ബജാജ് ഷോറൂമില്‍ ആളെക്കൂട്ടാന്‍ പുതിയ പള്‍സര്‍ N250; ബൈക്കിനെ അടുത്തറിയാന്‍ വരൂ...

ബജാജ് ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് സമ്മാനിച്ച് കള്‍ട്ട് ക്ലാസിക് മോഡലാണ് പള്‍സര്‍. ഉപഭോക്തൃ-സൗഹൃദവും പെര്‍ഫോമന്‍സ്-ഡ്രിവണ്‍ മോട്ടോര്‍സൈക്കിളുകള്‍ക്കും പേരുകേട്ട ബജാജില്‍ നിന്ന് വരുന്ന ഈ മോഡല്‍ തലമുറകളുടെ റൈഡിംഗ് പാഷന്റെ കൂട്ടാളിയായി മാറി. കാലാകാലങ്ങളായി തങ്ങളുടെ പള്‍സര്‍ റേഞ്ച് വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ശീലം ബജാജിനുണ്ട്.

പള്‍സര്‍ ശ്രേണിയിലേക്ക് ബജാജ് ഏറ്റവും പുതുതായി കൂട്ടിച്ചേര്‍ത്ത മോഡലാണ് പള്‍സര്‍ N250. നേക്കഡ് സ്ട്രീറ്റ് പതിപ്പിനെ പരിഷ്‌ക്കരിച്ച് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ബ്രാന്‍ഡിപ്പോള്‍. അത്യാധുനിക സാങ്കേതികവിദ്യയും അഗ്രസീവ് സ്‌റ്റൈലിംഗും സമന്വയിപ്പിച്ചാണ് ഈ ബൈക്ക് ബജാജ് പണിതിറക്കിയിരിക്കുന്നത്. പുത്തന്‍ മോഡല്‍ പരീക്ഷിച്ചറിയാന്‍ വേണ്ടി കമ്പനി ഞങ്ങളെ ബാംഗ്ലൂരിലെ ബെന്നാര്‍ഗട്ട റോഡിലുള്ള ഷോറൂമിലേക്ക് ക്ഷണിച്ചിരുന്നു. പുതിയ പള്‍സര്‍ N250 ബൈക്കിന്റെ ഡിസൈന്‍, സ്‌പെസിഫിക്കേഷനുകള്‍, റൈഡിംഗ് ഇംപ്രഷനുകള്‍ എന്നിവ ചുവടെ വായിക്കാം.

2024 bajaj pulsar n250 front profile

ഡിസൈനും സ്‌റ്റൈലിംഗും: അഗ്രസീവും സ്‌പോര്‍ട്ടി ലുക്കിലുള്ളതുമായ വുള്‍ഫ് ഹെഡ്ലൈറ്റുകള്‍ പള്‍സര്‍ N250 മോഡലിന്റെ മുന്‍വശത്ത് ആകര്‍ഷകമായ രൂപം നല്‍കിയിരിക്കുന്നു. ഷാംപെയ്ന്‍-ഗോള്‍ഡ് പൂശിയ USD ഫോര്‍ക്കുകള്‍ ബൈക്കിന്റെ എടുപ്പ് കൂട്ടുന്നുണ്ട്. 2024 ബജാജ് പള്‍സര്‍ N250-ക്ക് ഇപ്പോള്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു ഡിജിറ്റല്‍ കണ്‍സോള്‍ ലഭിക്കുന്നു. ഗ്രാഫിക് ശൈലിയിലുള്ള '250' നമ്പറിംഗിനൊപ്പം ഐക്കണിക് പള്‍സര്‍ ബാഡ്ജിംഗും ടാങ്കിന്റെ ഇരുവശവും നല്‍കിയിരിക്കുന്നു.

ഫാക്സ് എയര്‍ വെന്റുകള്‍, എഞ്ചിന്‍ കേസിംഗിലെ ബജാജ് ലോഗോ, ചെറുതായി ഉയര്‍ത്തിയ എക്സ്ഹോസ്റ്റ് എന്നിവ അതിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. പിന്‍സീറ്റില്‍ N250 ബാഡ്ജിംഗ് കാണാം. ബ്ലാക്ക്, റെഡ്, വൈറ്റ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപഷനുകളില്‍ ബൈക്ക് വാങ്ങാന്‍ സാധിക്കും. എന്നാല്‍ കറുപ്പ് നിറത്തിലുള്ള N250-ക്ക് ഷാംപെയ്ന്‍-ഗോള്‍ഡ് കോട്ടിംഗുള്ള USD ഫോര്‍ക്കുകള്‍ നഷ്ടമാകും. പള്‍സര്‍ N150, പള്‍സര്‍ N160 എന്നിവയില്‍ കാണപ്പെടുന്നതിന് സമാനമാണ് പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്ന് വേണമെങ്കില്‍ പറയാം.

2024 bajaj pulsar n250 instrument cluster

എന്നിരുന്നാലും ഒന്നിലധികം ട്രിപ്പ് മീറ്ററുകള്‍, ഡിസ്റ്റന്‍സ് ടു എംടി, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഡിജിറ്റല്‍ ടാക്കോമീറ്റര്‍ എന്നിവയടക്കമുള്ള സവിശേഷതകളുംഉള്‍ക്കൊള്ളിച്ചു കൊണ്ട് ആധുനികവല്‍ക്കരിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുടെ കൂട്ടിച്ചേര്‍ക്കല്‍ കോള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍, ഫോണ്‍ ബാറ്ററി സ്റ്റാറ്റസ്, സിഗ്‌നല്‍ സ്‌ട്രെംഗ്ത്, ഇടത് സ്വിച്ച് ക്യൂബിലെ ബട്ടണ്‍ ഉപയോഗിച്ച് കോളുകള്‍ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള ഓപ്ഷനും ബജാജ് പള്‍സര്‍ N250 മോഡലിന് നല്‍കുന്നു.

വലിപ്പവും സ്‌പെസിഫിക്കേഷനുകളും : നിലവിലുള്ള അതേ 249.07 സിസി, സിംഗിള്‍ സിലിണ്ടര്‍ 4 സ്‌ട്രോക്ക്, SOHC, 2 വാല്‍വ്, ഓയില്‍ കൂള്‍ഡ്, FI എഞ്ചിന്‍ തന്നെയാണ് പള്‍സര്‍ N250 നേക്കഡ് മോഡലിന്റെ ഹൃദയം. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 5 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എഞ്ചിന് 24.5 bhp പവറില്‍ പരമാവധി 21.5 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

2024 bajaj pulsar n250 side view

മുന്‍വശത്ത് ടെലിസ്‌കോപ്പിക് യൂണിറ്റുകള്‍ക്ക് പകരമായി 37 mm അപ്‌സൈഡ് ഡൌണ്‍ (USD) ഫോര്‍ക്കുകളാണ് ഇതിന് ലഭിക്കുന്നത്. പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്. 110/70-17 സെക്ഷന്‍ ഫ്രണ്ട് ടയറുകളിലും അല്‍പ്പം വീതിയുള്ള 140/70-17 റിയര്‍ ടയറുകളിലുമാണ് ബൈക്ക് ഓടുന്നത്. വ്യത്യസ്ത റോഡ് സാഹചര്യങ്ങളില്‍ ഒപ്റ്റിമല്‍ ഗ്രിപ്പും സ്റ്റബിലിറ്റിയും ഉറപ്പാക്കാന്‍ ഈ ടയറുകള്‍ സഹായിക്കും.

റൈഡിംഗ് ഇംപ്രഷനുകള്‍: മികച്ച ഹാന്‍ഡ്‌ലിംഗിന്റെയും സുഖപ്രദമായ എര്‍ഗണോമിക്സിന്റെയും ബലത്തില്‍ സവാരി ആനന്ദകരമാക്കി മാറ്റാന്‍ പുതിയ പള്‍സര്‍ മോഡലിന് സാധിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന റൈഡിംഗ് സാഹചര്യങ്ങള്‍ക്കായി റെയിന്‍, റോഡ്, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് എബിഎസ് മോഡുകള്‍ ഈ ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. ലോംഗ് റൈഡുകള്‍ കംഫര്‍ട്ടബിളാക്കാന്‍ പാകത്തിലുള്ള സീറ്റിംഗ് പൊസിഷനും ഈ ബൈക്കിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.

2024 bajaj pulsar n250 city ride

സസ്പെന്‍ഷന്‍ സെറ്റപ്പ് ബമ്പുകളും അസമമായ പ്രതലങ്ങളും ശരിയായി ആഗിരണം ചെയ്യുകയും മൊത്തത്തിലുള്ള റൈഡ് ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എഞ്ചിന്‍ മികച്ച ലോ-എന്‍ഡ്, മിഡ്-റേഞ്ച് ടോര്‍ക്ക് നല്‍കുന്നു. എന്നിരുന്നാലും ഹൈ റെവുകളിലും വേഗതയിലും പെര്‍ഫോമന്‍സ് കുറയുന്നു. ബൈക്കിന്റെ മുഴുവന്‍ പൊട്ടന്‍ഷ്യലും ലഭിക്കാനായി ഓഫ്-റോഡ് മോഡില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനരഹിതമാക്കിയിരിക്കുന്നു.

എന്നിരുന്നാലും ഹാര്‍ഡ് ബ്രേക്കിംഗ് സമയത്ത് പിന്നിലും മുന്നിലും എബിഎസ് ഇടപെടല്‍ അനുഭവപ്പെടുന്നതിനാല്‍ എക്‌സ്ട്രീം സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തെ ബാധിക്കും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പുതിയ പള്‍സര്‍ N250 കോര്‍ണറിംഗ് സമയത്ത് ശ്രദ്ധേയമായ സ്റ്റബിലിറ്റി പ്രകടമാക്കുന്നുണ്ട്. ഇത് ആത്മവിശ്വാസത്തോടെ ലിമിറ്റുകള്‍ ക്രോസ് ചെയ്യാന്‍ റൈഡര്‍മാരെ പ്രോത്സാഹിപ്പിക്കുന്നു.

2024 bajaj pulsar n250 front profile

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: ശ്രദ്ധേയമായ ഡിസൈന്‍, കരുത്തുറ്റ പെര്‍ഫോമന്‍സ്, ചടുലമായ ഹാന്‍ഡ്‌ലിംഗ് എന്നിവ കൊണ്ട് ഈ ബൈക്ക് ഞങ്ങളില്‍ മതിപ്പുളവാക്കി. എബിഎസ് ഇടപെടലുമായി ബന്ധപ്പെട്ട് ചെറിയ ആശങ്കകള്‍ ഉണ്ടെങ്കിലും ഇത് 250 സിസി സെഗ്മെന്റിലെ ശ്രദ്ധേയമായ ചോയ്‌സുകളില്‍ ഒന്നാക്കി മാറ്റുന്നുണ്ട്. നഗരങ്ങളിലും മലമ്പ്രദേശങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ N250 ബൈക്ക് പ്രേമികള്‍ക്ക് മികച്ച റൈഡിംഗ് അനുഭവം സമ്മാനിക്കും. ഏതായാലും ഈ ബൈക്കിന്റെ വിശദമായ റിവ്യൂ ഉടന്‍ തന്നെ ഡ്രൈവ് സ്പാര്‍ക്ക് മലയാളം പ്രസിദ്ധീകരിക്കുന്നതാണ്.

More from DriveSpark

Article Published On: Saturday, April 13, 2024, 16:00 [IST]
English summary
2024 bajaj pulsar n250 design specifications and detailed riding impressions
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X