പ്രാക്റ്റിക്കാലിറ്റിയിൽ ഇവൻ പുലി തന്നെ; എതിരാളികളുടെ മുട്ടുവിറപ്പിച്ച റിവർ ഇൻഡിയുടെ റിവ്യു വിശേഷങ്ങൾ
ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ റിവർ ഇവി തങ്ങളുടെ ആദ്യ സ്‌കൂട്ടറായ ഇൻഡി ഈ വർഷം ആദ്യം മാർച്ചിൽ പുറത്തിറക്കിയിരുന്നു. റിവർ ഇൻഡി എന്ന ഈ സ്കൂട്ടറിൻ്റെ ഒരു തനതായ ഡിസൈനും ലുക്കും അതിനെ 'എസ്‌യുവി ഓഫ് സ്‌കൂട്ടേഴ്‌സ്' എന്ന വ്യത്യസ്തമായ ടാഗ്‌ലൈനും നൽകിയിരുന്നു. ആറുമാസം പിന്നിടുമ്പോൾ ഇൻഡി റോഡിലൂടെ ചീറി പായാൻ തയ്യാറായിക്കഴിഞ്ഞിരിക്കുകയാണ്. ഞങ്ങൾ റിവർ ഇൻഡിയോടൊപ്പം ഒന്ന് ബംഗ്ലൂർ ചുറ്റിക്കറങ്ങി വന്നിരിക്കുകയാണ്.
ഡിസൈനും ഫീച്ചറുകളും: റിവർ ഇൻഡിയുടെ ഡിസൈൻ മികച്ചത് എന്ന് മാത്രമേ പറയാൻ പറ്റു. മുന്നിലും പിന്നിലും ബോക്‌സി ലൈറ്റിംഗ് സജ്ജീകരണമുള്ള മറ്റേതൊരു ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഇത് കാണുന്നത്. മുൻവശത്ത് നോക്കിയാൽ, ഡ്യുവൽ സ്‌ക്വയർ എൽഇഡി ഹെഡ്‌ലൈറ്റുകൾ വാൾ-ഇയുടെ കണ്ണുകൾ പോലെയാണ് തോന്നുക. മൺസൂൺ ബ്ലൂ, സമ്മർ റെഡ്, സ്പ്രിംഗ് യെല്ലോ എന്നീ മൂന്ന് കളർ ഓപ്‌ഷനുകളിൽ ഏതാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിലും ഫ്രണ്ട് ആപ്രോൺ, ഫ്രണ്ട് ഫെൻഡർ പോലെ തിളങ്ങുന്ന കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

റിവർ ഇൻഡിയുടെ വശങ്ങൾ തനതായ ഒരു ഡിസൈൻ തന്നെയാണ് തുടരുന്നത്, മൊത്തത്തിലുള്ള പാക്കേജിലേക്ക് ധാരാളം ഉപയോഗപ്രദമായ കാര്യങ്ങൾ ചേർക്കുന്നുണ്ട്. 14 ഇഞ്ച് അലോയ് വീലുകളാണ് റിവർ ഇൻഡിക്ക് നൽകിയിരിക്കുന്നത്. വളരെ മനോഹരമായി കാണപ്പെടുന്നുണ്ട് അത്. സീറ്റിൻ്റെ കാര്യം പറഞ്ഞാൽ വളരെ വിശാലമായ സീറ്റാണ് ലഭിച്ചിരിക്കുന്നത്, പ്രത്യേകിച്ച് ചായക്കടയിലും തട്ടുക്കടയിലും പോകുമ്പോൾ സീറ്റ് കിട്ടില്ല എങ്കിൽ വണ്ടിയിൽ ഇരുന്ന് കഴിക്കുന്ന നമ്മൾക്ക് ഏറ്റവും അനുയോജ്യം എന്ന് പറയാതെ വയ്യ.
വാഹനമോടിക്കാൻ സീറ്റിൽ കയറി ഇരുന്ന് കഴിഞ്ഞാൽ നിങ്ങൾക്ക് അറിയേണ്ടതെല്ലാം അതായത് റൈഡിംഗ് മോഡുകൾ മുതൽ സ്പീഡ്, ചാർജ് ലെവൽ വരെ, ഇൻഡിയെയും അതിന്റെ അവസ്ഥയെയും കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാംകാണിക്കുന്ന 6 ഇഞ്ച് ഡിസ്‌പ്ലേയിലേക്ക് നിങ്ങൾ നോക്കുക മാത്രം ചെയ്താൽ മാത്രം മതി. നീളമുള്ള ഫ്ലോർബോർഡ് ഉള്ളതിനാൽ, ഹാൻഡിൽബാറുകളിൽ ഇടിക്കാതെ ഏറ്റവും ഉയരമുള്ള റൈഡറുകൾക്ക് പോലും ഇരിക്കാൻ സ്ഥലമുണ്ട്.

770 mm ആണ് വാഹനത്തിൻ്റെ സീറ്റ് ഉയരം. വശങ്ങളിൽ മുൻവശത്തായി ട്യൂബുലാർ ഗാർഡ് റെയിലുകൾ ഉണ്ട്, ഫ്ലാറ്റ് ഫ്ലോർബോർഡ് സ്റ്റോറേജ് സ്‌പേസായി ഉപയോഗിക്കുകയാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾ റിലാക്സഡ് ലൂൺ പോലെ റൈഡിംഗ് ഇഷ്ടപ്പെടുന്നെങ്കിൽ ഫുട്‌റെസ്റ്റുകളായി ഇത് ഇരട്ടിയാക്കാൻ സാധിക്കും. സ്റ്റോറേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, മുൻവശത്തായി നിങ്ങൾക്ക് 12-ലിറ്റർ അടച്ച സ്റ്റോറേജ് ബോക്‌സ് ലഭിക്കുന്നുണ്ട്, അത് യുഎസ്ബി ചാർജിംഗ് പോർട്ടും ഹോസ്റ്റുചെയ്യുന്നു എന്നതാണ് പ്രത്യേകത.
സീറ്റിനടിയിൽ വലിയ ഹെൽമെറ്റുകൾക്കും അത് പോലെ തന്നെ മറ്റെന്തെങ്കിലും ആവശ്യത്തിനുമായി വലിയ 43-ലിറ്റർ സ്റ്റോറേജ് ഏരിയയുണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, നിങ്ങൾക്ക് പിന്നിൽ പാനിയറുകൾ ഘടിപ്പിക്കാം, പിൻഭാഗങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ലോഡ് മൗണ്ടുകൾ, ഉളളത് കൊണ്ട് നിങ്ങൾക്ക് നഗരത്തിൽ ഒരു ഷോപ്പിങ്ങിനായി പോയാൽ ഒരു ഷോപ്പിങ്ങ് മാൾ തന്നെ നിങ്ങളുടെ കൂടെ കൂട്ടാൻ സാധിക്കും. റിവർ ലോഗോയ്ക്ക് താഴെയായി പറ്റിനിൽക്കുന്ന ചതുരാകൃതിയിലുള്ള ഫ്രോസ്റ്റഡ് ഗ്ലാസ് എൽഇഡി ബ്രേക്ക് ലൈറ്റാണ് ഇൻഡിയുടെ പിൻഭാഗത്തായി എടുത്തു പറയേണ്ട ഒന്ന്. അതിനടിയിൽ ചെറിയ ടേൺ ഇൻഡിക്കേറ്ററുകളും റിഫ്ലക്ടറും ഇരിക്കുന്നു.

സ്പെക്കും അളവുകളും: റിവർ ഇൻഡിക്ക് 1,365 mm നീളമുള്ള വീൽബേസാണ് ലഭിക്കുന്നത്, കൂടാതെ 165 mm ഗ്രൗണ്ട് ക്ലിയറൻസും 300 mm വരെ ആഴത്തിലുളള വാട്ടർ വേഡിങ്ങ് കപ്പാസിറ്റിയും ലഭിക്കുന്നുണ്ട്. റൈഡറുടെ സീറ്റ് നിലത്തു നിന്ന് 770 mm ഉയരത്തിലാണ് ഇരിക്കുന്നു എന്നത് കൊണ്ട് വളരെ മികച്ച സീറ്റിങ്ങാണ് ലഭിക്കുന്നത്. 32 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും ഇരട്ട ഷോക്ക് അബ്‌സോർബറുകളും പിന്നിൽ കാസ്റ്റ് അലൂമിനിയം ഡ്യുവൽ സൈഡഡ് സ്വിംഗാർമും സസ്പെൻഡ് ചെയ്ത ഡ്യുവൽ ക്രാഡിൽ ട്യൂബുലാർ സ്റ്റീൽ ഫ്രെയിം സെറ്റപ്പാണ് റിവർ ഇൻഡിയിലുള്ളത്.
നേരത്തെ സൂചിപ്പിച്ചതുപോലെ, 120-സെക്ഷൻ ടയർ ലഭിക്കുന്ന 14 ഇഞ്ച് അലോയ് വീലുകളിലാണ് ഇൻഡി കുതിക്കുന്നത്. ഇൻഡിക്ക് ബ്രേക്കിംഗ് പവർ നൽകുന്നത് കോമ്പി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ഡിസ്ക് ബ്രേക്കുകളാണ്. ഫ്രണ്ട് ഡിസ്‌ക് മൂന്ന് പിസ്റ്റൺ കാലിപ്പറുകളാൽ ഘടിപ്പിച്ച 240 mm യൂണിറ്റാണ്, പിന്നിൽ 200 മീറ്റർ യൂണിറ്റാണ് ഒറ്റ കോളിപ്പർ ഉപയോഗിച്ച് ഇൻഡിയെ പിടിച്ചു നിർത്തുന്നത്.
എന്തുകൊണ്ടാണ് ഇൻഡിക്ക് ആ ഡിസ്കുകൾ ആവശ്യമായി വരുന്നത് എന്ന സംശയം തോന്നിയേക്കാം. ഇൻഡിയിലെ മിഡ്-മൗണ്ടഡ് മഹ്ലെ-സോഴ്‌സ്ഡ് ഇലക്ട്രിക് മോട്ടോർ 9 bhp -യും 26 nm ടോർക്ക് ഔട്‌പുട്ടും പുറപ്പെടുവിക്കുന്നുണ്ട്, ഇത് ഒരു ബെൽറ്റ് ഡ്രൈവ് സജ്ജീകരണത്തിലൂടെ പിൻ ചക്രത്തിലേക്ക് പവർ കൊടുക്കുകയാണ്.
എൻഎംസി കെമിസ്ട്രി സെല്ലുകൾ ഉപയോഗിക്കുന്ന IP67-റേറ്റഡ് 4kWh ലിഥിയം-അയൺ ബാറ്ററി പാക്കിൽ നിന്നാണ് മോട്ടോറിന് പവർ ലഭിക്കുന്നത്. ഒറ്റ ചാർജിൽ 120 കിലോമീറ്റർ എന്നതാണ് കമ്പനി അവകാശപ്പെടുന്നതെങ്കിലും ഒരു 100 കിലോമീറ്റർ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. പൂജ്യത്തിൽ നിന്ന് 80 ശതമാനം ചാർജിൽ എത്താൻ 5 മണിക്കൂറാണ് വേണ്ടത് എന്നും കമ്പനി അവകാശപ്പെടുന്നു.
റൈഡിങ്ങ് ഇംപ്രഷൻ: റിവർ ഇൻഡി മൂന്ന് റൈഡിംഗ് മോഡുകളാണ് വാഗ്ദാനം ചെയ്യുന്നത് - ഇക്കോ, റൈഡ്, റഷ്. ഇക്കോ മോഡിൽ, പരമാവധി വേഗത മണിക്കൂറിൽ 55 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. റൈഡ് മോഡിലേക്ക് മാറുന്നതിലൂടെ അർത്ഥമാക്കുന്നത് ആക്സിലറേഷൻ ലെവൽ വളരെ കൂടുതലാണ്, അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 90 കി.മീ ആണ്.
അതിന്റെ ഏറ്റവും ക്രേസി മോഡായ റഷ് ഇട്ടാൽ ഇൻഡി റിവർ 0-40 കി.മീ/മണിക്കൂർ വേഗതയിൽ എത്താൻ 3.9 സെക്കൻഡ് മതി. അത് മാത്രമല്ല ഉയർന്ന വേഗത മണിക്കൂറിൽ 90 കി.മീ ആകുകയും ചെയ്യും. അതിന്റെ വലിയ ചങ്കി ടയറുകൾക്കൊപ്പം മൃദുവായ സസ്‌പെൻഷൻ സജ്ജീകരണവും അർത്ഥമാക്കുന്നത് നിങ്ങൾ അനായാസമായി റൈഡ് ചെയ്യാം എന്നാണ്. എന്നിരുന്നാലും, അൽപ്പം നീളമുള്ള വീൽബേസ് ലഭിക്കുന്നത് കൊണ്ട് വളവുകളിൽ നിങ്ങൾക്ക് മികച്ച സ്ഥിരത ലഭിക്കുന്നുണ്ട്.
ഡിസ്‌കുകൾ ഈ ഇലക്ട്രിക് സ്‌കൂട്ടറിനെ പെട്ടെന്ന് നിർത്തുന്നത് കൊണ്ട് റിവർ ഇൻഡിയുടെ ബ്രേക്കിംഗ് പ്രകടനം വളരെ മികച്ച സ്ഥിരതയാണ് നൽകുന്നത്.
എന്നിരുന്നാലും, കോമ്പി-ബ്രേക്കിംഗ് സിസ്റ്റം അൽപ്പം സൂക്ഷ്മമാണെന്നാണ് ഞങ്ങൾക്ക് തോന്നിയത്. ചിലപ്പോൾ, നിങ്ങൾ പിൻ ബ്രേക്ക് പിടിച്ചാൽ, പിൻഭാഗം കഷ്ടിച്ച് ഇടപഴകുമ്പോൾ, പ്രതീക്ഷിച്ചതിലും വേഗത്തിൽ മുൻഭാഗം നിൽക്കുന്നതായി നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും.
ഡ്രൈവ്സ്പാർക്ക് ചിന്തകൾ: റിവർ ഇൻഡി വലിയ സ്റ്റോറേജ് ഓപ്ഷനുകളുള്ള ഒരു അതുല്യമായ ഡിസൈനിലൂടെ നിങ്ങളെയും നിങ്ങളുടെ എല്ലാ ഷോപ്പിംഗുകളും അധിക സാധനങ്ങളും എളുപ്പത്തിൽ നഗരത്തിലുടനീളം കൊണ്ടുപോകാൻ കഴിയുന്ന ഒരു സെഗ്മെൻ്റ് തന്നെയാണ് വാഗ്ദാനം ചെയ്യുന്നത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നിരുന്നാലും, വേഗതയേറിയ ചാർജിംഗ് ഓപ്ഷനും കോംബി-ബ്രേക്കിംഗ് സിസ്റ്റത്തിൽ അൽപ്പം മാറ്റം വരുത്തിയാൽ അൽപ്പം കൂടി നല്ലതായിരുന്നു.
ഒരു സ്പോർട്ടിയും മികച്ചതുമായ ഇലക്‌ട്രിക് സ്‌കൂട്ടർ തിരയുന്നവർക്ക് ശുപാർശ ചെയ്യാൻ എളുപ്പമുള്ള EV ആണ് ഇതെന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പാണ്. പ്രാക്റ്റിക്കാലിറ്റിക്ക് മുൻഗണന നൽകിയിരിക്കുന്നത് കൊണ്ട് തന്നെ ഏത് രീതിയിലുളള സാധനങ്ങളും വാഹനത്തിൽ കയറ്റാൻ സാധിക്കും. ഒരു കർഷകനും, പലചരക്ക് കടക്കാരനും എല്ലാം ഒരു പോലെ ഗുണപ്പെടുന്ന വാഹനമായിരിക്കും ഇത്.


Click it and Unblock the Notifications








