സ്‌റ്റൈല്‍, കംഫര്‍ട്ട്, മൈലേജ് എല്ലാമുണ്ട്! പുതിയ ഹീറോ ഡെസ്റ്റിനി 125 റിവ്യൂ വായിക്കാം
125 സിസി സ്‌കൂട്ടര്‍ വിപണിയില്‍ വിശ്വസനീയമായ ചോയ്‌സാണ് ഹീറോ ഡെസ്റ്റിനി 125. പ്രായോഗികതയുടെയും കംഫര്‍ട്ടിന്റെയും സമന്വയമാണ് ഈ സ്‌കൂട്ടര്‍. ഡിസൈന്‍, ഫീച്ചറുകള്‍, മൊത്തത്തിലുള്ള റൈഡിംഗ് ഡൈനാമിക്സ് എന്നിവ മെച്ചപ്പെടുത്തി പുതിയ ഹീറോ ഡെസ്റ്റിനി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് ലക്ഷ്യമിടുന്നു. ഗോവയിലൂടെ പുത്തന്‍ സ്‌കൂട്ടര്‍ ഓടിച്ച് നോക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. 2024 ഹീറോ ഡെസ്റ്റിനിയുടെ റിവ്യൂ വിശേഷങ്ങള്‍ ചുവടെ വായിക്കാം.
ഡിസൈനും ഫീച്ചറുകളും: വിപണിയില്‍ വേറിട്ട് നില്‍ക്കാനായി പുതിയ ഹീറോ ഡെസ്റ്റിനിക്ക് ഒരു മോഡേണ്‍ ഡിസൈന്‍ അപ്ഡേറ്റ് ലഭിക്കുന്നു. പുതുക്കിയ ഡെസ്റ്റിനി 125 എല്‍ഇഡി ഹെഡ്ലൈറ്റുകളും ടെയില്‍ലൈറ്റുകളുമായാണ് വരുന്നത്. ഇത് അതിന്റെ ഭംഗി വര്‍ധിപ്പിക്കുക മാത്രമല്ല രാത്രിയില്‍ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ഫ്രണ്ട് ഫെന്‍ഡര്‍, സൈഡ് പാനലുകള്‍, മഫ്ളര്‍ കവര്‍ എന്നിവയിലെ ക്രോം ആക്സന്റുകള്‍ സ്‌കൂട്ടറിന് പ്രത്യേക ചാരുതയേകുന്നു. അതേസമയം ZX+ വേരിയന്റില്‍ ബ്രോണ്‍സ് ഫിനിഷ്ഡ് ക്രോം വാഗ്ദാനം ചെയ്യുന്നു.

ഈടുറ്റ് നില്‍ക്കാന്‍ പാകത്തിന് കരുത്തുറ്റ ഫുള്‍-മെറ്റല്‍ ബോഡിയാണ് ഇതില്‍ വരുന്നത്. കൂടാതെ ക്രോം ബാര്‍ എന്‍ഡ്‌സ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, എച്ച്-പാറ്റേണ്‍ എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവ പോലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ സ്‌കൂട്ടറിന്റെ പ്രീമിയം ഫീല്‍ ഉയര്‍ത്തുന്നു. നീളമേറിയ സീറ്റും പിലിയന്‍ ബാക്ക്റെസ്റ്റും ഉപയോഗിച്ച് റൈഡറുടെയും പില്യണ്‍ യാത്രക്കാരന്റെയും കംഫര്‍ട്ടിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഓട്ടോ-കാന്‍സല്‍ ഇന്‍ഡിക്കേറ്ററുകള്‍, എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍, യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍ തുടങ്ങിയ ആധുനിക സവിശേഷതകളും ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടറില്‍ ഫീച്ചര്‍ ചെയ്യുന്നു. ഇന്നത്തെ കാലത്തെ റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഈ ഫീച്ചറുകള്‍ ദൈനംദിന യാത്രകള്‍ക്കുള്ള ഒരു പ്രായോഗിക ഓപ്ഷനാക്കി ഡെസ്റ്റിനിയെ മാറ്റുന്നു. പുതിയ മോഡല്‍ ഏഴ് നിറങ്ങളില്‍ വാങ്ങാനാകും.

എഞ്ചിനും സ്‌പെസിഫിക്കേഷനും: ഹീറോ ഡെസ്റ്റിനി 125 അതിന്റെ വിശ്വസനീയമായ 124.6 സിസി എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നു. 7,000 ആര്‍പിഎമ്മില്‍ 9 hp പവറും 5,500 ആര്‍പിഎമ്മില്‍ 10.4 Nm പീക്ക് ടോര്‍ക്കും ഇത് നല്‍കുന്നു. പവര്‍ ഔട്ട്പുട്ട് മുന്‍ മോഡലുകളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും സുഗമമായ പെര്‍ഫോമന്‍സിനും മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കും വേണ്ടി ഹീറോ സിവിടി ട്രാന്‍സ്മിഷന്‍ മികച്ച രീതിയില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്.
പുതിയ ഹീറോ ഡെസ്റ്റിനിക്ക് ICAT ടെസ്റ്റുകളില്‍ ലിറ്ററിന് 59 കിലോമീറ്റര്‍ മൈലേജ് ലഭിച്ചു.2024 മോഡലിന്റെ വീല്‍ബേസ് അളവ് കൂടിയതിന്റെ പ്രയോജനം ലഭിക്കുന്നു. ഒപ്പം പുതിയ 12 ഇഞ്ച് വീലുകളും വീതിയേറിയ പിന്‍ ടയറും സ്‌കൂട്ടറിന് ലഭിക്കുന്നു. ഒപ്റ്റിമൈസ് ചെയ്ത റേക്ക് ആംഗിള്‍, പുനഃസ്ഥാപിച്ച സ്വിംഗാര്‍ം പിവറ്റ് എന്നിവ പുതിയ സ്‌കൂട്ടറിന്റെ ചടുലത നിലനിര്‍ത്തുകയും സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് നഗര യാത്രകള്‍ക്ക് പറ്റിയ ഓപ്ഷനാക്കി ഡെസ്റ്റിനിയെ മാറ്റുന്നു.

മെച്ചപ്പെട്ട സ്റ്റോപ്പിംഗ് പവറിനായി ZX, ZX+ വേരിയന്റുകളില്‍ 190mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് നല്‍കി നവീകരിച്ചിട്ടുണ്ട്. അതേസമയം ബേസ് VX വേരിയന്റില്‍ 130mm ഡ്രം ബ്രേക്ക് നിലനിര്‍ത്തുന്നു. എല്ലാ വേരിയന്റുകളിലും സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം), സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് എന്നിവയുണ്ട്. ഹീറോയുടെ i3S സാങ്കേതികവിദ്യ (ഐഡില്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട്) ഇന്ധനക്ഷമത കൂടുതല്‍ വര്‍ധിപ്പിക്കുന്നു. വീഴ്ചകള്‍ക്ക് ശേഷമുണ്ടാകാന്‍ സാധ്യതയുള്ള ആകസ്മികമായ ആക്‌സിലറേഷന്‍ തടയുന്നതിനായി ഫാള്‍-സേഫ് അലേര്‍ട്ടും സജ്ജീകരിച്ചിട്ടുണ്ട്.
റൈഡിംഗ് ഇംപ്രഷനുകള്‍: സിറ്റി റോഡുകള്‍ക്ക് അനുയോജ്യമായ, സുഖപ്രദമായ യാത്ര നല്‍കുന്നതിലാണ് ഹീറോ ഡെസ്റ്റിനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സോഫ്റ്റ് സസ്പെന്‍ഷന്‍ സജ്ജീകരണം ബമ്പുകളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഇതിന്റെ സീറ്റ് റൈഡറിനും പിലിയനും മതിയായ കംഫര്‍ട്ട് പ്രദാനം ചെയ്യുന്നു. റൈഡിംഗ് പോസ്ച്ചര്‍ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണ്. റിലാക്‌സ്ഡ് ആയ എര്‍ഗണോമിക് എക്‌സ്പീരിയന്‍സ് ഇത് നല്‍കുന്നു.
ബ്രേക്കിംഗ് സിസ്റ്റം കൂടുതല്‍ പ്രതികരണശേഷിയുള്ളതാക്കി മാറ്റാമായിരുന്നുവെന്ന് തോന്നുന്നു. പിന്നിലെ ബ്രേക്കിന് മികച്ച ഗ്രിപ്പ് നല്‍കാന്‍ കഴിയുന്നുണ്ടെങ്കിലും ഫ്രണ്ട് ബ്രേക്കിന് ഷാര്‍പ്പ് ബൈറ്റ് ഇല്ല. എഞ്ചിന്‍ സുഗമവും കാര്യക്ഷമവുമാകുമ്പോള്‍ കൂടുതല്‍ പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ക്ക് ഇത് അല്‍പ്പം ശക്തി കുറഞ്ഞതായി തോന്നിയേക്കാം. എന്നിരുന്നാലും, സുഗമവും വൈബ്രേഷന്‍ രഹിതവുമായ യാത്രയ്ക്കും മികച്ച ഇന്ധനക്ഷമതയ്ക്കും ഊന്നല്‍ നല്‍കുന്നത് ഹീറോ ഡെസ്റ്റിനി 125-നെ ദൈനംദിന യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഓപ്ഷനാക്കി മാറ്റുന്നു.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: സ്‌റ്റൈലും സൗകര്യങ്ങളും പ്രായോഗികതയും സമന്വയിപ്പിക്കുന്ന ഒരു നല്ല സ്‌കൂട്ടറാണ് ഡെസ്റ്റിനി 125. മോഡേണ്‍ ഡിസൈന്‍, ഉപയോഗപ്രദമായ സവിശേഷതകള്‍, റൈഡര്‍-കേന്ദ്രീകൃത അപ്‌ഡേറ്റുകള്‍ എന്നിവ ഉപയോഗിച്ച് സിറ്റി റൈഡര്‍മാര്‍ക്ക് പറ്റിയ ഓപ്ഷനായി ഇത് വര്‍ത്തിക്കുന്നു. ഡെസ്റ്റിനി 125 ഉയര്‍ന്ന പവര്‍ പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തില്ലെങ്കിലും, സുഗമവും ഇന്ധനക്ഷമതയുള്ളതും സുഖപ്രദവുമായ യാത്രയുടെ കാര്യത്തില്‍ അത് മികച്ചുനില്‍ക്കുന്നു. സിറ്റി ഉപയോഗത്തിനായി വിശ്വസനീയവും സ്‌റ്റൈലിഷു സ്‌കൂട്ടര്‍ തേടുന്ന ഏതൊരാള്‍ക്കും ഡെസ്റ്റിനി 125 പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








