റിനോ പള്‍സ് ഡീസല്‍ വിപണിയില്‍

ഡീസല്‍ കാറുകളുടെ ഡിമാന്‍റ് വര്‍ധിക്കുന്ന പ്രവണത ദൃശ്യമായിത്തുടങ്ങിയത് കഴിഞ്ഞ വര്‍ഷം അവസാനത്തോടുകൂടിയാണ്. നടപ്പ് വര്‍ഷം ഡീസല്‍ കാറുകളുടേതായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നേണ്ട കാര്യമില്ല. വരാനിരിക്കുന്ന ഡീസല്‍ കാര്‍ ലോഞ്ചുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത് റിനോയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ വിപണിയില്‍ അവതരിപ്പിച്ച പള്‍സ് എന്ന റിനോ ചെറുകാറിന്‍റെ ലോഞ്ച് ദില്ലി എക്സ്പോയില്‍ നടന്നു.

ലോഞ്ചിനൊപ്പം തന്നെ വില്‍പനയും തുടങ്ങിയിട്ടുണ്ട്. റിനോ പള്‍സ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി ഇനി കാത്തിരിക്കേണ്ടതില്ല. ഡീസല്‍ മോഡല്‍ മാത്രമാണ് റിനോ വിപണിയിലിറക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

Renault Pulse

നിസ്സാന്‍ മൈക്രയും റിനോ പള്‍സും തമ്മിലുള്ള രൂപസാദൃശ്യം ചെറിയതോതില്‍ ക്ഷീണമായാണ് റിനോയെ ബാധിച്ചതെന്ന് പറയാതെ വയ്യ. അവതരണം നടന്നയുടനെ ഈ രൂപസാദൃശ്യത്തെ ചൊല്ലി ഓട്ടോപ്തരപ്രവര്‍ത്തകരുടെ ആക്രമണവും നേരിടേണ്ടി വന്നു റിനോയ്ക്ക്. എന്നാല്‍ ദില്ലി ഓട്ടോ എക്സ്പോയില്‍ പുറത്തിറക്കിയ ഈ കാറിന്‍റെ സവിശേഷതകളുടെ പട്ടിക പരിശോധിച്ചാല്‍ മൈക്രയില്‍ നിന്നുള്ള ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. കീലെസ് എന്‍ട്രി, ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ ഡീഫോഗ്ഗര്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, ലതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ തുടങ്ങി കൂടുതല്‍ യൂസര്‍ ഫ്രണ്ട്‍ലിയായ സവിശേഷതകള്‍ പള്‍സില്‍ കൂടുതലായുണ്ട്.

More from DriveSpark

Article Published On: Sunday, January 8, 2012, 9:40 [IST]
English summary
Renault launched their new Renault Pulse at the 2012 Delhi auto Expo. The new Pulse is Renault's cheapest car in India, and not surprisingly the French carmaker has only launched a diesel version.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X