പഴയ പ്രതാപം തിരിച്ച് പിടിക്കുമോ? Bajaj Pulsar P150 റിവ്യു വിശേഷങ്ങള്‍...

2001-ല്‍ നിരത്തില്‍ എത്തിയത് മുതല്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇടിമുഴക്കമായ പേരാണ് ബജാജ് പള്‍സര്‍. നിരവധി ബൈക്ക് പ്രേമികളെയാണ് ബജാജ് പള്‍സര്‍ സ്പോര്‍ടി മോട്ടോര്‍സൈക്കിളിന്റെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. പള്‍സര്‍ 150 & 180 ഇരട്ടകള്‍ നമ്മുടെ തെരുവുകളെ ഭരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി.

ജനങ്ങളുടെ മനസ്സിലേക്ക് തിരികെ ഓടിക്കയറാനുളള ആ ആവേശം പുനരുജ്ജീവിപ്പിക്കാന്‍ പുതിയ തലമുറ പള്‍സറുകള്‍ പരമാവധി ശ്രമിക്കുന്നു. പള്‍സര്‍ ബാച്ചിലെ ഏറ്റവും പുതിയ അംഗമാണ് പുതിയ ബജാജ് പള്‍സര്‍ P150 . പള്‍സര്‍ ലൈനപ്പിന്റെ യഥാര്‍ത്ഥ സ്റ്റര്‍ട്ടിംഗ് പോയിന്റായി പലരും കരുതുന്ന പള്‍സര്‍ 150-യുടെ ഏറ്റവും പുതിയ ആവര്‍ത്തനമാണ് P150. പുതിയ ബജാജ് പള്‍സര്‍ P150-ക്ക് പള്‍സറിന്റെ പ്രതാപകാലം പുനരുജ്ജീവിപ്പിക്കാന്‍ കഴിമോ അതോ പള്‍സര്‍ ബാഡ്ജ് അണിഞ്ഞെത്തുന്ന മറ്റൊരു ആവര്‍ത്തനം മാത്രമാണോ ഇത്?. അത് കണ്ടെത്താനായി ഞങ്ങള്‍ ബംഗളൂരു നഗരത്തിലൂടെ പുതിയ ബജാജ് പള്‍സര്‍ P150 ഓടിച്ചു. അതിന്റെ വിശേഷങ്ങള്‍ നമുക്ക് നോക്കാം.

പഴയ പ്രതാപം തിരിച്ച് പിടിക്കുമോ Bajaj Pulsar P150? റിവ്യു വിശേഷങ്ങള്‍...

ഡിസൈനും ഫീച്ചറുകളും

പുണെ ആസ്ഥാനമായുള്ള ബൈക്ക് നിര്‍മ്മാതാവ് രൂപകല്‍പ്പനക്കുള്ള പ്രചോദനത്തിനായി അതിന്റെ സമീപകാല ഡിസൈന്‍ ബുക്കുകളിലേക്ക് മടങ്ങിയെത്തുന്നത് പുതിയ ബജാജ് പള്‍സര്‍ P150-ല്‍ കാണാന്‍ സാധിക്കും. പുതിയ P150-യിലെ ഹെഡ്ലൈറ്റ് N160, N250 എന്നിവയില്‍ നിന്ന് കടം കൊണ്ടതായി തോന്നുന്നു. എന്നിരുന്നാലും, അതിന്റെ സഹോദരന്‍മാരില്‍ നിന്ന്് വ്യത്യസ്തമായി, പള്‍സര്‍ P150 -യുടെ ഹെഡ്ലാമ്പ്, വലിയ നേക്കഡ് പള്‍സറുകളില്‍ കാണപ്പെടുന്ന ഡിസൈനിന്റെ ആക്രമണാത്മക സ്വഭാവത്തെ അല്‍പ്പം എടുത്തുകളയുന്ന ഘടകങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ല.എന്തായാലും, ഹെഡ്ലൈറ്റ് തന്നെ ഒരു ബൈ-ഫങ്ഷണല്‍ എല്‍ഇഡി പ്രൊജക്ടര്‍ യൂണിറ്റാണ്.

അതിന് മുകളില്‍ എല്‍ഇഡി പൈലറ്റ് ലാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് N160, N250 എന്നിവയില്‍ നിന്ന് വ്യത്യസ്തമായി സിംഗിള്‍ പീസ് യൂണിറ്റാണ്. 17 ഇഞ്ച് വീലുകളിലെ സ്‌ട്രൈപ്പുകളിലും എഞ്ചിനുള്ള സംരക്ഷണ സജ്ജീകരണത്തിലും നിങ്ങള്‍ തിരഞ്ഞെടുത്ത നിറം ലഭിക്കും. പള്‍സര്‍ P150 14 ലിറ്റര്‍ ഇന്ധന ടാങ്കിലെ മസ്‌കുലര്‍ എക്സ്റ്റന്‍ഷനുകള്‍ക്കൊപ്പം കടമെടുത്ത തീം തുടരുന്നു. ഫ്യൂവല്‍ ടാങ്കിന് തൊട്ടുമുമ്പില്‍ നിങ്ങളുടെ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് യുഎസ്ബി പോര്‍ട്ടും ബജാജ് ഇന്‍ഫിനിറ്റി ഡിസ്പ്ലേ കണ്‍സോള്‍ എന്ന് പേരിട്ടിരിക്കുന്ന സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കിയിട്ടുണ്ട്. സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനുള്ള അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റാണ് കടമെടുത്ത മറ്റൊരു ഡിസൈന്‍.

പഴയ പ്രതാപം തിരിച്ച് പിടിക്കുമോ Bajaj Pulsar P150? റിവ്യു വിശേഷങ്ങള്‍...

ഇത് ബൈക്കിനെ മുമ്പത്തേക്കാള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. വേരിയന്റിനെ (സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍ ഡിസ്‌ക്) അനുസരിച്ച് റൈഡിംഗ് പൊസിഷനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്ന സിംഗിള്‍-സീറ്റ്, സ്പ്ലിറ്റ്-സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ P150 വാഗ്ദാനം ചെയ്യുന്നു. പുതിയ P150 യുടെ പിന്‍ഭാഗത്ത് പള്‍സറിന്റെ സിഗ്‌നേച്ചറായി മാറിയ സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ ഉണ്ട്. പുതിയ മോണോഷോക്ക് സജ്ജീകരണവും വീതിയേറിയ 110/80 സെക്ഷന്‍ പിന്‍ ടയറും കാണാം. പള്‍സര്‍ P150 കൊണ്ടു വന്ന മാറ്റങ്ങളും അതിന്റെ സഹോദരങ്ങളില്‍ നിന്നുള്ള അഡാപ്‌റ്റേഷനുകളും പുതിയ മോട്ടോര്‍സൈക്കിളിന് 140 കിലോഗ്രാം ഭാരമുള്ളതാക്കുന്നു. ഇത് മുന്‍തലമുറ പള്‍സര്‍ 150-യെ അപേക്ഷിച്ച് ഡ്യുവല്‍ ഡിസ്‌ക് വേരിയന്റില്‍ 10 കിലോഗ്രാം ഭാരം ലാഭിക്കുന്നു.

സ്‌പെസിഫിക്കേഷനുകളും ഡ്രൈവിംഗ് മികവും

ബജാജ് പള്‍സര്‍ P150-ലെ ഏറ്റവും വലിയ മാറ്റങ്ങള്‍ കാണാനാകുക അതിന്റെ എഞ്ചിനിലാണ്. ബജാജിന്റെ പുതിയ 149.68 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പള്‍സര്‍ P150-ക്ക് കരുത്തേകുന്നത്. ഉപയോഗപ്രദമായ rpm റേഞ്ചില്‍ പീക്ക് ടോര്‍ക്കിന്റെ 90% ലഭ്യമാക്കുമെന്ന് ബജാജ് അവകാശപ്പെടുന്നു. പള്‍സര്‍ P150-യുടെ എഞ്ചിന്‍ 8,000 rpm-ല്‍ 14.3 bhp കരുത്തും 6,750 rpm-ല്‍ 14.65 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

150cc യൂണിറ്റിന് വേണ്ട ശക്തമായ എഞ്ചിനാണ് ബൈക്കിനുള്ളതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഫ്‌ലാറ്റ് ടോര്‍ക്ക് കര്‍വ് കാരണം P150-യുടെ എഞ്ചിന്‍ തികച്ചും ട്രാക്റ്റ് ചെയ്യാവുന്നതും വൈബ്രേഷനുകള്‍ ഇല്ലാത്തതുമാണ്. ഈ ഗുണങ്ങള്‍ കൊണ്ട് തന്നെ നഗര യാത്രകളില്‍ അധികം ഗിയര്‍ ഷിഫ്റ്റിംഗ് ആവശ്യമായി വരില്ല.അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റില്‍ നിന്ന് പുറപ്പെടുവിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ നിന്നുള്ള ശബ്ദം അത്തരമൊരു ചെറിയ എഞ്ചിനെ അപേക്ഷിച്ച് കുറച്ച് ബേസ് കൂടുതലാണ്.

പള്‍സര്‍ P150-യുടെ മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഭാരം കുറഞ്ഞ പള്‍സര്‍ P150 ഹാന്‍ഡ്ലിംഗ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് വരുമ്പോള്‍ തികച്ചും കമ്പോസ് ചെയ്ത ബൈക്കാണ്. എന്നിരുന്നാലും, കോര്‍ണറുകളില്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കരുത്. കാരണം സോഫ്റ്റായ സസ്‌പെന്‍ഷന്‍ സജ്ജീകരണം അര്‍ത്ഥമാക്കുന്നത്, 110 എംഎം സെക്ഷന്‍ റിയര്‍ ടയര്‍ യഥാര്‍ത്ഥത്തില്‍ ആത്മവിശ്വാസം നല്‍കുന്നില്ലെങ്കിലും പിന്‍ഭാഗം ചിലപ്പോള്‍ അതിനനുസൃതമായി പ്രവര്‍ത്തിക്കും എന്നതാണ്.

പഴയ പ്രതാപം തിരിച്ച് പിടിക്കുമോ Bajaj Pulsar P150? റിവ്യു വിശേഷങ്ങള്‍...

ഞങ്ങള്‍ ഓടിച്ച പള്‍സര്‍ P150-ന്റെ ഡ്യുവല്‍ ഡിസ്‌ക് പതിപ്പിന്റെ സ്പ്ലിറ്റ് സെറ്റപ്പ് മികച്ച കുഷ്യനിംഗ് വാഗ്ദാനം ചെയ്യുന്നു. റൈഡേഴ്സ് സീറ്റ് ഇരിക്കാന്‍ മതിയായ ഇടം നല്‍കുന്നു, അതേസമയം പിന്‍സീറ്റ് വളരെ വിശാലമാണ്. അതായത് P150-യിലെ ദീര്‍ഘയാത്രകള്‍ ഒരുപക്ഷേ നിങ്ങളെ മടുപ്പിച്ചേക്കില്ല. 795 എംഎം സീറ്റ് ഹൈറ്റ് ഉയരം കുറഞ്ഞ റൈഡര്‍മാര്‍ക്ക് ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും, ബൈക്കിന്റെ സൈസ് സീറോ സെന്‍ട്രല്‍ അനുപാതവും ഭാരം കുറഞ്ഞ നിര്‍മ്മാണവും അര്‍ത്ഥമാക്കുന്നത് അത്തരക്കാര്‍ക്കും ബൈക്ക് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയും എന്നാണ്.

എന്നിരുന്നാലും, പുതിയ സ്പ്ലിറ്റ് സീറ്റ് ഒതുക്കമുള്ള ബൈക്കാണെന്ന തോന്നല്‍ ഉളവാക്കുന്നു. ടോപ്പ്-സ്‌പെക്ക് ഡ്യുവല്‍-ഡിസ്‌ക് മോഡലിലുള്ള ഹാന്‍ഡില്‍ബാറിലെ ക്ലിപ്പ്-ഓണ്‍ റൈഡറെ ഒരു സ്‌പോര്‍ട്ടി പൊസിഷനിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കുന്നു. റൈഡര്‍മാര്‍ക്ക് കാല്‍ മുഖേന ടാങ്കില്‍ ഒരു ഗ്രിപ്പും ലഭിക്കുന്നു. എന്നിരുന്നാലും, അല്‍പ്പം പിന്നില്‍ സെറ്റ് ചെയ്ത ഫുട്പെഗുകളും ഉയര്‍ത്തിയ ടാങ്കും റൈഡര്‍ക്ക് ടക്കിന് ചെയ്ത് ബൈക്കോടിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നു. പള്‍സര്‍ P150-യുടെ ഡ്യുവല്‍ ഡിസ്‌ക് പതിപ്പിന് 260 എംഎം ഫ്രണ്ട് ഡിസ്‌ക്കും പിന്നില്‍ 230 എംഎം ഡിസ്‌ക്കും ഉണ്ട്. സിംഗിള്‍-ചാനല്‍ എബിഎസ് സജ്ജീകരണം കാരണം പിന്‍ ചക്രം അല്‍പ്പം കനത്ത ബ്രേക്കിംഗില്‍ ലോക്ക് ചെയ്യാന്‍ പ്രവണത കാണിക്കുന്നുണ്ടെങ്കിലും P150 ന്റെ ഭാരക്കുറവ് കാരണം ബ്രേക്കുകള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി.

ഞങ്ങൾക്ക് പറയാനുള്ളത്

ബജാജ് പള്‍സര്‍ P150, ബജാജിന്റെ പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാലാമത്തെ പുതിയ പള്‍സറാണ്. അത് ലളിതവും എന്നാല്‍ വളരെ ഉപയോഗപ്രദവുമായ മോട്ടോര്‍സൈക്കിളാണെന്ന് ഞങ്ങള്‍ മനസ്സിലക്കി. ഇത് കമ്മ്യൂട്ടര്‍ സെഗ്‌മെന്റില്‍ നിന്ന് ആദ്യത്തെ സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിളിലേക്ക് ഒരു മാറ്റം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് നല്ല ഓപ്ഷന്‍ ആയിരിക്കും ഇത്.

More from DriveSpark

Article Published On: Friday, December 16, 2022, 10:00 [IST]
English summary
New bajaj pulsar p150 first drive review engine specifications features details
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X