440 സിസി സെഗ്‌മെന്റിന്റെ പുതിയ അവകാശിയോ? ഹീറോ മാവ്‌റിക്ക് 440 റിവ്യു വിശേഷങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ 'പ്രീമിയം' പദ്ധതികളുടെ ഭാഗമായിട്ടുള്ള ആദ്യത്തെ ഉല്‍പ്പന്നം മാവ്‌റിക്ക് 440 അടുത്തിടെ വിപണിയില്‍ എത്തിച്ചു. 1.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഈ കിടിലന്‍ മോഡല്‍ പുറത്തിറങ്ങിയിട്ടുള്ളത്. ടോപ്-എന്‍ഡ് വേരിയന്റിന് 2.24 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം.

ഡിസൈനിംഗിലൂടെ മാത്രമല്ല അതിന്റെ എഞ്ചിന്‍ സവിശേഷതകള്‍ കൊണ്ടും ഹീറോ മാവ്‌റിക്ക് 440 മോട്ടോര്‍സൈക്കിള്‍ ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. റാന്‍ ഓഫ് കാച്ചില്‍ പുതിയ മാവ്റിക്ക് 440 ഓടിക്കാന്‍ ഹീറോ ഞങ്ങളെ ക്ഷണിക്കുകയുണ്ടായി. ഭുജില്‍ വെച്ച് ആരംഭിച്ച ഞങ്ങളുടെ സവാരി വിശേഷങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

hero mavrick 440

ഡിസൈനും സ്‌റ്റൈലിംഗും: ലോ സ്ലംഗ് പ്രൊഫൈല്‍, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, എക്സ്പോസ്ഡ് എഞ്ചിന്‍ എന്നിവയടക്കം ക്ലാസിക് റോഡ്സ്റ്ററുകളില്‍ നിന്നാണ് മാവ്‌റിക്ക് 440 സ്‌റ്റൈലിംഗ് ഘടകങ്ങള്‍ കടംകൊള്ളുന്നത്. അല്‍പ്പം നീളമുള്ള വീല്‍ബേസും അഗ്രസീവ് റൈഡിംഗ് പൊസിഷനുമുള്ള മാവ്‌റിക്ക് 440-ക്ക് അഗ്രഷനും ഗ്രേസും തമ്മില്‍ നല്ല ബാലന്‍സ് ഉണ്ട്. ഇതോടൊപ്പം, വൈഡ് സ്റ്റാന്‍സ്, ചങ്കി വീലുകള്‍, റോഡ്സ്റ്റര്‍-എസ്‌ക്യൂ എക്സ്ഹോസ്റ്റ് എന്നിവയുള്ള മാവ്റിക്കിന് ഇന്‍ യുവര്‍ ഫേസ് ലുക്കാണുള്ളത്.

ബോഡിയുടെ ഭൂരിഭാഗവും സ്റ്റീല്‍ ആയതിനാല്‍ ആള്‍ 'ചീപ്പല്ല' പ്രീമിയമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും. കരുത്തിന്റെയും ചാരുതയുടെയും സ്പര്‍ശനങ്ങളുടെ വളരെ ശ്രദ്ധേയമായ രൂപമാണ് ബൈക്കിന്റെ മുന്‍വശം. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റിന്റെ മധ്യഭാഗത്ത് ഒരു 'H' പാറ്റേണ്‍ DRL കാണാം. മുന്‍വശത്തെ ഹെഡ്ലാമ്പ് ഫ്രണ്ട് ഫാസിയയില്‍ ആധിപത്യം പുലര്‍ത്തുന്നുവെന്ന് മാത്രമല്ല ഇത് ബൈക്കിന് ഒരു റെട്രോ ചാം നല്‍കുന്നു.

hero mavrick 440 head light

മുന്‍വശത്ത് 43 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കും ലഭിക്കും. ബൈക്കിന്റെ വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ ആദ്യം കണ്ണിലുടക്കുക മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്കാണ്. ടാങ്കിന്റെ ഡിസൈനും ക്രീസുകളും അതിനെ ആകര്‍ഷകമാക്കുന്നു. ടാങ്കിന്റെ ഇരുവശത്തും ഒരു 3D 'മാവ്‌റിക്ക്' ബാഡ്ജിംഗ് കാണാം. എന്നാല്‍ അത് ടോപ് എന്‍ഡ് വേരിയന്റില്‍ മാത്രമാണെന്ന് ശ്രദ്ധിക്കുക. ടാങ്കിന്റെ മധ്യഭാഗത്തായി ഫ്യുവല്‍ ക്യാപ്പിന് താഴെയായി മാവ്‌റിക്ക് 440 ബാഡ്ജിംഗ് ഉണ്ട്.

മാത്രമല്ല ഫ്യുവല്‍ ക്യാപ്പിന്റെ മുകളിലായി യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മാവ്റിക്ക് 440-ലെ ഹാന്‍ഡില്‍ബാറുകള്‍ ഞങ്ങള്‍ റോഡിലെ രാജാക്കന്മാരാണെന്ന് തോന്നിപ്പിക്കുന്നു. മോട്ടോര്‍ സൈക്കിളില്‍ കമാന്‍ഡിംഗ് പൊസിഷന്‍ നല്‍കിക്കൊണ്ട് നമുക്ക് പരിചിതമായതിനേക്കാള്‍ അല്‍പ്പം നീളമുള്ളതായിട്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മിഡ് സെഗ്മെന്റിലെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളില്‍ കണ്ടിട്ടില്ലാത്ത ഒന്നാണ് സീറ്റിംഗ് പൊസിഷന്‍ നല്‍കുന്ന ഈ ഒരു കമാന്‍ഡിംഗ് സ്ഥാനം.

hero mavrick 440 engine

റെട്രോ ക്ലാസിക് ലുക്ക് നല്‍കുന്നതാണ് ബൈക്കിന്റെ വൃത്താകൃതിയിലുള്ള മിററുകള്‍. ഒരു എക്‌സ്‌പോസ്ഡ് എഞ്ചിനുമായാണ് ഹീറോ മാവ്‌റിക്ക് 440 വരുന്നത്. കൂടാതെ, എഞ്ചിന്‍ കേസിംഗില്‍, ബ്ലാക്ക്ഡ് ഔട്ട് എഞ്ചിനില്‍ നിന്ന് വ്യത്യസ്തമായി ഹീറോ ലോഗോ കാണാം. ഹീറോ മാവ്റിക്കിന്റെ ടെയില്‍ സെക്ഷനില്‍ ഒരു കരുത്തുറ്റ ഗ്രാബ് റെയില്‍ നല്‍കിയിട്ടുണ്ട്. 'H' ആകൃതിയിലാണ് ബ്രേക്ക് ലൈറ്റ്. മുന്‍വശത്ത് ലഭിക്കുന്ന അതേ പരമ്പരാഗത റൗണ്ട് ഇന്‍ഡിക്കേറ്ററുകളും പിറകില്‍ കാണാം.

വലിപ്പവും സവിശേഷതകളും: 26 bhp പവറും 37 Nm ടോര്‍ക്കും നല്‍കുന്ന 440 സിസി ഓയില്‍/എയര്‍ കൂള്‍ഡ് എഞ്ചിനാണ് മാവ്‌റിക്കിന് കരുത്തേകുന്നത്. മുന്‍വശത്ത് 43 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ 7-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ട്വിന്‍ ഷോക്ക് സജ്ജീകരണവും ഉണ്ട്. 803 mm സീറ്റ് ഉയരവും 175 mm ഗ്രൗണ്ട് ക്ലിയറന്‍സും റൈഡര്‍-ഫ്രണ്ട്ലി സ്റ്റാച്ചര്‍ നിലനിര്‍ത്തുന്നു. 1388 എംഎം ആണ് വീല്‍ബേസ് അളവ്. ബൈക്കിന്റെ മൊത്തത്തിലുള്ള ഭാരം 191 കിലോഗ്രാം ആണ്.

hero mavrick 440 rear view

റൈഡിംഗ് ഇംപ്രഷനുകള്‍: ഭുജില്‍ നിന്ന് ടെന്റ് സിറ്റിയിലേക്കുള്ള ഏകദേശം 100 കിലോമീറ്റര്‍ ദൂരമുള്ള യാത്ര ഹീറോ മാവ്റിക്ക് 440-ന്റെ പെര്‍ഫോമന്‍സ്, കംഫര്‍ട്ട് എന്നിവയെ കുറിച്ച് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ ഞങ്ങള്‍ക്ക് നല്‍കി.ചുരുങ്ങിയ അഡാപ്‌റ്റേഷന്‍ സമയം ആവശ്യമുള്ള ഒരു ഈസി റൈഡ് ബൈക്കാണ് ഇതെന്ന് പറയാം. റൈഡേഴ്സ് ട്രയാംഗിളിന്റെ അകമ്പടിയോടെയുള്ള മികച്ച സീറ്റ് സൗകര്യം മൊത്തത്തിലുള്ള റൈഡിംഗ് എക്‌സ്പീരിയന്‍സ് ഉയര്‍ത്തുന്നു.

വീതിയേറിയ ഹാന്‍ഡില്‍ബാറുകളോട് ചേര്‍ന്ന് അല്‍പ്പം ആക്രമണാത്മകമായ പോസ്ചര്‍ റൈഡര്‍മാര്‍ക്ക് റോഡില്‍ കമാന്‍ഡിംഗ് സ്ഥാനം നല്‍കുന്നു. ബൈക്കില്‍ സജ്ജീകരിച്ച സോഫ്റ്റ് സസ്‌പെന്‍ഷന്‍ സജ്ജീകരണം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് പറയാം. മിക്ക ഭൂപ്രദേശങ്ങളിലും ഇത് ഒരു ഫ്‌ലഷ് റൈഡ് പ്രദാനം ചെയ്യുമെങ്കിലും ചെറിയ ഉയര്‍ച്ചതാഴ്ചകളുള്ള സ്ഥലങ്ങളില്‍ ജംപി ആകുകയും ഹാര്‍ഡ് കോര്‍ണറിങ് സമയത്ത് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും.

hero mavrick 440 tracking shot

വൈവിധ്യമാര്‍ന്ന റൈഡിംഗ് സാഹചര്യങ്ങള്‍ക്ക് പറ്റിയ കൂട്ടാളിയായി മാറുന്ന തരത്തില്‍ മാവ്‌റിക്ക് 440 ഓഫ്-റോഡ് സാഹചര്യങ്ങളില്‍ സ്ഥിരതയും ബമ്പ് അബ്‌സോര്‍ബ്ഷനും കാണിക്കുന്നു. എഞ്ചിന്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ 440 സിസി പവര്‍പ്ലാന്റ് അല്‍പ്പം അലസമായ പെരുമാറ്റം പ്രകടിപ്പിക്കുന്നു. പ്രത്യേകിച്ച് 4000 rpm-ന് ശേഷം ഇത് പ്രകടമാണ്. ഏര്‍ളി ടോര്‍ക്ക് ഡെലിവറിയെക്കുറിച്ച് ഹീറോയുടെ അവകാശവാദം ഉണ്ടെങ്കിലും റൈഡര്‍മാര്‍ ഹൈ റെവ് റേഞ്ചില്‍ ആക്‌സിലറേഷന്‍ കുറവാണെന്ന് കണ്ടെത്തിയേക്കാം.

മുന്‍വശത്തുള്ള ബ്രേക്കിംഗ് സിസ്റ്റത്തിന്റെ എബിഎസ് കാലിബ്രേഷന്‍ സമതുലിതമായ അനുഭവം നല്‍കുന്നു. എന്നാല്‍ റിയര്‍ ബ്രേക്കുകള്‍ ഇടക്കിടെ ദുര്‍ബലമായി അനുഭവപ്പെടുന്നതിനാല്‍ മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്ന് തോന്നുന്നു. എന്നിരുന്നാലും, എഞ്ചിന്‍ ബ്രേക്കിംഗ് മെച്ചമുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ അവശ്യ വിവരങ്ങള്‍ നല്‍കുമ്പോള്‍ തന്നെ RPM മീറ്റര്‍ വ്യക്തമല്ലാത്തത് ഒരു പോരായ്മയാണെന്ന് പറയാം. ഇത് റൈഡര്‍മാര്‍ക്ക് അവരുടെ റെവ്‌സ് കൃത്യമായി അളക്കുന്ന കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു.

hero mavrick 440 wheelie

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: ഹീറോ മാവ്റിക്ക് 440 അതിന്റെ കംഫര്‍ട്ട് കൊണ്ടും കമാന്‍ഡിംഗ് റോഡ് പ്രസന്‍സ് കൊണ്ട് മതിപ്പ് നേടുന്നു. ഡൈനാമിക് പെര്‍ഫോമന്‍സ് ആവശ്യപ്പെടുന്ന റൈഡേഴ്‌സിനെ ഇതിലെ സേഫ്റ്റ് സസ്പെന്‍ഷന്‍ സെറ്റപ്പും എഞ്ചിന്‍ സവിശേഷതകളും നിരാശപ്പെടുത്തും. ബ്രേക്കിംഗ് സിസ്റ്റത്തിന്റെ മികച്ച ട്യൂണിംഗും മെച്ചപ്പെട്ട ഇന്‍സ്ട്രുമെന്റ് ക്ലാരിറ്റിയും മൊത്തത്തിലുള്ള റൈഡിംഗ് എക്‌സ്പീരിയന്‍സ് ഉയര്‍ത്തും. ചുരുക്കിപ്പറഞ്ഞാല്‍ ലോംഗ് റൈഡുകളും ഇടക്കിടെ നാട്ടിന്‍പുറത്ത് കൂടി ചുറ്റിയടിക്കുകയും ചെയ്യാന്‍ പറ്റിയ ഒരു മോട്ടോര്‍സൈക്കിളാണ് ഹീറോ മാവ്‌റിക്ക് 440.

More from DriveSpark

Article Published On: Monday, February 19, 2024, 11:00 [IST]
English summary
Hero mavrick 440 review design feature riding impressions explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X