വറൈറ്റി ലുക്കും 140 കി.മീ റേഞ്ചുമുള്ള ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍! റിവ്യൂ വിശേഷങ്ങള്‍ വായിക്കാം
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ ന്യൂമെറോസ് മോട്ടോര്‍സ് 2024 മാര്‍ച്ചിലാണ് ഡിപ്ലോസ് പ്രോ പുറത്തിറക്കിയത്. വാണിജ്യ വിഭാഗത്തെ ലക്ഷ്യം വച്ചുള്ള ഈ കരുത്തുറ്റ ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നില്‍ ഒരു കാരിയര്‍, വലിയ ഫ്‌ലോര്‍ബോര്‍ഡ്, 140 കിലോമീറ്റര്‍ ഐഡിസി റേഞ്ച് എന്നിവയുണ്ടായിരുന്നു. ഓട്ടോ എക്സ്പോ 2025 അടുത്തെത്തിയ വേളയില്‍ ന്യൂമെറോസ് മോട്ടോര്‍സ് ദൈനംദിന യാത്രികര്‍ക്കായി ഡിപ്ലോസ് മാക്സ് ഒരുക്കിയിരിക്കുകയാണ്. ബാംഗ്ലൂരില്‍ വെച്ച് ന്യൂമെറോസ് ഡിപ്ലോസ് മാക്സ് സ്‌കൂട്ടര്‍ ഓടിച്ച് നോക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിശദമായ റിവ്യൂ ചുവടെ വായിക്കാം.
ഡിസൈനും ഫീച്ചറുകളും: കെമോഴ്ഷ്യല്‍ വിപണിയെ ലക്ഷ്യം വെച്ചുള്ള ഡിപ്ലോസ് പ്രോ കണ്ട ആളുകള്‍ റിയര്‍ കാരിയര്‍ നീക്കം ചെയ്ത് സീറ്റ് സ്ഥാപിച്ചതല്ലാതെ ഡിപ്ലോസ് മാക്സാക്കി മാറ്റാന്‍ എന്ത് മാറ്റമാണ് കമ്പനി വരുത്തിയതെന്ന് ആശ്ചര്യപ്പെടും. മറ്റെല്ലാ വിധത്തിലും ഡിപ്ലോസ് മാക്സ് അതിന്റെ കൂടപ്പിറപ്പിനെ പോലെയാണ് കാണപ്പെടുന്നത്. മുന്‍വശത്ത് ഹാന്‍ഡില്‍ബാറിന് മുകളിലുള്ള അപ്പര്‍ സെക്ഷനില്‍ ഡിപ്ലോസ് നെയിംപ്ലേറ്റും എല്‍ഇഡി ഡിആര്‍എല്‍ സ്ട്രിപ്പും ഉള്‍ക്കൊള്ളുന്ന ബ്ലാക്ക്-ഔട്ട് സെക്ഷന് ഡ്യുവല്‍-ടോണ്‍ ലുക്ക് ഉണ്ട്.

ഫ്രണ്ട് ടേണ്‍ സിഗ്‌നലുകള്‍ ഫ്രണ്ട് ആപ്രണിന് മുകളില്‍ ഏതാണ്ട് മറഞ്ഞിരിക്കുന്നു. ഇതിന് വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ് ലഭിക്കുന്നു. ഇതിനടിയില്‍ ഫ്രണ്ട് ഫെന്‍ഡറും ഫ്രണ്ട് സസ്പെന്‍ഷന്‍ സജ്ജീകരണവും ഉണ്ട്. പരന്നതും നീളമുള്ളതുമായ ഫ്‌ലോര്‍ബോര്‍ഡ് ആണുള്ളത്. ഉയര്‍ന്ന് നില്‍ക്കുന്ന ഉറച്ച ബോഡി പാനലുകള്‍ റിയര്‍ ഷോക്കുകള്‍ മുകളിലൂടെ നേരെ പോകുന്നു.
സീറ്റുകള്‍ വലുതാണെങ്കിലും റീമൂവബിള്‍ ബാറ്ററി പായ്ക്ക് കാരണം അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് കുറവാണ്. ഫ്രണ്ട് ആപ്രോണ്‍ പോലുള്ള സൈഡ് പാനലുകളില്‍ ഒരു കോണ്‍ട്രാസ്റ്റ് സ്‌ട്രൈപ്പ് ഉണ്ട്. അതിന്റെ അവസാനത്തിലായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേര് നല്‍കിയിരിക്കുന്നു. പിന്‍ഭാഗമാണ് ഏറ്റവും വിചിത്രമായത്. റിയര്‍ നമ്പര്‍പ്ലേറ്റിനും റിഫ്‌ലക്ടറിനും മുകളില്‍ ഒരു ഓവല്‍ എല്‍ഇഡി ബ്രേക്ക് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നു.

ഡിപ്ലോസ് പ്രോ ഇവിയുടെ സീറ്റില്‍ കയറി ഇരുന്നാല്‍ ചെറിയ സ്‌ക്രീനാണ് കാണാന്‍ സാധിക്കുക. ഭാഗ്യവശാല്‍ അത് വളരെ റിഫ്‌ലക്ടീവല്ല. സ്വിച്ച് ഗിയറിന്റെ ലുക്ക് അത്ര നല്ലതായി തോന്നുന്നില്ല. യാത്രയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി ഡിപ്ലോസ് മാക്‌സില്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.
വലിപ്പവും സ്‌പെസിഫിക്കേഷനുകളും: 3.7kWh പായ്ക്ക് സംയോജിത ശേഷിയുള്ള റീമൂവബിള്‍ ഡ്യുവല്‍-ബാറ്ററി പായ്ക്ക് സജ്ജീകരണമാണ് ന്യൂമെറോസ് ഡിപ്ലോസ് മാക്‌സ് അവതരിപ്പിക്കുന്നത്. 1.2kW ചാര്‍ജര്‍ പ്ലഗ് ചെയ്ത് ചാര്‍ജ് ചെയ്യാം അല്ലെങ്കില്‍ ബാറ്ററി പായ്ക്കുകള്‍ നീക്കം ചെയ്ത് ലഭ്യമായ പ്ലഗ് പോയിന്റ് ഉള്ളിടത്ത് ചാര്‍ജ് ചെയ്യാം. ഫുള്‍ ചാര്‍ജിന് 3 മുതല്‍ 4 മണിക്കൂര്‍ എടുക്കും.

ബാറ്ററി പായ്ക്കുകള്‍ നീക്കം ചെയ്യാനായി ഒരു കില്‍ സ്വിച്ച് നല്‍കിയിട്ടുണ്ട്. ബാറ്ററി പായ്ക്കുകള്‍ക്കുള്ള ഹൗസിംഗിന് അടുത്തായി കില്‍ സ്വിച്ച് കാണാം. ബാറ്ററികള്‍ തിരികെ വെച്ച് പവര്‍ ഓണാക്കിയതിന് ശേഷം ഏകദേശം 3-4 സെക്കന്‍ഡ് കാലതാമസം ഉണ്ടാകുന്നു. ഇത് ഒരു നല്ല കാര്യമാണ്.ന്യൂമെറോസ് ഡിപ്ലോസ് മാക്സിന്റെ ഹബ് മോട്ടോര്‍ 3.58bhp (2.67kW) പീക്ക് പവറും 138Nm ടോര്‍ക്കും നല്‍കുന്നു. മണിക്കൂറില്‍ 63 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാന്‍ ഇത് അനുവദിക്കുന്നു.
ഡിപ്ലോസ് മാക്സില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷനും പിന്നില്‍ അഡ്ജസ്റ്റബിള്‍ ഡ്യുവല്‍ ഷോക്കുകളും ഉണ്ട്. 220mm ഫ്രണ്ട് ഡിസ്‌ക്കും 180mm റിയര്‍ ഡിസ്‌ക്കും ബ്രേക്കിംഗ് ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നു. 12 ഇഞ്ച് വീലുകള്‍ 90/90 ട്യൂബ്ലെസ് ടയറുകളാല്‍ പൊതിഞ്ഞിരിക്കുന്നു. ന്യൂമെറോസ് ഡിപ്ലോസ് മാക്സിന് 1,960mm നീളവും 720mm വീതിയും 1,125mm ഉയരവും 1,430mm വീല്‍ബേസും ഉണ്ട്. 150mm ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാരം 137 കിലോഗ്രാമാണ്.

റൈഡിംഗ് ഇംപ്രഷനുകള്‍: ഓടിച്ച് കഴിഞ്ഞപ്പാള്‍ ഡിപ്ലോസ് മാക്‌സ് വളരെ ബേസിക് ആയാണ് അനുഭവപ്പെട്ടത്. ഏകദേശം 30 kmph വരെ വേഗതയില്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് മാന്യമായി തോന്നി. എന്നാല്‍ അതിന് ശേഷം സ്‌കൂട്ടറിന് അതിന്റെ പരമാവധി വേഗത വേഗതയായ 63 കിലോമീറ്റര്‍ എത്താന്‍ കഴിയുമോ എന്ന് ഞങ്ങളെ ചിന്തിച്ചു.
ഒരു റൈഡര്‍ മാത്രമായി ഡിപ്ലോസ് മാക്‌സിന് 14 ഡിഗ്രി വരെ ചരിവുകള്‍ കയറാന്‍ കഴിയും. പക്ഷേ രണ്ട് റൈഡര്‍മാര്‍ ഉള്ളപ്പോള്‍ ഇത് കുറയുന്നു. കുത്തനെയുള്ള ഒരു റോഡില്‍ കയറി അതിന്റെ മധ്യത്തില്‍ നിര്‍ത്തിയാല്‍ പിന്നോട്ട് ഉരുളുന്നത് കാണാം. ഡിപ്ലോസ് മാക്‌സിന്റെ സീറ്റ് സുഖകരമാണെങ്കിലും സസ്‌പെന്‍ഷന്‍ സജ്ജീകരണം അല്‍പ്പം സ്റ്റിഫ് ആണ്. ഇത് സ്റ്റബിലിറ്റിയുടെ കാര്യത്തില്‍ നല്ലതാണെങ്കിലും ബമ്പും റട്ട്‌സുമെല്ലാം നല്ലപോലെ അനുഭവപ്പെടും.

ഡിപ്ലോസ് മാക്‌സിന്റെ ബ്രേക്കുകള്‍ മാന്യമായാണ് തോന്നിയത്. എന്നിരുന്നാലും ദൈനംദിന യാത്രക്കാര്‍ക്കുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന നിലയില്‍ ന്യൂമെറോസ് ഡിപ്ലോസ് മാക്സിന്റെ ഏറ്റവും വലിയ പ്രശ്‌നം അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സിന്റെ കുറവാണ്. റൈഡര്‍മാര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ഫ്‌ലോര്‍ബോര്‍ഡ് ആണെങ്കിലും അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് ഉപയോഗിക്കാന്‍ കഴിയാത്തവിധം ചെറുതാണ്.
ഇത് ഓടിക്കുമ്പോള്‍ ഞങ്ങള്‍ നേരിട്ട മറ്റൊരു വിചിത്രമായ പ്രശ്‌നം സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ കുറച്ച് മിനിറ്റ് Idle വച്ചതിനുശേഷം അത് സ്ലീപ്പായി പോകുന്നു എന്നതാണ്. ഇവിയെ ഉണര്‍ത്താന്‍ സീറ്റ് ഉയര്‍ത്തി കില്‍ സ്വിച്ച് അമര്‍ത്തി ഇലക്ട്രിക്കല്‍ സിസ്റ്റം ഓഫ് ചെയ്ത് അത് വീണ്ടും ഓണാക്കി 4-5 സെക്കന്‍ഡ് കൂടി കാത്തിരിക്കേണ്ടി വന്നു. ഒരു ട്രാഫിക് ജാമില്‍ കുടുങ്ങിപ്പോയാല്‍ അത് വളരെ അരോചകമായിരിക്കും.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: ഡിപ്ലോസ് മാക്സിന്റെ മിക്ക അടിസ്ഥാന കാര്യങ്ങളും ശരിയായി വന്നെങ്കിലും പ്രായോഗികതയുടെ കാര്യത്തില്‍ ചില പോരായ്മകളുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നതിനാല്‍. പ്രായോഗികതയ്ക്ക് പ്രാധാന്യം നല്‍കുന്ന കമ്മ്യൂട്ടര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ തിരയുന്ന ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ ന്യൂമെറോസ് മോട്ടോര്‍സ് ഡിപ്ലോസ് മാക്‌സില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തേണ്ടതായി വരും. ഈ പോരായ്മകള്‍ അംഗീകരിക്കാന്‍ പറ്റുന്നവര്‍ക്ക് പരിഗണിക്കാവുന്ന ചോയ്‌സാണ് ഇത്.


Click it and Unblock the Notifications








