ടൊയോട്ട എട്യോസ് റേസിംഗ് വരുന്നു?

ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്സ് രംഗത്തേക്ക് കടന്നുകയറാന്‍ ടൊയോട്ടയ്ക്ക് പദ്ധതിയുള്ളതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. പുതിയ ചില വാര്‍ത്തകളും ഊഹങ്ങളും കാണിക്കുന്നത് ഈ വര്‍ഷം തന്നെ സംഗതി നടക്കുമെന്നാണ്. അത്യുത്സാഹികളായ ചിലര്‍ ചൂണ്ടിക്കാട്ടുന്നതു പ്രകാരം തങ്ങളുടെ റേസിംഗ് വാഹനങ്ങളെ ഈ വരുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ തന്നെ ടൊയോട്ട പുറത്തിറക്കും.

Toyota Supra Racing

അതേസമയം ഇതുസംബന്ധിച്ച് യാതൊരു വിധ സൂചനകളും ടൊയോട്ട നല്‍കുന്നില്ല. ഇതുസംബന്ധിച്ച ഒരു പരസ്യം ചില പത്രമാധ്യമങ്ങളില്‍ ടൊയോട്ട പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്യത്തില്‍ കാണുന്നതു പ്രകാരം എട്യോസിന്‍റെ രണ്ട് മോഡലുകളും (ഹാച്ച്ബാക്ക് - സെഡാന്‍) ഈ പരസ്യത്തിലുണ്ട്.

ഇന്ത്യയിലെ പ്രമുഖ ട്രാക്കുകളായ നോയ്ഡയിലെ ബുദ്ധ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട്, മദ്രാ മോട്ടോര്‍ റേസ് ട്രാക്ക് (ചെന്നൈ), കാരി സ്പീഡ്‍വേ (കോയമ്പത്തൂര്‍) എന്നിവിടങ്ങളായിരിക്കും റേസിന് തെരഞ്ഞെടുക്കുക. നിലവില്‍ ഫോക്സ്‍വാഗണിന്‍റെ പോളോ കപ് ഇന്ത്യന്‍ ട്രാക്കില്‍ അരങ്ങേറുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, January 3, 2012, 14:36 [IST]
English summary
Toyota Etios Series car raging will come soon to India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X