുന്നത്. ഇന്ത്യയുടെ ആദ്യത്തെ യൂണിസെക്സ് മോട്ടോ-സ്കൂട്ടര്‍ എന്ന വിശേഷണമാണ് ഹോണ്ട ഈ സ്കൂട്ടറിന് നല്‍കുന്നത്. ആഹ്ലാദകരമായ റൈഡിംഗ് പ്രദാനം ചെയ്യുവാന്‍ വേണ്ടതെല്ലാം ഈ വാഹനത്തിലുണ്ടെന്നും ഹോണ്ട പറയുന്നു.

എയ്റോഡൈനമിക് വെഡ്ജ് ഡിസൈന്‍ ഈ വാഹനത്തിന് നല്‍കുന്ന സെക്സി ലുക്ക് വലുതാണ്. പൊതുവുല്‍ സ്പോര്‍ടിയായ മുഖസൗന്ദര്യം ഡിയോയ്ക്കുണ്ട്.
110 സിസിയുടെ എന്‍ജിനാണ് ഡിയോയ്ക്കുള്ളത്. മുന്‍ പതിപ്പിനേക്കാള്‍ 10 ശതമാനം ശേഷി വര്‍ധിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. 9 കുതിരകളുടെ ശക്തിയാണ് ഡിയോയ്ക്ക് ഇപ്പോഴുള്ളത്.
മുന്‍ ഡിയോ പതിപ്പിനേക്കാള്‍ മൈലേജും പുതിയ ഡിയോയ്ക്കുണ്ടെന്ന് അവകാശപ്പെടുന്നുണ്ട് ഹോണ്ട. വിപണിയിലെ ആദ്യത്തെ ഓട്ടോമാറ്റിക് സ്കൂട്ടറാണ് ഡിയോ. പുതിയ ഡിയോയില്‍ ട്യൂബ്‍ലെസ് ടയറാണ് ഉപയോഗിച്ചിരിക്കുന്നത്. സ്പോര്‍ട്സ് റെഡ്, മാറ്റ് ആക്സിസ് മെറ്റാലിക്, പേള്‍ സണ്‍ബീം വൈറ്റ്, കാന്‍ഡി പാം ഗ്രീന്‍, ലെഹ്ലണ്‍ വയലറ്റ് മെറ്റാലിക് എന്നീ നിറങ്ങളില്‍ ഡിയോ ലഭ്യമാണ്.


Click it and Unblock the Notifications








