'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍'; 2023 പള്‍സര്‍ NS 160, NS 200 മോഡലുകളുടെ റിവ്യൂ വിശേഷങ്ങള്‍
ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഒരു സ്‌പോര്‍ട്ടിയര്‍ മോട്ടോര്‍സൈക്കിള്‍ എന്ന് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന നാമമാണ് ബജാജ് പള്‍സര്‍. പള്‍സര്‍ വിപണിയില്‍ എത്തി 20 വര്‍ഷങ്ങള്‍ക്കിപ്പുറവും അതില്‍ വലിയ മറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. രണ്ട് പതിറ്റാണ്ടിനിടെ പള്‍സര്‍ ശ്രേണിയിലുള്ള ബൈക്കുകള്‍ നിരവധി തവണ പുനര്‍നിര്‍മിക്കപ്പെട്ടതായി നമുക്കറിയാം.
പള്‍സര്‍ റേഞ്ചിനെ പ്രതിനിധീകരിച്ച് നിരവധി വീരന്‍മാര്‍ വിപണിയില്‍ അവതരിക്കപ്പെടുകയും ചെയ്തു. 250 സിസി ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ക്കൊപ്പം കുറഞ്ഞ ശേഷിയിലുള്ള പുതിയ ബൈക്കുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പുതിയ തലമുറ മോട്ടോര്‍സൈക്കിളുകള്‍ക്കൊപ്പം പഴയ ചില മോഡലുകളളെയും ബജാജ് അതിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ന് പള്‍സര്‍ ശ്രേണയിലുള്ള 11 വ്യത്യസ്ത ബൈക്കുകള്‍ നമ്മുടെ നിരത്തുകള്‍ക്ക് അലങ്കാരമാകുന്നു.

അടുത്തിടെ രണ്ട് പഴയ പള്‍സര്‍ മോഡലുകളെ ബജാജ് നവീകരിച്ച് വിപണിയില്‍ എത്തിച്ചിരുന്നു. ബജാജ് പള്‍സര്‍ NS 160, ബജാജ് പള്‍സര്‍ NS 200 മോഡലുകളാണ് അപ്‌ഡേറ്റുകളോടെ വിപണിയില്‍ എത്തിയത്. എഞ്ചിന്‍ പരിഷ്‌കരണത്തിനൊപ്പം ഫീച്ചറുകളും അപ്‌ഡേറ്റ് ചെയ്താണ് ഇരുമോഡലുകളും എത്തുന്നത്. രണ്ട് പള്‍സര്‍ മോഡലുകളിലുമുള്ള മാറ്റങ്ങളും സവിശേഷതകളും അടുത്തറിയാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അതിന്റെ റിവ്യു വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം.
മാറ്റങ്ങള്‍: ബജാജ് പള്‍സര്‍ NS 160, NS 200 എന്നിവയില്‍ ഇപ്പോള്‍ ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ബിഎസ് VI ഒബിഡി 2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന നവീകരിച്ച എഞ്ചിനുകളാണ് തുടിപ്പേകുന്നത്. ഈ രണ്ട് എഞ്ചിനുകളും ഇപ്പോള്‍ E20 മിശ്രിത ഇന്ധനത്തിലും പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാണ്.എന്നിരുന്നാലും, പള്‍സര്‍ NS 160 മോട്ടോര്‍സൈക്കിളിന്റെ പവര്‍ഔട്ട്പുട്ടുകളില്‍ മാറ്റമൊന്നുമില്ല. ഈ എഞ്ചിന്‍ 17 bhp പവറും 14.6 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

മറുവശത്ത് പള്‍സര്‍ NS 200 ബൈക്കിന്റെ എഞ്ചിന്‍ 24.13 bhp പവറും 18.74 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പള്‍സര്‍ NS 160-ക്ക് 5-സ്പീഡ് ഗിയര്‍ബോക്സ് ലഭിക്കുമ്പോള്‍ NS 200-ന്റെ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. പുതിയ രണ്ട് പള്‍സര്‍ NS മോഡലുകളുടെയും പ്രധാന മാറ്റങ്ങളിലൊന്ന് മുന്‍വശത്തെ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ്. എന്നാല്‍ എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി അവ ഗോള്‍ഡന്‍ നിറത്തിലല്ല കാണപ്പെടുന്നത്. ഇത് കൂടുതല്‍ ഉചിതമായി തോന്നുന്നു.
രണ്ട് NS സീരീസ് പള്‍സറുകളും മുന്‍നിര മോഡലുകളായ N250, 250F എന്നിവയില്‍ നിന്ന് കടമെടുത്ത പുതിയ ഗ്രിമെക്ക ബ്രേക്കുകളാലാണ് സജ്ജീകരിച്ചിരിക്കുന്നത്. മുന്‍വശത്ത് 300 മില്ലീമീറ്ററും പിന്നില്‍ 230 മില്ലീമീറ്ററുമാണ് ബ്രേക്കുകളുടെ അളവുകള്‍. രണ്ട് ബൈക്കുകള്‍ക്കും ഡ്യുവല്‍ ചാനല്‍ എബിഎസ് ഫീച്ചര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. പള്‍സര്‍ 250-യില്‍ നിന്ന് കടമെടുത്ത ഭാരം കുറഞ്ഞ വീലുകളിലാണ് ഇവ ഓടുന്നത്. 2023 പള്‍സര്‍ NS 160-യുടെ പിന്നില്‍ വീതിയേറിയ 130/70-17 ടയറാണുള്ളത്.

ഇവ കൂടാതെ ഇരുബൈക്കുകളിലും ചില സൗന്ദര്യവര്‍ധക മാറ്റങ്ങളും കാണപ്പെടുന്നുണ്ട്. പുതിയ സ്റ്റിക്കറുകള്‍ പുതിയ പള്‍സര്‍ NS ബൈക്കുകളുടെ മസ്‌കുലര്‍ ലുക്ക് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് വലിയ മാറ്റങ്ങള്‍ ഇല്ലെങ്കിലും ഡിസ്റ്റന്‍സ് എംപ്റ്റി ആക്കുന്നതിന് ഒരു പുതിയ റീഡ്ഔട്ടും ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററും അവതരിപ്പിക്കുന്നു. മികച്ച ട്രാക്ക്ബിലിറ്റിക്കായി NS 200 ബൈക്കില്‍ സെന്റര്‍ സ്റ്റാന്‍ഡ് ഒഴിവാക്കിയിട്ടുണ്ട്. ഇത് പല ഉപഭോകതാക്കള്‍ക്കും ഇഷ്ടപ്പെട്ടേക്കില്ല.
ബജാജ് NS 160 റൈഡിംഗ് ഇംപ്രഷന്‍സ്: ബജാജ് പള്‍സര്‍ NS 160 ഒരു മികച്ച ഓള്‍റൗണ്ടറായി തുടരുന്നു. മികച്ച പവറും മൈലേജും ലഭിക്കുന്നതിനായി പ്രത്യേകം ട്യൂണ്‍ ചെയ്തതാണ് ഈ എഞ്ചിന്‍. എന്നിരുന്നാലും ഉയര്‍ന്ന റെവസ് കണക്കുകളില്‍ ചിലപ്പ് അനുഭവപ്പെട്ടേക്കാം. റെഡ് ലൈനിനോട് അടുക്കുമ്പോള്‍ ഇത് ബൈക്ക് കൂടുതല്‍ പ്രകടമാക്കും.

ചെറിയ ഗിയറുകളില്‍ വൈബ്രേഷന്‍ അനുഭവപ്പെടുമ്പോള്‍ ഉയര്‍ന്ന വേഗതയില്‍ പുതിയ യുഎസ്ഡി ഫോര്‍ക്കുകളുടെ ബലത്തില്‍ ഇത് കുറയുന്നതായി കാണാം. ബൈക്കിന്റെ റൈഡ് നിലവാരവുമായി ബന്ധപ്പെടുത്തി അധികം പരാതികള്‍ ഉയരാന്‍ സാധ്യതയില്ല. പള്‍സര്‍ NS 160 ബമ്പുകള്‍ക്കും റട്ടുകള്‍ക്കും മുകളിലൂടെ അനായാസം നീങ്ങുന്നു. എന്നാല്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ പിന്‍ഭാഗത്ത് അല്‍പ്പം ചാട്ടം അനുഭവപ്പെടുന്നു.
2023 ബജാജ് NS 200: പുതിയ ഒബിഡി 2, ഫ്‌ലെക്‌സ്-ഫ്യുവല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി നിര്‍മിച്ച എഞ്ചിനാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ മാനദണ്ഡങ്ങള്‍ എഞ്ചിന്റെ പെര്‍ഫോമന്‍സിനെ ബാധിച്ചതായി തോന്നുന്നില്ല. റെവ് ചെയ്യുന്നതിനനുസരിച്ച് സൂചികയില്‍ നമുക്ക് ഒരു സ്‌റ്റെപ്പ് അപ്പ് അനുഭവപ്പെടും. ബാംഗ്ലൂരിലെ മെക്കോ കാര്‍ട്ടോപ്പിയയിലെ ട്രാക്കില്‍ 4-ാം ഗിയറില്‍ സ്പീഡ് മൂന്നക്കം തൊട്ടത്തോടെ എഞ്ചിന്‍ അതിന്റെ റെയ്‌സി സ്വഭാവം കാണിച്ചുതന്നു.

എഞ്ചിനിനെക്കുറിച്ച് ഞങ്ങള്‍ക്ക് ആകെയുള്ള പരാതി 6,000 rpm-ന് മുകളില്‍ ക്ലിപ്പ്-ഓണ്‍ ബാറുകളില്‍ റെവ് ചെയ്യുന്നത് അനുഭവപ്പെടുകയും ചെറിയ ശബ്ദങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് തുടരുന്നുവെന്നതാണ്.
പുതിയ യുഎസ്ഡി ഫോര്‍ക്കുകളുടെ സാന്നിധ്യം ബൈക്കിന് കൂടുതല്‍ സ്ഥിരത കൈവരുത്തുന്നു. ഇത് ബൈക്ക് വെട്ടിമാറ്റാനും ദിശ മാറ്റാനും എളുപ്പത്തില്‍ സാധിപ്പിക്കുന്നു. പിന്‍ഭാഗത്തെ മോണോഷോക്കിന് അല്‍പ്പം റീബൗണ്ട് ഉണ്ടെങ്കിലും സസ്‌പെന്‍ഷന്‍ സജ്ജീകരണങ്ങള്‍ റൈഡ് നിലവാരത്തെ ബാധിച്ചിട്ടില്ല. അല്‍പ്പം വീതിയുള്ള 140-സെക്ഷന്‍ ടയര്‍ ആ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുമായിരുന്നു.
പുതിയ ബജാജ് പള്‍സര്‍ NS 160, NS 200 എന്നിവ സസ്പെന്‍ഷന്‍ സജ്ജീകരണത്തിന്റെ കാര്യത്തില്‍ വളരെ വലിയ അപ്ഗ്രേഡും ഒപ്പം മറ്റ് ചില അപ്ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും മൊത്തത്തിലുള്ള രൂപവും ബാക്കി ഒട്ടുമിക്ക കാര്യങ്ങളും അതേപടി തുടരുന്നു. പുതിയ എഞ്ചിനും ഷാര്‍പ്പ് ഹാന്‍ഡ്‌ലിങ്ങിന്റെയും കാര്യത്തില്‍ പുതിയ പള്‍സര്‍ NS200 ആയിരിക്കും കൂടുതല്‍ കടപ്പെട്ടിരിക്കുക. പള്‍സര്‍ NS200-ന് പള്‍സര്‍ NS160-യേക്കാള്‍ 12,000 രൂപ അധികം മുടക്കണം.


Click it and Unblock the Notifications








