യുവാക്കളെ ഹരം കൊള്ളിക്കാൻ ബജാജിൻ്റെ പുതിയ അസ്ത്രം; ബജാജ് NS 400Z-ൻ്റെ വിശദമായ റിവ്യു വായിക്കാം

പൾസർ എന്നത് എപ്പോഴും യുവാക്കൾക്ക് ഹരം കൊള്ളിക്കുന്ന വാഹനം മോഡൽ തന്നെയാണ്. 2001 -ൽ അവതരിപ്പിച്ചപ്പോൾ മുതൽ ഇന്ന് വരെ മോഡലിൻ്റെ വിൽപ്പനയിൽ ഒരു കുറവും വന്നിട്ടില്ല. ഓരോ തവണ അപ്ഡേഷനുകൾ വരുമ്പോഴും വാഹന വിപണി രണ്ട് കൈയ്യും നീട്ടി തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴിതാ വിപണിയെ പിടിച്ചു കുലുക്കാൻ പാകത്തിന് തങ്ങളുടെ 400 സിസി സെഗ്മെൻ്റിലേക്ക് അടുത്ത ബ്രഹ്മാസ്ത്രത്തിനെ ഇറക്കി വിട്ടിരിക്കുകയാണ്. അതാണ് Bajaj-ൻ്റെ NS 400Z. വാഹനത്തിൻ്റെ വില, ഫീച്ചർ,റൈഡിങ്ങ് ഇംപ്രഷൻ എന്നിവയെല്ലാം നിങ്ങളുമായി ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുകയാണ്. വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

മോഡലിൻ്റെ വിലയിൽ നിന്ന് തന്നെ ആരംഭിക്കുകയാണെങ്കിൽ Bajaj-ൻ്റെ NS 400Zന് 1.92 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. മോഡലിൻ്റെ 373.3cc-യുടെ ശക്തവും കരുത്തുറ്റതുമായ എഞ്ചിൻ, ആകർഷകമായ ഡിസൈൻ, അത്യാധുനിക ഫീച്ചറുകൾ എന്നിവയെല്ലാം ഈ ബൈക്കിനെ 400cc സെഗ്‌മെൻ്റിൽ വേറിട്ട് നിൽക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്.

Bajaj ns 400z detailed review

Bajaj NS 400Z, NS 200-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കരുത്തുറ്റ ഡിസൈൻ ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. അത്യാധുനികവും, സ്പോർടിയുമായ ഡിസൈനിനൊപ്പം LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും, LED DRL-ഉം മുൻവശത്ത് നൽകിയിട്ടുണ്ട്. ഫ്യുവൽ ടാങ്ക് എന്നിവയെല്ലാം സ്ട്രീറ്റ് ഫൈറ്റർ ലുക്ക് വർദ്ധിപ്പിക്കുന്നു. എയറോഡൈനാമിക് സൈഡ് പാനലുകളും ലഭിക്കുന്നുണ്ട്. സ്പോർട്ടി ലുക്ക് നൽകുന്ന സ്പ്ലിറ്റ് സീറ്റ് സംവിധാനവും, സ്റ്റൈലിഷ് LED ലൈറ്റുകളോടുകൂടിയ കോംപാക്റ്റ് ടെയിൽ സെക്ഷനും എക്സ്റ്റീരിയർ ഡിസൈൻ പൂർത്തിയാക്കുന്നു.

ട്യൂബ്‌ലെസ് റേഡിയൽ ടയറുകളും, 17-ഇഞ്ചുള്ള അലോയ് വീലുകളും വാഹനത്തിൻ്റെ റോഡ് ഗ്രിപ്പ് വർദ്ധിപ്പിക്കുന്നു. 174 കിലോഗ്രാം ഭാരമുള്ള ഈ ബൈക്ക്, മിക്ക റൈഡർമാർക്കും അനുയോജ്യമായ ഒന്ന് തന്നെയാണ്. ഫീച്ചറുകളിലേക്ക് നോക്കിയാൽ കൃത്യമായ വിവരങ്ങൾ നൽകുന്നതും, പൂർണ്ണമായും കളർ TFT ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഇതിൻ്റെ പ്രധാന ആകർഷണമാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, കോളുകൾ, സന്ദേശങ്ങൾ എന്നിവയെല്ലാം ഇതിൽ ലഭ്യമാണ്. ഏതൊരു റൈഡറിനും സൗകര്യപ്രദമായ രീതിയിലാണ് ഹാൻഡിൽബാർ ക്രമീകരിച്ചിരിക്കുന്നത്.

Bajaj ns 400z detailed review

കൂടാതെ, സ്പ്ലിറ്റ് സീറ്റുകൾ ദീർഘദൂര യാത്രകൾക്ക് വളരെ അനുയോജ്യമാണ്. USB ചാർജിംഗ് പോർട്ട് ഓരോ റൈഡറിൻ്റേയും ദൈനംദിന ആവശ്യങ്ങൾക്ക് ഉപകാരപ്രദമാണ്. സസ്പെൻഷൻ്റെ കാര്യത്തിലേക്ക് വന്നാൽ 43mm USD ഫോർക്കുകളും, പിന്നിൽ ക്രമീകരിക്കാവുന്ന മോണോഷോക്കും ഉണ്ട്. ഇത് റൈഡിംഗ് സുഖവും, സ്പോർട്ടി ഹാൻഡിലിംഗും നൽകുന്നു.

സുരക്ഷ ഫീച്ചറുകളിലേക്ക് നോക്കിയാൽ ഡ്യുവൽ-ചാനൽ ABS, ഡിസ്ക് ബ്രേക്കുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. കൂടാതെ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും, റോഡ്, സ്പോർട്ട്, റെയിൻ, ഓഫ്-റോഡ് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളും ഈ 400 സിസി കരുത്തനൊപ്പം ലഭിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്.

Bajaj ns 400z detailed review

NS 400Z-ൻ്റെ എഞ്ചിൻ ശക്തമായ പ്രകടനമാണ് റൈഡിങ്ങിൽ കാഴ്ചവെക്കുന്നത്,അതിനൊപ്പം സുഗമമായ പവർ ഡെലിവറിയും ഇതിന്‌ ഉണ്ട്. ഏകദേശം 2.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റഡ വേഗത കൈവരിക്കാൻ ഇതിന് സാധിക്കും, ഇത് ഈ സെഗ്‌മെൻ്റിലെ തന്നെ വേഗതയേറിയ ബൈക്കാക്കുന്നു. ക്വിക്ക് ഷിഫ്റ്ററും, സ്ലിപ്പർ ക്ലച്ചും സുഗമമായ ഗിയർ മാറ്റങ്ങൾ ഉറപ്പാക്കാൻ നിങ്ങളെ സഹായിക്കുന്നുണ്ട്. സീറ്റിങ്ങ് നിങ്ങൾക്ക് ചെറിയതും ദീർഘദൂര യാത്രകൾക്ക് ഒരു പോലെ അനുയോജ്യമാണ്.

ഉയർന്ന വേഗതയിൽ മികച്ച സ്റ്റെബിളിറ്റിയും, ട്രാഫിക്കിൽ നല്ല നിയന്ത്രണവും നൽകുന്നതാണ് ഇതിൻ്റെ ഹാൻഡിലിംഗ് മികവ്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തോടുകൂടിയ ബ്രേക്കുകൾ മികച്ച സ്റ്റോപ്പിംഗ് പവർ നൽകുന്നു. ബജാജ് NS 400Z അതിൻ്റെ കരുത്തും, സാങ്കേതികവിദ്യയും, മൂല്യവും കൊണ്ട് ശ്രദ്ധ നേടുമെന്ന കാര്യത്തിൽ ഒരു സംശയവുില്ല. സ്പോർട്ടി 400cc മോട്ടോർസൈക്കിൾ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.

Bajaj ns 400z detailed review

TFT ഡിസ്‌പ്ലേ, ബ്ലൂടൂത്ത്, റൈഡിംഗ് മോഡുകൾ തുടങ്ങിയ ഫീച്ചറുകൾ NS 400Z-നെ ഈ വിഭാഗത്തിൽ ശക്തമായ സ്ഥാനത്തേക്ക് എത്തിക്കുന്നു. അതോടൊപ്പം തന്നെ മികച്ച ഒരു സ്ട്രീറ്റ് ഫൈറ്റർ ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ബൈക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഈ ബൈക്കിൻ്റെ പ്രകടനവും പ്രായോഗികതയും നഗരയാത്രകൾക്കും, സാഹസിക യാത്രകൾക്കും ഒരുപോലെ മികച്ചതാണ്.

More from DriveSpark

Article Published On: Saturday, July 12, 2025, 19:41 [IST]
English summary
Bajaj ns 400z new bike features price detailed review explained in malayalam
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X