ചെറുപ്പക്കാരെ കൈയിലെടുക്കാൻ പുത്തൻ ഡ്യൂക്ക് 160;വിശദമായ റിവ്യു വായിക്കാം
യുവാക്കളുടെ ഏറെ പ്രിയപ്പെട്ട ബ്രാൻഡാണ് കെടിഎം. എതിരാളികളെ തറ പറ്റിക്കാൻ ബ്രാൻഡ് 160 സിസി സെഗ്മെൻ്റിൽ പുതി അവതാരത്തെ ഇറക്കിവിട്ടിരിക്കുകയാണ്. 1.79 ലക്ഷം എക്സ്ഷോറൂം വിലയിലാണ് കെടിഎം ഡ്യൂക്ക് 160 രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. 160cc സെഗ്‌മെന്റിൽ സ്പോർട്ടി ലുക്കുള്ള, ഭാരം കുറഞ്ഞ ഒരു സ്ട്രീറ്റ് ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഈ പുതിയ മോഡൽ സ്വന്തമാക്കാവുന്നതാണ്. പുതിയ സിംഗിൾ-സിലിണ്ടർ എഞ്ചിൻ, പുതിയ ഷാസി, KTM-ൻ്റെ ആകർഷകമായ സ്റ്റൈൽ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. വാഹനത്തിൻ്റെ വിശദമായി റിവ്യു നിങ്ങളുടമായി പങ്കുവയ്ക്കുകയാണ് ഈ ലേഖനത്തിലൂടെ.
ഡ്യൂക്ക് 200-ന് താഴെയായി സ്ഥാനം പിടിച്ചിരിക്കുന്ന ഡ്യൂക്ക് 160, ഡ്യൂക്ക് സീരീസിന്റെ പ്രധാന ആകർഷണമായ മികച്ച റൈഡിംഗ് അനുഭവം നിലനിർത്തുന്നു എന്നതാണ് എടുത്തു പറയേണ്ടത്. 160cc വിപണിയിൽ പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യയും അവതരിപ്പിക്കുന്നതിലൂടെ, പുതിയതും പരിചയസമ്പന്നരുമായ റൈഡർമാരെ ഇത് ഒരുപോലെ ആകർഷിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

KTM ഡ്യൂക്ക് 160 അവതരിപ്പിച്ചതോടെ യമഹ MT-15, ടിവിഎസ് അപ്പാച്ചെ RTR 160 4V തുടങ്ങിയ ജനപ്രിയ മോഡലുകളുമായി മത്സരിക്കാൻ തന്നെയാണ് ഉറപ്പിച്ചിരിക്കുന്നത്. യുവാകൾക്ക് വേണ്ടി മികച്ച പെർഫോമൻസ്, സ്റ്റൈൽ, മൂല്യം എന്നിവയെല്ലാം തന്നെ നൽകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള KTM ഡീലർഷിപ്പുകളിൽ ഉടൻ തന്നെ ഡെലിവറി ആരംഭിക്കും.
ഇനി ഡിസൈനിലേക്ക് വന്നാൽ ഡ്യൂക്ക് ലൈനപ്പിലെ ആകർഷകമായ ഡിസൈൻ തന്നെയാണ് 160 മോഡലിലും ബ്രാൻഡ് പിന്തുടരുന്നത്. സ്‌പോർട്ടി ലുക്ക് നൽകുന്ന ഫ്യുവൽ ടാങ്ക്, LED ഹെഡ്‌ലാമ്പ്, ആകർഷകമായ ഡിസൈൻ എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്. എക്സ്പോസ് ചെയ്തിരിക്കുന്ന ട്രെല്ലിസ് ഫ്രെയിം സ്‌പോർട്ടി രൂപം വാഹനത്തിന് നൽകുന്നു, അതുപോലെ തന്നെ ബൈക്കിൻ്റെ സ്റ്റെബിളിറ്റി കൂട്ടാനും സഹായിക്കുന്നുണ്ട്.

ഡ്യൂക്ക് 160-യുടെ പിന്നിൽ LED ടെയിൽ-ലാമ്പും, സ്പ്ലിറ്റ് ഗ്രാബ് റെയിലുകളും ഉണ്ട്. നഗര യാത്രകൾക്കും, ഡെയ്‌ലി കമ്മ്യൂട്ടർക്കു അനുയോജ്യമായ രീതിയിലാണ് ഇതിൻ്റെ സീറ്റുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.ഡാഷ്‌ബോർഡിൽ ആവശ്യമായ റൈഡിംഗ് വിവരങ്ങൾ നൽകുന്ന ഡിജിറ്റൽ LCD ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉണ്ട്. സ്വിച്ച് ഗിയറുകൾ ഉപയോഗിക്കാൻ എളുപ്പമുള്ളതും, മെറ്റീരിയലുകളുടെ ഗുണമേന്മ KTM-ൻ്റെ നിലവാരത്തിനനുസരിച്ചുള്ളതുമാണ്.
ഡ്യൂക്ക് 160-ൽ 160cc സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 15.5 bhp പരമാവധി കരുത്തും 14 Nm ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. കൂടാതെ ആറ് സ്പീഡ് ഗിയർബോക്സും ഉണ്ട്. നഗരയാത്രകൾക്ക് അനുയോജ്യമായ രീതിയിലും, ഹൈവേ യാത്രകൾക്ക് സുഗമമായ രീതിയിലുമാണ് എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്.

147 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിനെ മികച്ച രീതിയിൽ റൈഡർക്ക് കൈകാര്യം ചെയ്യാനും അതിനൊപ്പം തന്നെ മികച്ച ഇന്ധനക്ഷമത ലഭിക്കുകയും ചെയ്യുന്നുണ്ട്. 4.5 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് സാധിക്കും. റൈഡിംഗ് സാഹചര്യങ്ങൾ അനുസരിച്ച് ഏകദേശം ഒരു ലിറ്ററിൽ 40 കിലോമീ്റർ മൈലേജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ഡ്യൂക്ക് 160-ൽ ഡിജിറ്റൽ LCD ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, LED ലൈറ്റിംഗ്, സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്. സുരക്ഷയ്ക്കായി 320 mm ഫ്രണ്ട് ഡിസ്ക് ബ്രേക്കും, 230 mm റിയർ ഡിസ്ക് ബ്രേക്കും, സിംഗിൾ-ചാനൽ ABS സംവിധാനവുമാണ് നൽകിയിരിക്കുന്നത്.അതിനൊപ്പം തന്നെ സുഗമമായ ഗിയർ ഷിഫ്റ്റിംഗിനായി സ്ലിപ്പർ ക്ലച്ച്, മികച്ച ഗ്രിപ്പിനായി വീതിയുള്ള ടയറുകൾ, ക്രമീകരിക്കാവുന്ന പിൻ സസ്പെൻഷൻ എന്നിവയും ഇതിൽ ഉണ്ട്. 822 mm സീറ്റ് ഉയരം എല്ലാത്തരം റൈഡർമാർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.

KTM ഡ്യൂക്ക് 160, ഒരൊറ്റ വേരിയൻ്റിൽ മാത്രമാണ് ലഭ്യമാകുന്നത്. 1,79,000 രൂപയാണ് ഇതിൻ്റെ എക്സ്ഷോറൂം വില. ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് വിവിധ നിറങ്ങളിലും ഇത് ലഭ്യമാണ്. KTM ഡ്യൂക്ക് 160 ഇപ്പോൾ രാജ്യത്തുടനീളമുള്ള KTM ഡീലർഷിപ്പുകളിൽ ലഭ്യമാണ്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഡെലിവറി ആരംഭിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.
സ്‌പോർട്ടി രൂപവും, അത്യാധുനിക ഫീച്ചറുകളും, കുറഞ്ഞ വിലയും, KTM ഡ്യൂക്ക് 160-യെ 160cc മോട്ടോർസൈക്കിൾ വിപണിയിൽ ശക്തമായ സാന്നിധ്യമാക്കി മാറ്റുമെന്ന് തന്നെ പ്രതീക്ഷിക്കാം. യുവാക്കൾ കണ്ടു മടുത്ത ഡിസൈനിൽ നിന്ന് മാറി ചിന്തിക്കാൻ ബ്രാൻഡിനെ പ്രേരിപ്പിച്ചതോടെ ചെറുപ്പക്കാരുടെ ഇടയിൽ വാഹനത്തിന് വലിയ സ്വീകാര്യത തന്നെ ലഭിക്കുമെന്നാണ് തോന്നുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








