ശരിക്കും വല്യേട്ടൻ തന്നെ! പൾസർ NS400Z -യുടെ പെർഫോമെൻസും റൈഡിംഗും ഇങ്ങനെ

ഇന്ത്യയിൽ ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുള്ള മറ്റേതൊരു മോട്ടോർസൈക്കിളിനേക്കാളും ഇന്ത്യൻ ജനതയെ സ്‌പോർട്‌സ് ബൈക്കുകളിലേക്ക് കൂടുതൽ അടുപ്പിച്ച മോഡലാണ് പൾസർ എന്ന് ഒന്നു നോക്കാതെ നിസംശയം പറയാം. 2001 -ൽ ആദ്യമായി വിപണിയിൽ എത്തിയത് മുതൽ, ബജാജ് പൾസർ ഒരു വലിയ ഫാൻബേസ് തന്നെ സൃഷ്ടിച്ചു. മാനിയാക്‌സ് (Maniacs) എന്നാണ് പലപ്പോഴും ബജാജ് തന്നെ ഇവരെ വിശേഷിപ്പിക്കുന്നത്.

അതിനാൽ തന്നെ പൾസർ മാനിയയും നമുക്ക് സുപരിചിതമാണ്. മികച്ച പെർഫോമെൻസും സ്റ്റൈലിംഗുമായി പൾസർ പതിയെ നമ്മുടെ നാട്ടിലെ "സ്‌പോർട്‌സ് ബൈക്കുകളുടെ" ഒരു കുട്ടി പര്യായമായി മാറി. ഇപ്പോൾ, ഏകദേശം 23 വർഷങ്ങൾക്ക് ശേഷം, എക്കാലത്തെയും വലിയ പൾസർ മോഡൽ ചക്കനിലെ സ്കങ്ക് വർക്കുകളിൽ നിന്ന് പൊതു നിരത്തുകളിലേക്ക് എത്തിയിരിക്കുകയാണ്.

NS400Z

ഈ പുതിയ ബജാജ് NS400Z പൾസർ ആരാധകർക്ക് മോട്ടോർസൈക്ലിംഗിന്റെ ഒരു പുതിയ യുഗം തന്നെ സമ്മാനിക്കുമോ? ഇതിനുള്ള ഉത്തരങ്ങൾ കണ്ടെത്താൻ ഞങ്ങൾക്ക് ബജാജിന്റെ ടെസ്റ്റ് ട്രാക്കിൽ ഒരു അവസരം ലഭിച്ചു, അവിടുത്തെ അനുഭവവും മോട്ടോർസൈക്കിളിന്റെ എക്സ്പീരിയൻസുമാണ് ഞങ്ങൾ ഇവിടെ പങ്ക് വെയ്ക്കുന്നത്.

ഡിസൈനും, ഫീച്ചറുകളും - സ്ട്രീറ്റ്ഫൈറ്റർ കൂടുതൽ അഗ്രസ്സീവാകുന്നു: പൾസർ NS മോഡൽ ലൈനപ്പ് എല്ലായ്പ്പോഴും അവയുടെ മികവുറ്റ സ്ട്രീറ്റ്ഫൈറ്റർ ലുക്ക്സിന് വളരെയധികം പേരുകേട്ടതാണ്, അതിനാൽ തന്നെ ഈ ഗ്രൂപ്പിലെ ഏറ്റവും പുതിയതും വലുതുമായ കൂട്ടിച്ചേർക്കൽ ഒരുപക്ഷേ ഏറ്റവും അഗ്രസ്സീവായതായിരിക്കാം. ഒരു NS200 ജിമ്മനായി മസിലും വെച്ച് വരുന്ന പരിവേഷമാണ് പൾസർ NS400Z -യ്ക്കുള്ളത്.

NS400Z

പുതിയ NS400Z-ന്റെ രൂപഭാവത്തിൽ NS200 -ന്റെ ചെറിയ അംശങ്ങൾ ഉണ്ടെങ്കിലും, എക്കാലത്തെയും വലിയ പൾസറിന് അതിന്റേതായ ചില ഡിസൈൻ വ്യത്യാസങ്ങളുണ്ട്, അത് മോട്ടോർസൈക്കിളിനെ ഒരു സവിശേഷമായ ബീസ്റ്റാക്കി മാറ്റുന്നു. മുൻവശത്തുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പ് സജ്ജീകരണത്തിന്റെ ഇരുവശത്തുമുള്ള ലൈറ്റ്നിംഗ് എൽഇഡി DRL-കളാണ് ഇവയിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത്.

ഷാംപെയ്ൻ ഷെയ്ഡുള്ള ഒരു USD ഫ്രണ്ട് ഫോർക്കുകൾക്കൊപ്പം മുൻവശത്തെ റേഡിയേറ്റർ ഷ്രൗഡിലേക്ക് ജോയിൻ ചെയ്യുന്ന വലിയ ടാങ്ക് എക്സ്റ്റൻഷനുകളും മറ്റ് പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. ഫ്യുവൽ ടാങ്കിലും എഞ്ചിൻ ഗാർഡിലും കാണാൻ കഴിയുന്ന യുണീക്ക് ഗ്രാഫിക്സും പൾസർ NS400Z -ന്റെ സവിശേഷതയാണ്.

NS400Z

പുതിയ പൾസർ NS400Z-ൽ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും പൾസർ ലൈനപ്പിന്റെ ഐക്കണിക് സ്പ്ലിറ്റ് ടെയിൽലൈറ്റുകൾ ഹോസ്റ്റ് ചെയ്യുന്ന അപ്‌സ്‌വെപ്റ്റ് ടെയിൽ സെക്ഷനും നമുക്ക് കാണാം. NS400Z-ൽ ഒരു അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് സജ്ജീകരണവും ബജാജ് ഫീച്ചർ ചെയ്യുന്നു, കൂടുതൽ മികച്ച ഒരു ബാസി ട്യൂൺ ഇത് പുറപ്പെടുവിക്കുന്നു.

റൈഡ്-ബൈ-വയർ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ പൾസർ കൂടിയാണ് ബജാജ് പൾസർ NS400Z എന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം ഒന്നിലധികം റൈഡിംഗ് മോഡുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ പൾസറുമാണ് ഇത്. ബ്ലൂടൂത്ത്, ടേൺ ബൈ ടേൺ നാവിഗേഷൻ ഓപ്‌ഷനുകൾക്കൊപ്പം നാം തെരഞ്ഞെടുത്തിരിക്കുന്ന റൈഡിംഗ് മോഡും NS400Z -ന്റെ പുതിയ കളർ LCD -യിൽ കാണാൻ കഴിയും, ഇത് ഇതിന് മുമ്പ് ഒരു പൾസറിലും നാം കണ്ടിട്ടുള്ളതല്ല.

ഫീച്ചറുകളും, അളവുകളും- പേരിൽ മാത്രമല്ല മൊത്തത്തിൽ വലുതാ: ബജാജ് പൾസർ NS400Z, ഡൊമിനാർ 400 -ൽ നിന്നും മറ്റ് കെടിഎം മോഡലുകളിലും ഉപയോഗിച്ച് വളരെ സുപരിചിതമായ 373.3 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റുമായിട്ടാണ് വരുന്നത്. ഇത് ഇതുവരെ ഒരു പൾസറിൽ ഘടിപ്പിച്ചിട്ടുള്ള ഏറ്റവും വലിയ എഞ്ചിനാണ്. 8,800 rpm -ൽ 39.45 bhp മാക്സ് പവറും 6,500 rpm മുതൽ 9,500rpm വരെ 35 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

പൾസർ NS400Z -ന്റെ ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്നു, അസിസ്റ്റ് & സ്ലിപ്പർ ക്ലച്ചുമായി ചേർന്ന് ഒരു ചെയിൻ ഡ്രൈവ് സജ്ജീകരണം വഴി റിയർ വീലിലേക്ക് പവർ അയയ്‌ക്കുന്നു. റൈഡ്-ബൈ-വയർ സാങ്കേതികവിദ്യയുടെ വരവ് അർത്ഥമാക്കുന്നത് റോഡ്, റെയിൻ, സ്‌പോർട്ട്, ഓഫ്‌റോഡ് എന്നീ നാല് റൈഡിംഗ് മോഡുകൾ NS400Z വാഗ്ദാനം ചെയ്യുന്നു എന്നാണ്.

NS400Z

ഈ മോഡുകൾ ട്രാക്ഷൻ കൺട്രോളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പവർ ഡെലിവർ ചെയ്യുന്ന രീതിയും ഡ്യുവൽ-ചാനൽ ABS സിസ്റ്റം എങ്ങനെ പ്രതികരിക്കുന്നു എന്നതും നിയന്ത്രിക്കുന്നു. പുതിയ NS400Z, NS200 -ൽ നിന്ന് പെരിമീറ്റർ ഫ്രെയിം സജ്ജീകരണം കടമെടുത്തിട്ടുണ്ട്. എന്നിരുന്നാലും, പുതിയ ബൈക്കിന്റെ പവർ ഔട്ട്പുട്ട് ഹാൻഡിൽ ചെയ്യാൻ സഹായിക്കുന്നതിന്, NS400Z -ന്റെ എക്സ്ട്ര പവറിനെ നേരിടാൻ സഹായിക്കുന്നതിന് ബജാജ് ഈ ഫ്രെയിം ശക്തിപ്പെടുത്തിയിട്ടുണ്ട്.

പുതിയ NS400Z -ന്റെ ഫ്രെയിമിന് മുൻവശത്ത് 43mm USD ഫോർക്കും പിന്നിൽ ആറ് സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസറ്റ് ചെയ്യാവുന്ന മോണോഷോക്ക് സംവിധാനവും നൽകിയിരിക്കുന്നു. മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 230 mm ഡിസ്‌ക്കും ഗ്രിമെക്ക കാലിപ്പറുകളുമായി വരുന്നു, ബ്രേക്കിംഗ് ചുമതലകൾ ഇവയാണ് കൈകാര്യം ചെയ്യുന്നത്.

മുന്നിൽ 110/ 70 സെക്ഷനും, പിന്നിൽ 140/ 70 സെക്ഷൻ ടയറുകളുമുള്ള 17 ഇഞ്ച് വീലിലാണ് പുതിയ പൾസർ NS400Z -ൽ ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്നത്. പിൻ വീലിൽ റേഡിയൽ ടയർ ഘടിപ്പിച്ചിട്ടുണ്ട് എങ്കിലും മുൻവശത്ത് കാര്യങ്ങൾ അങ്ങനെ അല്ല.

റൈഡിംഗ് ഇംപ്രഷനുകൾ - ശരിയായ വല്യേട്ടൻ: പുതിയ പൾസർ NS400Z അതിന്റെ ഫ്രണ്ട് ഡിസൈൻ കാരണം സ്വയം വേറിട്ട് നിൽക്കുന്നു, ഇത് NS200 -നെ അപേക്ഷിച്ച് സ്റ്റൈലിഷും അല്പം വലുതും അതോടൊപ്പം നിൽക്കുമ്പോഴും ഓടുമ്പോഴും അതിന് ഒരു പ്രത്യേക സാന്നിധ്യം നൽകുന്നതാണ്.

NS400Z

ഓട്ടത്തിൽ, NS400Z -ന്റെ എഞ്ചിൻ 8,800rpm -ൽ പീക്ക് പവർ വരെ റെവ്വ് ചെയ്യാൻ ഇഷ്ടപ്പെടുന്നു. എഞ്ചിൻ 9,500 rpm വരെ റെഡ്‌ലൈൻ ചെയ്യുന്നു. റൈഡ്-ബൈ-വയർ സാങ്കേതികവിദ്യയുടെ അവതരണം ബൈക്കിന്റെ പ്രതികരണശേഷി/ റെസ്പോൺസ് വർധിപ്പിക്കുന്നു, പ്രത്യേകിച്ചും സ്‌പോർട്‌സ് മോഡിലേക്ക് സ്വിച്ച് ചെയ്യുമ്പോൾ, ഇത് NS400Z -ന്റെ എഞ്ചിൻ പൂർണ്ണമായി ആസ്വദിക്കാൻ നമ്മെ അനുവദിക്കുന്നു.

പവർ ഡെലിവറി മികച്ചതാണ്, എന്നാൽ മൂന്നാം ഗിയറിൽ 3,000 -നും 4,000 rpm -നും ഇടയിൽ വൈബ്രേഷനുകൾ അല്പം ഉണ്ട്, മിക്കവാറും എല്ലാ ഗിയറുകളിലും 7,500 rpm കടക്കുമ്പോഴും ഇവ നമ്മെ വീണ്ടും ശല്യപ്പെടുത്താൻ എത്തും. 44 ഡിഗ്രി സെന്റിഗ്രേഡ് വേനൽ ചൂടിൽ ചക്കൻ ട്രാക്കിന് ചുറ്റും ഞങ്ങൾ ഇവനെ പരീക്ഷിക്കുമ്പോൾ ചില ഹീറ്റിംഗ് പ്രശ്നങ്ങളും ഉണ്ടായിരുന്നു.

NS400Z

സസ്‌പെൻഷൻ സജ്ജീകരണം വളരെ ഭംഗിയായി തന്നെ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ വർധിച്ച റേക്ക് ആംഗിളിനൊപ്പം (ഡൊമിനാറുമായി താരതമ്യപ്പെടുത്തുമ്പോൾ) ട്രാക്കിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ NS400Z കോർണറുകളിൽ നിന്നും ഇൻ & ഔട്ട് എളുപ്പത്തിൽ ഫ്ലിക്ക് ചെയ്യാൻ നമ്മെ അനുവദിക്കുന്നു.

എന്നിരുന്നാലും, ട്രാക്കിലും റോഡിലും NS400Z ന്റെ പിൻഭാഗം അൽപ്പം സ്ലിപ്പറി ഞങ്ങൾക്ക് അനുഭവപ്പെട്ടിരുന്നു, ഇതിന് ഒരു പരിഹാരമായി MRF Rev-S ടയർ റിയർ വീലീൽ നിലവിലുള്ളവയെ മാറ്റിസ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ ഞങ്ങൾ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റൊരു ഘടകമാണ് ബ്രേക്കുകൾ.

NS400Z

റൈഡർ ട്രൈയാംഗിൾ ഡൊമിനറിന്റേതിന് ഏറെ കുറേ സമാനമാണ്, അല്പം മുന്നോട്ടാണ് ടാ്വ്, എന്നാൽ ദീർഘനേരം റൈഡ് ചെയ്യാൻ ഇത് വളരെ സുഖകരമാണ്. കൂടാതെ ട്രാക്കിൽ ആസ്വദിക്കാൻ നമ്മളെ സഹായിക്കുന്നതിന് സ്‌പോർടിയുമാണ്. ബൈക്കിന്റെ സീറ്റ് വളരെ സുഖകരമാണ്. ഇത് കംഫർട്ടബിൾ റൈഡ് വാഗ്ദാനം ചെയ്യുന്നു.

ഞങ്ങളുടെ അഭിപ്രായം: പൾസർ NS400Z ചക്കൻ ടെസ്റ്റ് ട്രാക്കിന്റെ പരിധിയിൽ നിന്ന് പുറത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും വലിയ പൾസറാണ്. ട്രാക്കിൽ, അല്പം അണ്ടർപവർഡ് ബ്രേക്കുകൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, ചുറ്റിക്കറങ്ങുന്നത് തികച്ചും ഒരു ട്രീറ്റാണിത്. നിരത്തുകളിൽ, NS400Z വളരെ സുഖകരമാണ്, എന്നാൽ നമുക്ക് അല്പം ത്രില്ല് വേണമെങ്കിൽ ഒരു മേനിയാക്കായി ഇത് മാറാം.

More from DriveSpark

Article Published On: Saturday, May 11, 2024, 10:00 [IST]
English summary
Bajaj pulsar ns400z review performance specs handling and tech explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X