ത്രിമൂര്‍ത്തികള്‍ക്ക് വെല്ലുവിളിയാകുമോ ഈ ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക്? അപ്രീലിയ RS457 റിവ്യൂ വിശേഷങ്ങള്‍

ആവശ്യത്തില്‍ കൂടുതല്‍ പവര്‍ നല്‍കുന്ന സ്‌പോര്‍ട്ടി സ്‌കൂട്ടര്‍ ശ്രേണി പുറത്തിറക്കിയാണ് ഇറ്റാലിയന്‍ ടൂവീലര്‍ നിര്‍മാതാക്കളായ അപ്രീലിയ ഇന്ത്യന്‍ യൂത്തിനിടയില്‍ തരംഗമായത്. എന്നിരുന്നാലും സ്പോര്‍ട്സ്, സൂപ്പര്‍ ബൈക്കുകളിലൂടെ ഇന്ത്യക്ക് വെളിയില്‍ പേരെടുത്ത ഇറ്റാലിയന്‍ ബ്രാന്‍ഡ് മോട്ടോ ജിപിയിലെ നിറസാന്നിധ്യമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അപ്രീലിയ പുതിയ RS 457 ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ പുതിയ മിഡില്‍ വെയ്റ്റ് സ്പോര്‍ട്സ് ബൈക്ക് തദ്ദേശീയമായി നിര്‍മിക്കുമെന്ന് മോട്ടോജിപി ഭാരതിനിടയില്‍ ബ്രാന്‍ഡ് പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ വാഹനപ്രേമികളും ആവേശത്തിലായിരുന്നു. കഴിഞ്ഞ മാസം നടന്ന ഇന്ത്യ ബൈക്ക് വീക്കില്‍ വെച്ച് അപ്രീലിയ RS 457-ന്റെ വില പ്രഖ്യാപനവും നടത്തി. കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ്വേയില്‍ പുതിയ RS 457 പരീക്ഷിച്ചറിയാന്‍ അപ്രീലിയ ഞങ്ങളെ ക്ഷണിച്ചു. പുതിയ ബൈക്കില്‍ അപ്രീലിയ എന്തെല്ലാമാണ് ഒരുക്കിവെച്ചിരിക്കുന്നതെന്നറിയാന്‍ റിവ്യൂ വിശേഷങ്ങള്‍ ചുവടെ വായിക്കാം.

aprilia rs457 front

ഡിസൈനും ഫീച്ചറുകളും: പുതിയ RS 457 അതിന്റെ കൂടെപ്പിറപ്പുകളായ RS 660, RSV4 നിന്ന് ഡിസൈന്‍ സൂചകങ്ങള്‍ കടംകൊള്ളുന്നു. കൂടുതല്‍ കരുത്തുറ്റ RS 660 സ്പോര്‍ട്സ് ബൈക്കിന്റെ ചെറിയ പതിപ്പ് പോലെയാണ് പുതിയ അപ്രീലിയ RS 457 കാണപ്പെടുന്നത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളായി പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍ സെക്ഷനുകളോട് കൂടിയ സിഗ്‌നേച്ചര്‍ ട്രിപ്പിള്‍ എല്‍ഇഡി ഹെഡ്ലൈറ്റ് സജ്ജീകരണം തൊട്ട് ഇത് ദൃശ്യമാകുന്നു.

ഇത് ബൈക്കിനെ മുന്നില്‍ നിന്ന് നോക്കുമ്പോള്‍ കൂടുതല്‍ ഒതുക്കമുള്ളതും ഷാര്‍പ്പുമാക്കി മാറ്റുന്നു. വൈസറിനൊപ്പം സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പ് സജ്ജീകരണം ബൈക്കിന്റെ സ്‌പോര്‍ട്ടിയര്‍ രൂപത്തില്‍ എടുത്ത് കാണിക്കുന്നുണ്ട്. ഫെയറിംഗില്‍ എയ്‌റോഡൈനാമിക്സ് മെച്ചപ്പെടുത്താന്‍ സാധ്യതയുള്ള വെന്റുകളും നല്‍കിയിട്ടുണ്ട്. ഫ്യുവല്‍ ടാങ്ക് മസ്‌ക്കുലറായാണ് കാണപ്പെടുന്നത്. കൂടാതെ സ്‌പോര്‍ട്സ് ബൈക്ക് ആയതിനാല്‍ തന്നെ ഒരു ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

aprilia rs457 headlamp

ഉയര്‍ത്തിയ പിലിയന്‍ സെക്ഷനോടുകൂടിയ സ്പ്ലിറ്റ് സീറ്റ് RS 457 -ന്റെ റേസി സ്വഭാവത്തിന് വിശ്വാസ്യത നല്‍കുന്നു. കൂടാതെ മൂര്‍ച്ചയുള്ളതും എന്നാല്‍ നീളം കുറഞ്ഞതുമായ ടെയില്‍ സെക്ഷന്‍ LED ടെയില്‍ലൈറ്റും ബൈക്കിന്റെ മാറ്റ് കൂട്ടുന്നു. പ്രിസ്മാറ്റിക് ബ്ലാക്ക്, ഒപ്ലസന്റ് വൈറ്റ്, റേസിംഗ് സട്രൈപ്പ്‌സ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് അപ്രീലിയ RS 457 വാഗ്ദാനം ചെയ്യുന്നത്.

ആദ്യത്തെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ റെഡ് വീലുകളാണ് ലഭിക്കുക. അതേസമയം റേസിംഗ് സ്‌ട്രൈപ്‌സ് പതിപ്പിന് റെഡ് റിം ടേപ്പുള്ള ബ്ലാക്ക് വീലുകളാണ് ലഭിക്കുന്നത്. മികച്ച ടെക് സവിശേഷതകളുമായാണ് അപ്രീലിയ RS 457 വരുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 5 ഇഞ്ച് കളര്‍ TFT ഡിസ്പ്ലേയാണ്.

aprilia rs457 display

RS 457-ലെ ഡിസ്പ്ലേ അപ്രീലിയ ആപ്പുമായി ബന്ധിപ്പിക്കാന്‍ റൈഡര്‍മാരെ അനുവദിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും (ഓപ്ഷണല്‍) സ്‌ക്രീന്‍ വാഗ്ദാനം ചെയ്യുന്നു. അപ്രീലിയ RS 457-ന്റെ ഡിസ്പ്ലേ നിയന്ത്രിക്കുന്നത് ഹാന്‍ഡില്‍ബാറിലെ ഇല്യൂമിനേറ്റഡ് കണ്‍ട്രോളുകള്‍ ഉപയോഗിച്ചാണ്. റൈഡിംഗ് മോഡ്, ഗിയര്‍, വേഗത, ഡിസ്റ്റന്‍സ് ടു എംറ്റി, സര്‍വീസ് എന്നിവയടക്കം നിരവധി വിവരങ്ങള്‍ ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കുന്നു.

വലിപ്പവും സവിശേഷതകളും: പുതിയ 457 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് അപ്രീലിയ RS 457 ന് കരുത്ത് പകരുന്നത്. ലിക്വിഡ്-കൂള്‍ഡ്, ഫോര്‍-വാല്‍വ് എഞ്ചിന്‍ ഡ്യുവല്‍ ഓവര്‍ഹെഡ് ക്യാംഷാഫ്റ്റുകളും ഫോര്‍വേഡ് ഫേസിംഗ് സിലിണ്ടറുകളും ഉള്‍ക്കൊള്ളുന്നു. അപ്രീലിയ RS 457-ന്റെ പാരലല്‍-ട്വിന്‍ എഞ്ചിന്‍ 9,400 rpm-ല്‍ 46.93 bhp പവറും 6,700 rpm-ല്‍ 43.5 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.

aprilia rs457

6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ഓപ്ഷണല്‍ ക്വിക്ക്ഷിഫ്റ്ററും ബൈക്കില്‍ വരുന്നു. മൂന്ന് റൈഡിംഗ് മോഡുകള്‍ അനുവദിക്കുന്ന റൈഡ്-ബൈ-വയര്‍ സംവിധാനവും അപ്രീലിയ RS 457 മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നു. 4-വേ ട്രാക്ഷന്‍ കണ്‍ട്രോളും ഓഫറിലുണ്ട്. മൂന്ന് മോഡുകള്‍ കൂടാതെ മറ്റൊന്ന് സിസ്റ്റം സ്വിച്ച് ഓഫ് ആണ്.

ട്വിന്‍-സ്പാര്‍ അലൂമിനിയം ഫ്രെയിമിലാണ് പുതിയ അപ്രീലിയ RS 457 മോട്ടോര്‍സൈക്കിള്‍ പണിതിറക്കുന്നത്. ബൈക്കിന്റെ ഫ്രണ്ടില്‍ 41 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. ഫ്രണ്ട്, റിയര്‍ സസ്പെന്‍ഷന്‍ ഘടകങ്ങള്‍ പ്രീലോഡിനായി ക്രമീകരിക്കാവുന്നതാണ്. മുന്‍വശത്തെ യുഎസ്ഡി ഫോര്‍ക്ക് 120 mm ഉം പിന്നിലെ മോണോഷോക്ക് 130 mm ഉം സസ്‌പെന്‍ഷന്‍ ട്രാവല്‍ വാഗ്ദാനം ചെയ്യുന്നു.

aprilia rs457 side

മുന്‍വശത്ത് 320 mm ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌കുമാണ് അപ്രീലിയ RS 457 ബൈക്കില്‍ ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. ബിബ്രെ കാലിപ്പറുകള്‍ ഡിസ്‌കുകള്‍ക്ക് ലഭിക്കുന്നു. ആന്റി-റോള്‍ഓവര്‍ സംവിധാനമുള്ള ഡ്യുവല്‍-ചാനല്‍ എബിഎസും ഓഫറിലുണ്ട്. ടിവിഎസ് യൂറോഗ്രിപ്പിന്റെ പ്രോഗ്രിപ്പ് ടയറുകളില്‍ പൊതിഞ്ഞ 17 ഇഞ്ച് കനംകുറഞ്ഞ അലുമിനിയം അലോയ് വീലുകളിലാണ് അപ്രീലിയ RS 457 ഓടുന്നത്. മുന്‍വശത്ത് 110/70 ഉം പിന്നില്‍ 150/60 ഉം ടയര്‍ സൈസ്.

റൈഡിംഗ് ഇംപ്രഷനുകള്‍: ട്രാക്കില്‍ ഫണ്‍ റൈഡിന് നിങ്ങളെ അനുവദിക്കുന്ന ഒരു ബൈക്കാണ് അപ്രീലിയ RS 457. താരതമ്യേന ലോ പെഗില്‍ സൗമ്യമായി ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍ ഉപയോഗിച്ച് ദൈനംദിന സവാരിക്കായി ബൈക്ക് സജ്ജീകരിച്ചിരിക്കുന്നുവെന്ന് പറയാം. നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ സുഖപ്രദമായ റൈഡിംഗ് പൊസിഷന്‍ കണ്ടെത്താനാകും. കൂടാതെ ബോഡി വര്‍ക്ക് ഷെയ്പ്പിന്റെ ഫലമായി കോര്‍ണര്‍ ചെയ്യുമ്പോള്‍ വളരെ എളുപ്പത്തില്‍ ടക്ക് ഇന്‍ ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു.

aprilia rs457 tracking shot

വളരെ ലീനിയര്‍ പവര്‍ ഡെലിവറി ഉള്ളതാണ് ഈ അപ്രീലിയ മോഡലിലെ പാരലല്‍ ട്വിന്റ എഞ്ചിന്‍. നേരിയ രീതിയില്‍ തുടങ്ങി 7,000 rpm മാര്‍ക്കില്‍ പവര്‍ വര്‍ധിക്കുന്നു. RS 457-ന്റെ എഞ്ചിന്റെ ലീനിയര്‍ ഡെലിവറി കാരണം ത്രോട്ടില്‍ തുറന്നിരിക്കുമ്പോള്‍ തന്നെ പവര്‍ എളുപ്പത്തില്‍ കുറക്കാന്‍ സാധിക്കുന്നു. ആശ്യമായ ഗ്രിപ്പ് നല്‍കുന്ന ടിവിഎസ് യൂറോഗ്രിപ്പില്‍ നിന്നുള്ള പ്രോടോര്‍ക്ക് ടയറുകളും ഇതിനായി സഹായിക്കുന്നു.

നാല് മോഡുകളുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ റൈഡിംഗ് ശൈലിയില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു മോഡ് വര്‍ക്ക് നിങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും എന്നാണ്. അപ്രീലിയ RS 457-ലെ സസ്പെന്‍ഷന്‍ സജ്ജീകരണം വളരെ നന്നായി ട്യൂണ്‍ ചെയ്തിരിക്കുന്നു. ഇത് ട്രാക്കില്‍ വളരെ ഹാര്‍ഡോ സോഫ്‌റ്റോ അല്ല. ആസ്വദ്യകരമായി കോര്‍ണര്‍ ചെയ്യാന്‍ ഇത് നിങ്ങളെ അനുവദിക്കുന്നു.

aprilia rs457

എന്നിരുന്നാലും അപ്രീലിയ RS 457-ലെ ബ്രേക്കുകള്‍ അല്‍പ്പം രസം അല്‍പ്പം കുറയ്ക്കുന്നു. നിങ്ങള്‍ ആദ്യം പെഡല്‍ അമര്‍ത്തുമ്പോഴോ ലിവര്‍ വലിക്കുമ്പോഴോ ബൈറ്റിംഗ് പോയിന്റ് കണ്ടെത്താന്‍ കുറച്ച് സമയമെടുത്തു. കഠിനമായി ബ്രേക്ക് ചെയ്യുമ്പോഴെല്ലാം എബിഎസ് സജ്ജീകരണം പ്രവര്‍ത്തനക്ഷമമാകുകയും ഉയര്‍ന്ന വേഗതയില്‍ നിന്ന് നിര്‍ത്തുന്നത് ചിലപ്പോള്‍ സുരക്ഷിതമല്ലെന്ന് തോന്നുകയും ചെയ്യുന്നു.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: കെടിഎം RC390, യമഹ R3, കവസാക്കി നിഞ്ച 400 എന്നീ ത്രിമൂര്‍ത്തികള്‍ അടക്കിഭരിക്കുന്ന സെഗ്മെന്റിലേക്കാണ് അപ്രീലിയ RS 457 മാസ് എന്‍ട്രി നടത്തുന്നത്. കൃത്യമായ ഗൃഹപാഠം നടത്തിയാണ് അപ്രീലിയ RS 457 പുറത്തിറക്കുന്നത്. ബ്രേക്കുകള്‍ ഫൈന്‍ട്യൂണ്‍ ചെയ്യേണ്ടതുണ്ടെങ്കിലും എതിരാളികള്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ അപ്രീലിയ മോഡലിന് സാധിക്കും.

നിലവില്‍ ട്രാക്കില്‍ മാത്രം ഓടിക്കാന്‍ സാധിച്ച അപ്രീലിയ RS 457 നിരത്തുകളില്‍ ഓടിക്കാന്‍ ഇറ്റാലിയന്‍ ടൂവീലര്‍ ബ്രാന്‍ഡ്‌ ഞങ്ങളെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും ഈ വിലയില്‍ സ്പോര്‍ട്സ് ബൈക്ക് തിരയുന്ന ഏതൊരാള്‍ക്കും പരിഗണിക്കാവുന്ന മോഡലാണ് അപ്രീലിയ RS457 എന്നാണ് ഞങ്ങളുടെ അഭിപ്രായം.

More from DriveSpark

Article Published On: Wednesday, January 17, 2024, 10:00 [IST]
English summary
Aprilia rs 457 review design powertrain riding impressions explained in malayalam
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X