കെടിഎം 390 അഡ്വഞ്ചർ SW, X മോഡലുകളുടെ ഓൺറോഡ്, ഓഫ്റോഡ് റിവ്യൂ വിശേഷങ്ങൾ

കെടിഎം എന്നാൽ ഏതൊരു ബൈക്ക് പ്രേമികളുടേയും ആവേശമാണ്. അത് പോലെ തന്നെ സ്വപ്നവും കൂടിയാണ്. പതിനെട്ട് വയസ് കഴിഞ്ഞ ഏതൊരു ചെറുപ്പക്കാരൻ്റേയും സ്വപ്നമാണ് ഒരു കെടിഎം ബൈക്ക് സ്വന്തമാക്കണമെന്നുളളത്. അത് പോലെ തന്നെ മാതാപിതാക്കളുടെ പേടി സ്വപ്നവുമാണ് ഈ ബ്രാൻഡ്. പക്ഷേ ഒരിക്കലും കെടിഎമ്മിനെ പേടിക്കേണ്ട കാര്യമില്ല.

ബൈക്കിനെ കുറിച്ചും, അത് എങ്ങനെ ഓടിക്കണം എന്നും അറിയാതെ ബൈക്ക് ഉപയോഗിക്കുന്നവർ കാരണമാണ് ചിലരെങ്കിലും കെടിഎം എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നത്. ഇന്ത്യയിൽ നമ്മൾക്ക് ലഭിച്ച 390 അഡ്വഞ്ചർ മോഡലിൽ പൂർണമായി ക്രമീകരിക്കാൻ സാധിക്കുന്ന സസ്പെൻഷനോ, സ്പോക്ക് വീലുകളോ ലഭിച്ചിരുന്നില്ല, അത് കൊണ്ട് പൂർണമായി ഒരു ഓഫ് റോഡിന് പോകാനോ പാറക്കൂട്ടങ്ങൾക്കിടയിലൂടെ ചാടി നടക്കാനോ പറ്റുമായിരുന്നില്ല.

KTM 390 Adventure SW -ഉം KTM 390 Adventure X -ൻ്റേയും ഓൺറോഡ് ഓഫ്റോഡ് റിവ്യു വിശേഷങ്ങൾ

എന്നാൽ പുതിയ അഡ്വഞ്ചർ മോഡൽ പൂനെയിലെ ചുരങ്ങളിലൂടെ ഓടിക്കാനുളള അവസരത്തിനായി ഞങ്ങളെ വിളിക്കുമ്പോൾ ശരിക്കും പറഞ്ഞാൽ ആവേശമായിരുന്നു. പുതിയ കെടിഎം 390 അഡ്വഞ്ചർ സ്പോക്ക് വീൽ എത്രത്തോളം പ്രാപ്തമാണ്? പുതിയ മാറ്റങ്ങൾ എത്രമാത്രം പ്രചോദനം നൽകുന്നതാണ് എന്ന് എല്ലാം അറിയേണ്ടേ.

അത് മാത്രമല്ല 390 അഡ്വഞ്ചർ സ്പോക്ക് വീലിന് പുറമേ ഞങ്ങൾക്ക് അഡ്വഞ്ചർ 390 X മോഡലും ഓടിക്കാൻ സാധിച്ചു. രണ്ട് ബൈക്കുകളും എങ്ങനെയുണ്ട്? പെർഫോമൻസ് വ്യത്യാസമുണ്ടോ? പൂനെയിലെ ചുരപാതയിലൂടെ ഓടിച്ചും ഓഫ്റോഡിൻ്റെ കല്ലു മുളളും നിറഞ്ഞ പാതകളും ചാടി കടന്ന ഞങ്ങളുടെ റിവ്യു വിശേഷങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

KTM 390 Adventure SW -ഉം KTM 390 Adventure X -ൻ്റേയും ഓൺറോഡ് ഓഫ്റോഡ് റിവ്യു വിശേഷങ്ങൾ

എന്തൊക്കെയാണ് മാറ്റങ്ങൾ?

390 അഡ്വഞ്ചർ X -ലേക്ക് പോകുന്നതിന് മുൻപ് ഓഫ്റോഡിൻ്റെ ഗർജ്ജിക്കുന്ന സിംഹമായ 390 അഡ്വഞ്ചർ സ്പോക്ക് വീലീൻ്റെ കാര്യത്തിലേക്ക് വരാം. പതിവ് മോഡലുകളിൽ നിന്ന് വ്യത്യാസം എന്ന് പറയുന്നത് സസ്പെൻഷനും വീലുകളുമാണ്. സസ്പെൻഷൻ്റെ കാര്യത്തിൽ വലിയ മാറ്റങ്ങളാണ് കെടിഎം കൊണ്ടുവന്നത്. സത്യം പറഞ്ഞാൽ കാത്തിരുന്ന ഒരു മാറ്റം എന്ന് തന്നെ പറയാം.

പൂർണമായും സജ്ജീകരിക്കാവുന്ന ഒരു സസ്പെൻഷൻ സെറ്റപ്പിൽ പൂർണമായും ക്രമീകരിക്കാൻ സാധിക്കുന്ന ഫ്രണ്ടും റിയറും സസ്പെൻഷനിൽ ഓപ്പൺ കാട്രിഡ്ജ് യുഎസ്ഡി ഫോർക്കിൽ 30 ക്ലിക്ക് വരെ കംപ്രഷനും റീബൗണ്ട് അഡ്ജസ്റ്റ്മെന്റും ലഭിക്കുന്നുണ്ട്. ഫാക്ടറി അഡ്ജസ്റ്റ്മെൻ്റിൽ ഇത് 15 ക്ലിക്കുകളാണ്. അത് പോലെ തന്നെയാണ് റിയർ മോണോഷോക്കിൽ പ്രീലോഡിനായി 3 ക്ലിക്കുകളും റീബൗണ്ടിനായി 10 ക്ലിക്കുകളുമാണ് ഉളളത്.

KTM 390 Adventure SW -ഉം KTM 390 Adventure X -ൻ്റേയും ഓൺറോഡ് ഓഫ്റോഡ് റിവ്യു വിശേഷങ്ങൾ

കെടിഎം 390 അഡ്വഞ്ചർ സ്പോക്ക് വീൽ എന്ന മോഡലിൻ്റെ എറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് പേരിലുളളത് പോലെ വാഹനത്തിന് സ്പോക്ക് വീൽ ലഭിക്കുന്നു എന്നുളളതാണ്. ഓൾഡ് സ്കൂൾ ഓഫ് റോഡർമാർ ഉപയോഗിക്കുന്നതും കൊട്ടിഘോഷിക്കുന്നതുമായി സ്റ്റീലുകളുടെ അത്രയും വരില്ല എങ്കിലും മികച്ചതും ഒരു പരാതി പറയാനില്ലാത്തതുമായ സ്പോക്ക് വീലുകളാണ് കൊടുത്തിരിക്കുന്നത്.

ഇതിനിടയ്ക്ക് മറുവശത്ത് പുതിയ അഡ്വഞ്ചർ 390 X നെ കുറിച്ച് പറയുകയാണെങ്കിൽ വളരെ മിനിമലിസ്റ്റിക്കായി ഇറക്കിയിരിക്കുകയാണ്. ആദ്യം തന്നെ TFT കളേർഡ് ഡിസ്പ്ലേ ഇല്ലാതെ സാധാരണ നെഗറ്റീവ് എൽസിഡി ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്. അത് പോലെ തന്നെ ബിഗ് പിസ്റ്റൺ ഫോർക്കാണ് ലഭിക്കുന്നത്. പക്ഷേ മറ്റ് അളവുകളിൽ ഒന്നും തന്നെ വ്യത്യാസമില്ല. അഡ്ജസ്റ്റബിൾ സസ്പെൻഷൻ അല്ല എങ്കിലും വളരെ മികച്ച രീതിയിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.

KTM 390 Adventure SW -ഉം KTM 390 Adventure X -ൻ്റേയും ഓൺറോഡ് ഓഫ്റോഡ് റിവ്യു വിശേഷങ്ങൾ

MRF Meteor Mo-grip F2 മോഡൽ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മോഡൽ സിറ്റി ഉപയോഗത്തിന് വേണ്ടി പാകപ്പെടുത്തിയിരിക്കുകയാണ്. അതാണ് സസ്പെൻഷനിലും, ടയറിലും വരെ വ്യത്യാസം വന്നിരിക്കുന്നത്. അത് മാത്രമല്ല 390 അഡ്വഞ്ചർ സെഗ്മെൻ്റിലെ ബേസ് വേരിയൻ്റാണ് 390 അഡ്വഞ്ചർ X. കരുത്തിൻ്റെ കാര്യത്തിൽ പക്ഷേ ഒരു മാറ്റവും വന്നിട്ടില്ല.

8,000rpm-ൽ 42.9bhp കരുത്തും 7,000rpm-ൽ 37Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 373cc സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഇതിലും വരുന്നത്. ആറ് സ്പീഡ് ഗിയർ ബോക്സും അതിനോടൊപ്പം തന്നെ സ്ലീപ്പർ ക്ലച്ചും അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്.

KTM 390 Adventure SW -ഉം KTM 390 Adventure X -ൻ്റേയും ഓൺറോഡ് ഓഫ്റോഡ് റിവ്യു വിശേഷങ്ങൾ

റൈഡിങ്ങ് എക്സ്പീരിയൻസ്

കെടിഎം 390 അഡ്വഞ്ചർ എസ്‌ഡബ്ല്യു അതായത് സ്പോക്ക് വീൽ, ഞങ്ങൾക്ക് ഓടിക്കാൻ ലഭിച്ച രണ്ട് ബൈക്കുകളിൽ കൂടുതൽ ഊർജ്ജസ്വലനായിരുന്നു. ഏത് ഓഫ്‌റോഡറെയും ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ വളരെ സന്തോഷത്തോടെയും ഒരു ബുദ്ധിമുട്ടും കൂടാതെ കടക്കാന സഹായിക്കുന്ന വാഹനമാണ്. എത്ര ഗംഭീരമായ ടാർമാക്ക് ആണെങ്കിലും 390 അഡ്വഞ്ചർ എസ്‌ഡബ്ല്യുവിൽ നിങ്ങൾക്ക് ഒരു ക്രമീകരണമുണ്ട്.

റൈഡർമാർക്ക് അവരുടെ അരക്കെട്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സസ്പെൻഷൻ ക്രമീകരിക്കാം എന്നതാണ് പ്രത്യേകത. മുന്നിൽ നിങ്ങൾക്ക് കൈ കൊണ്ട് തന്നെ ക്രമീകരിക്കാമെങ്കിലും, പിന്നിലെ മോണോഷോക്കിൽ ക്രമീകരിക്കാൻ സ്പാനർ ഉപയോഗിച്ചേ പറ്റു. നിങ്ങളുടെ റൈഡർ സീറ്റ് മാറ്റിയാൽ സസ്പെൻഷനെ കുറിച്ചുളള കണക്കുകളും അളവുകളും ഇന്ധനടാങ്കിൽ നൽകിയിട്ടുണ്ട്.

KTM 390 Adventure SW -ഉം KTM 390 Adventure X -ൻ്റേയും ഓൺറോഡ് ഓഫ്റോഡ് റിവ്യു വിശേഷങ്ങൾ

അത് വായിച്ചതിന് ശേഷം നിങ്ങൾക്ക് സ്വയം ക്രമീകരിക്കാം സസ്പെൻഷൻ. ഒരിക്കൽ നിങ്ങൾ കൃത്യമായി സജ്ജീകരിച്ചാൽ പിന്നെ നിങ്ങൾക്ക് ഏത് മലയും കുന്നും റിവർക്രോസിങ്ങും വളരെ നിഷ്പ്രഭമായി ചാടിക്കടക്കാൻ സാധിക്കും. അലൂമിനിയം കൊണ്ടുളള സ്പോക്ക് വീൽ നിങ്ങൾക്ക് ഏത് ഉയരത്തിൽ നിന്ന് ചാടാനും ആത്മവിശ്വാസം നൽകുന്നു.

ചുരപാതകളിൽ കെടിഎം 390 അഡ്വഞ്ചർ സ്പോക്ക് വീൽ ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു. വളവുകളും തിരിവുകളും എല്ലാ വളരെ എളുപ്പത്തിൽ തിരിഞ്ഞു വരും. ഏത് വഴിയിലും എത്ര വേഗതിയിലും വാഹനം നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെയാണ്. ചുരപാതകളിലെ കാഴ്ച്ചകളും നഗരപാതകളും ആസ്വദിച്ച് പോകാം. 390 അഡ്വഞ്ചർ SW -ൽ ഒരു ദിവസം മുഴുവനും ഞങ്ങൾ ചിലവഴിച്ചു. അടുത്ത ദിവസമാണ് 390 അഡ്വഞ്ചർ X ഓടിക്കാൻ തയ്യാറാകുന്നത്.

KTM 390 Adventure SW -ഉം KTM 390 Adventure X -ൻ്റേയും ഓൺറോഡ് ഓഫ്റോഡ് റിവ്യു വിശേഷങ്ങൾ

KTM 390 അഡ്വഞ്ചർ X അതിന്റെ സ്ട്രിപ്പ്-ഡൌൺ അപ്രോച്ച് റോഡിൽ മികച്ച പ്രതികരണമാണ് നൽകുന്നത്. മറ്റൊന്നും കൊണ്ടല്ല പൂർണമായും ഒരു സിറ്റി റൈഡിനായി സജ്ജീകരിച്ചിരിക്കുന്ന മോഡലാണ് ഇത്. ടയറുകളും സസ്പെൻഷനുകളും എല്ലാം അങ്ങനെ തന്നെ. മികച്ച് അലോയ് വീലുകൾ ലഭിക്കുന്നത് കൊണ്ട് തന്നെ കടുകട്ടിയുളള ഓഫ്റോഡിന് യോജിക്കുന്ന ഒരു മോഡലായി കാണരുത്.

ഡ്രൈവ്സ്പാർക്ക് ചിന്തകൾ

കെടിഎം 390 അഡ്വഞ്ചർ 2020-ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ വലിയ ആവേശമായിരുന്നില്ല. എന്നിരുന്നാലും, പുതിയ 390 അഡ്വഞ്ചർ എസ്‌ഡബ്ല്യു (സ്‌പോക്ക് വീൽ), എക്‌സ് എന്നിവയുടെ വരവോടെ, പുതിയ ലൈനപ്പ് ഒടുവിൽ എല്ലാ തരത്തിലുമുള്ള ബൈക്കുകൾ കൊണ്ട് സമ്പൂർണമായിരിക്കുകയാണ്. 390 അഡ്വഞ്ചർ എക്‌സ് ഞങ്ങൾ ഓടിച്ച രണ്ട് ബൈക്കുകളിൽ കൂടുതൽ അനുസരണ നിറഞ്ഞ ഒരു ബൈക്കാണ്, ടൂറിംഗിനോടാണ് കൂടുതൽ പക്ഷപാതം കാണിക്കുന്നതെങ്കിലും, ചെറിയ വിനോദത്തിനായി ഓഫ്റോഡ് പാതകളിൽ തട്ടാൻ മടിയില്ല.

KTM 390 Adventure SW -ഉം KTM 390 Adventure X -ൻ്റേയും ഓൺറോഡ് ഓഫ്റോഡ് റിവ്യു വിശേഷങ്ങൾ

390 അഡ്വഞ്ചർ സ്പോക്ക് വീൽ എന്ന മോഡൽ പക്ഷേ കൂട് തുറക്കാൻ അക്ഷമനായി കാത്ത് നിൽക്കുന്ന പന്തയകുതിരയെ പോലെയാണ്. ഏത് വഴിയും കയറിപോകാൻ ആത്മവിശ്വാസം നൽകുന്നു. ഈ രണ്ട് മോഡലുകളും ഞങ്ങൾക്ക് ഓടിക്കാനും പുതിയ ഓഫ്റോഡ് തലങ്ങളിലൂടെ സഞ്ചരിക്കാൻ സാധിച്ചതിലും വലിയ സന്തോഷം.

Article Published On: Saturday, June 3, 2023, 10:00 [IST]
English summary
Ktm 390 adventure sw and ktm 390 adventure x detailed review
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X