തല അജിത്ത് എപ്രീലിയ കപൊനോര്‍ഡ് 1200ല്‍

തല അജിത് എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന നടന്‍ അജിത് കുമാറിന്റെ തലയില്‍ നിറയെ മോട്ടോര്‍വാഹനങ്ങളുടെ പെരുക്കമാണ്. അജിത്തിന്റെ മോട്ടോറിംഗ് ഭ്രാന്തിന് അന്തര്‍ദ്ദേശീയമായ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ടെന്ന കാര്യം നമുക്കറിവുള്ളതുമാണ്. ഈ വിഷയത്തില്‍ പുതുതായി വരുന്ന വാര്‍ത്ത, അജിത് ഒരു എപ്രീലിയ കപനോര്‍ഡ് 1200 സ്വന്തമാക്കിയതാണ്. കൊടും കരുത്തുള്ള ഈ വാഹനവുമായി അജിത് പലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് വണ്ടിപ്രാന്തന്മാര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

സാഹസിക ബൈക്കിംഗ് മേഖലയിലേക്കുള്ള എപ്രീലിയയുടെ കടന്നുവരവാണ് കപനോര്‍ഡ് 1200ലൂടെ കഴിഞ്ഞ വര്‍ഷം സംഭവിച്ചത്. മിലന്‍ അന്താരാഷ്ട്ര മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് ഈ കിടിലന്‍ ബൈക്ക് ലോഞ്ച് ചെയ്യപ്പെട്ടത്. അജിത്തിന്റെ പക്കലുള്ള കപനോര്‍ഡിന്റെ വിലയും മറ്റ് വിശദാംശങ്ങളുമറിയാന്‍ താഴെവരെ ചെല്ലുക.

Aprilia Caponord 1200

ഇന്ത്യയില്‍ എപ്രീലിയോ ബൈക്കുകള്‍ ലഭ്യമാക്കുന്നത് പ്യാജിയോയാണ്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മാത്രമാണ് കപൊനോര്‍ഡ് 1200 ബൈക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ടത്.

Aprilia Caponord 1200

എബിഎസ്, ത്രീ സ്റ്റേജ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രോയിസ് കണ്‍ട്രോള്‍, ഇലക്ട്രികമായി അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്‌പെന്‍ഷന്‍ തുടങ്ങിയ സന്നാഹങ്ങളോടെയാണ് എപ്രീലിയ കപൊനോര്‍ഡ് 1200 വരുന്നത്. സസ്‌പെന്‍ഷന്‍ സിസ്റ്റം ഓട്ടോ മോഡിലിട്ടാല്‍, വാഹനത്തില്‍ കയറിയിട്ടുള്ള ഭാരത്തിനനുസൃതമായി സ്വയം ക്രമീകരിക്കും. റോഡിലെ ബംപുകള്‍ ഡിറ്റക്ട് ചെയ്യുവാനും അതിനനുസരിച്ച് ക്രമീകരിക്കുവാനും ഈ സിസ്റ്റത്തിന് സാധിക്കും.

Aprilia Caponord 1200

ഇറ്റാലിയന്‍ ഡിസൈനിംഗ് എന്താണെന്നതിന് ഒരു ദൃഷ്ടാന്തമായി ഈ ബൈക്കിനെ ചൂണ്ടിക്കാട്ടാവുന്നതാണ്. ഫിയറി റെഡ്, ഗ്രേ, ഗോള്‍ഡ് എന്നീ വര്‍ണങ്ങളില്‍ കപൊനോര്‍ഡ് ലഭ്യമാണ്. ചുവപ്പ് സ്റ്റിച്ചുള്ള ടൂ പീസ് സീറ്റുകളാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്.

Aprilia Caponord 1200

ഒരു ടൂറിംഗ് ബൈക്ക് എന്ന വിശേഷണം കപൊനോര്‍ഡിന് ചേരുന്നതാണ്. മുതിര്‍ന്ന കുട്ടികളുടെ സാഹസിക ബൈക്കിംഗിന് ഏറ്റവും ചേരുന്ന ഒരു വാഹനം തീര്‍ച്ചയായും ദീര്‍ഘദൂരയാത്രയ്ക്ക് സജ്ജമാകേണ്ടതുണ്ട്.

Aprilia Caponord 1200

മണിക്കൂറില്‍ 217 കിലോമീറ്റര്‍ വേഗതയാണ് പരമാവധി പിടിക്കാവുന്നത്. 1200 സിസി ശേഷിയുള്ള വിട്വിന്‍ എന്‍ജിന്‍ 8250 ആര്‍പിഎമ്മില്‍ 125 കുതിരശക്തി പകരുന്നു.

Aprilia Caponord 1200

24 ലക്ഷം രൂപയാണ് ചെന്നൈയില്‍ എപ്രീലിയ കപൊനോര്‍ഡ് 1200ന്റെ ഓണ്‍ റോഡ് വില.

More from DriveSpark

Article Published On: Monday, September 2, 2013, 14:45 [IST]
English summary
Tamil actor Thala Ajith has recently bought a Aprilia Caponord 1200 superbike. Here ypu can read about Ajith's bikes in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X