ഇതല്ല ഇതിനപ്പുറം ചാടികടക്കും; ഹീറോ Xpulse 210 ന് കുണ്ടും കുഴിയും സിംപിൾ, റിവ്യു വായിക്കാം
ഹീറോ എന്ന ബ്രാൻഡിനെ ഓഫ്റോഡ് സെഗ്മെൻ്റിലേക്ക് ഒരു എൻട്രിക്ക് സഹായിച്ച മോഡലാണ് എക്സ്പൾസ്. 2019-ലാണ് ആദ്യമായി ഹീറോ തങ്ങളുടെ ഓഫ്റോഡ് മോഡലായ എക്സപൾസിനെ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം EICMA മോട്ടോർസൈക്കിൾ ഷോയിലാണ്, Xpulse 210-യുമായി എത്തിയത്, അതിൻ്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ ശക്തവും, അത് പോലെ തന്നെ വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നതുമാണ്. പുതിയ എക്സ്പൾസ് 210-യെ അടുത്തറിയാൻ ഹീറോ മോട്ടോകോർപ്പ് ഞങ്ങളെ ഉദയ്പൂരിലേക്ക് ക്ഷണിച്ചതിൻ പ്രകാരം ഞങ്ങൾ വാഹനത്തിൻ്റെ റിവ്യു ചെയ്യാൻ സാധിച്ചു. എക്സ്പൾസ് പ്രേമികൾ കാത്തിരുന്ന പുതിയ മോഡലിൻ്റെ റിവ്യു വിശേഷങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
എക്സ്പൾസ് 210 ലേക്ക് വന്നാൽ അതിൻ്റെ "ഫോർവേഡ് ലീപ്പിംഗ് സ്റ്റാൻസ്" ഒഴികെ അതിൻ്റെ മുൻഗാമിയുമായി മറ്റ് വലിയ മാറ്റമില്ല എന്നാണ് ഹീറോ അവകാശപ്പെടുന്നത്. കമ്പനിയുടെ മോട്ടോർസ്‌പോർട്‌സ് റൈഡറായ റോസ് ബ്രാഞ്ചുമായി സഹകരിച്ചാണ് പുതിയ ഹീറോ എക്‌സ്‌പൾസ് 210 ഡിസൈൻ ചെയ്‌തിരിക്കുന്നത്, ഡാക്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ ഹൈലൈറ്റുകൾ മോട്ടോർസൈക്കിളിൽ വളരെ വ്യക്തമായി തന്നെ കാണാം.

ഉയരമുള്ളതും, കൊക്ക് പോലെയുളള ഫ്രണ്ട് ഫെൻഡർ മുതൽ ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ വരെ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റുള്ള ഹീറോയുടെ എച്ച് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ലൈറ്റിംഗ് സജ്ജീകരണം, സിംഗിൾ പീസ് സീറ്റിലേക്ക് എത്തുമ്പോൾ മെലിയുകയും മുൻവശത്തുള്ള വിപുലീകരണങ്ങളുള്ള മസ്കുലർ ഇന്ധന ടാങ്ക്, ഉറച്ച എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാം ദസ്‌കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന്അറിയൻ സാധിക്കും.
സീറ്റിനെ കുറിച്ച് പറയുകയാണെങ്കിൽ റൈഡർക്ക് വളരെ അനായാസം ഇരിക്കാൻ സാധിക്കുന്നുണ്ട്. പിന്നിൽ ഇരിക്കുന്ന യാത്രക്കാരൻ്റെ കാലിന് ചൂട് ഏൽക്കാതിരിക്കാൻ എക്സ്ഹോസ്റ്റ് മൂടിയിട്ടുണ്ട്. Xpulse-ൻ്റെ ഉയർന്ന സ്‌പെക്ക് "ടോപ്പ്" വേരിയൻ്റിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഇൻസ്ട്രുമെൻ്റേഷനായി 4.2-ഇഞ്ച് TFT സജ്ജീകരണം, റോഡ്, ട്രയൽ, ഓഫ്‌റോഡ് എന്നീ മൂന്ന് മോഡുകളുള്ള സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ്, ഒപ്പം ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, നക്കിൾ ഗാർഡുകൾ, പിൻ കാരിയർ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

ലോവർ-സ്പെക്ക് "ബേസ്" വേരിയൻ്റിന് ഇൻസ്ട്രുമെൻ്റേഷനായി ഒരു എൽസിഡി സജ്ജീകരണം, ചെറിയ ഫ്ലൈസ്ക്രീൻ, സിംഗിൾ-ചാനൽ എബിഎസ് എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. കരിസ്മ XMR-ൽ ആദ്യം കൊണ്ടുവന്ന ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC, 210cc എഞ്ചിൻ്റെ പരിഷ്കരിച്ച പതിപ്പാണ് ഹീറോ Xpulse 210-ന് കരുത്തേകുന്നത്. പുതിയ Xpulse 210-ൽ, എഞ്ചിൻ 9,250rpm-ൽ 24.2bhp ഉം 7,250rpm-ൽ 20.7Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു.
എക്‌സ്‌പൾസ് 210-ൻ്റെ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്, അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ബോക്‌സ് മുകളിലേക്കും താഴേക്കും മാറുന്നതിൽ മടുപ്പിക്കാതെ കൂടുതൽ സമയം പോകാൻ നിങ്ങൾക്ക് സാധിക്കുന്നു. 210 എംഎം വാഗ്ദാനം ചെയ്യുന്ന ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കിൽ നിന്ന് സസ്പെൻഡ് ചെയ്ത പുതിയ ഹൈ-ടെൻസൈൽ സ്റ്റീൽ, ഡബിൾ ക്രാഡിൽ ഫ്രെയിം ആണ് ഹീറോ നൽകിയിരിക്കുന്നത്.

205 എംഎം ഉളളതും അത് പോലെ തന്നെ 10-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന, ഗ്യാസ് ചാർജ്ഡ് മോണോഷോക്ക്, സ്വിംഗാർം എന്നിവ Xpulse 210 ൻ്റെ പ്രധാന സവിശേഷതയാണ്. മുന്നിൽ 21 ഇഞ്ച്, പിന്നിൽ 18 ഇഞ്ച് ടയറുകളാണ് നൽകിയിരിക്കുന്നത്. ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത് പെറ്റൽ ഡിസ്‌കുകളാണ് - അതിനൊപ്പം തന്നെ മൂന്ന് വ്യത്യസ്ത മോഡുകളുള്ള എബിഎസ് സഹായത്തോടെയാണ് ബ്രേക്കിങ്ങ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്
ടാർമാക്കിലും ഓഫ്റോഡ് പാതകളിലും സുഖകരമായ റൈഡിങ്ങ് കംഫർട്ട് നൽകുന്ന ഒരു ബൈക്കാണ് എക്സ്പൾസ് 210. എഞ്ചിൻ അതിൻ്റെ മുൻഗാമിയേക്കാൾ കൂടുതൽ പരിഷ്‌ക്കരിച്ചതായിട്ട് തോന്നുന്നുണ്ട്, ആദ്യത്തെ രണ്ട് ഗിയറുകൾ ചെറുതും ചില ഓഫ്-റോഡ് വിനോദങ്ങൾക്കായി ടോർക്കിയും ആണെങ്കിലും, Xpulse-ന് ടാർമാക്കിൽ മൂന്നക്ക വേഗതയിൽ എളുപ്പത്തിൽ എത്തിച്ചേരാനും ക്രൂയിസ് ചെയ്യാനും കഴിയുന്നുണ്ട്.
Xpulse 210-ൻ്റെ സസ്പെൻഷൻ സജ്ജീകരണം വളരെ നന്നായി ട്യൂൺ ചെയ്‌തിരിക്കുന്നു, കൂടാതെ ടാർമാക്കിലും ഓഫ് റോഡ് പാതകളിലും മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കടുത്ത വളവാണെങ്കിലും ചെളി നിറഞ്ഞതോ ആണെങ്കിലും വളരെ ഫ്ലെക്സിബിളാണ് ബൈക്ക്. പുതിയ എക്‌സ്‌പൾസ് 210-ലെ ഡിസ്‌ക് ബ്രേക്കുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്, എന്നിരുന്നാലും റോഡ് എബിഎസ് മോഡിൽ അവ നന്നായി കാലിബ്രേറ്റ് ചെയ്‌തിരുന്നെങ്കിൽ എന്ന ഒരു അഭിപ്രായം ഉണ്ട്.
ഹീറോ എക്‌സ്‌പൾസ് 210, ഏറെ ഇഷ്ടപ്പെട്ട എക്‌സ്‌പൾസ് 200-ൻ്റെ മികച്ച പകരക്കാരനായിട്ടാണ് വരുന്നത്, 1.76 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ, ഒരുപക്ഷേ നിലവിൽ നമുക്കുള്ള ഏറ്റവും മികച്ച ബജറ്റ് ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിളായിരിക്കും ഇതെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. സാഹസിക ടൂറിംഗിലേക്കും ഓഫ്-റോഡിംഗ് രംഗത്തിലേക്കും പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക്, പുതിയ Xpulse 210 മികച്ച ഒരു ഓപ്ഷനായിരിക്കും.
Xpulse 210 അതിൻ്റെ മുൻഗാമിയേക്കാൾ ഒരു വലിയ ചുവടുവെപ്പ് ആണ് നടത്തിയിരിക്കുന്നത് തോന്നുന്നു. ഹീറോ ഒരു എക്സ്പൾസ് 420-ൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്, അതിനാൽ വലുതും ശക്തവുമായ ഒരു ഡാകാർ-പ്രചോദിത ഓഫ്-റോഡറിനായി തിരയുന്നവർക്ക് കാത്തിരുന്ന് അവർക്ക് അത് വേണോ എന്ന് തീരുമാനിക്കാമെന്നുളളത് ഓരോ ഉപഭോക്താവിന് വിട്ടിരിക്കുകയാണ്.
ഹീറോ എക്‌സ്ട്രീം 250R എന്ന് മോഡലിൻ്റെ വിശേഷങ്ങൾ കൂടി നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ തന്നെ ആരേയും മയക്കുന്ന രൂപമാണ് ഹീറോ എക്സ്ട്രീം 250R മോഡലിനുള്ളതെന്ന് പറയാം. ഒരു ഫോറിൻ ബൈക്കിന്റെ അല്ലെങ്കിൽ റേസിംഗിനിറക്കുന്ന നേക്കഡ് ബൈക്കുകളുടെ ശൈലി മോഡലിന് നന്നായി ഇണങ്ങുന്നുമുണ്ട്. മുൻവശത്ത് ത്രികോണാകൃതിയിലുള്ള ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് യൂണിറ്റാണ് ഹീറോ കൊടുത്തിരിക്കുന്നത്. ഇത് ശരിക്കും സ്പോർട്ടിയറായാണ് കാണപ്പെടുന്നത്.
കൂടാതെ അതിൽ H-ആകൃതിയിലുള്ള ഡിആർഎൽ സംയോജിപ്പിച്ചിരിക്കുന്നതും രസമാണ്. ഇതോടൊപ്പം അഴക് വർധിപ്പിക്കാനായി ഗോൾഡൻ അപ്സൈഡ് ഡൌൺ (USD) ഫ്രണ്ട് ഫോർക്കുകളും ഹീറോ സമ്മാനിച്ചിട്ടുണ്ട്. 17 ഇഞ്ച് അലോയ് വീലുകളുടെ സ്റ്റൈലും അടിപൊളിയായി ചേരുന്നുണ്ട്. ഷാർപ്പ് ഫ്രണ്ട് കൗൾ, പോളിഗോണൽ റിയർ-വ്യൂ മിററുകൾ, സ്ലീക്ക് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന് വശ്യമായ രൂപമാണ് സമ്മാനിക്കുന്നത്.
എക്സ്ട്രീം 250R നേക്കഡ് ബൈക്കിന്റെ ഫ്യുവൽ ടാങ്കിൽ 3D ഫോർമാറ്റിൽ 'എക്സ്ട്രീം' ബാഡ്ജിംഗും സമ്മാനിച്ചിട്ടുണ്ട്. അതേസമയം സൈഡ് റേഡിയേറ്റർ കവറുകളിൽ R ലെറ്ററിംഗും കാണാമേ. സ്പ്ലിറ്റ് സീറ്റുകൾക്ക് ഒരു സ്ലീക്ക് പ്രൊഫൈലാണ് കമ്പനി ഒരുക്കിയിരിക്കുന്നതും. ഇത് ബൈക്കിന്റെ സ്പോർട്ടി ലുക്കിനും ഫീലിനും യാതൊരു കുറവും വരുത്തുന്നില്ലെന്നും ഉറപ്പുവരുത്തുന്നുണ്ട്.
ഹീറോ എക്സ്ട്രീം 250R നേക്കഡ് ബൈക്കിൽ കമ്പനിയുടെ 250 സിസി, ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 9,250 ആർപിഎമ്മിൽ 30 bhp കരുത്തും 7,250 ആർപിഎമ്മിൽ 25 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








