നിശബ്ദമായി റോയൽ എൻഫീൽഡിന്റെ തേരോട്ടം! കരുത്തും ടെക്നോളജിയും ഒത്തുചേരുന്ന ഫ്ലയിംഗ് ഫ്ലീ C6 റിവ്യൂ

പരമ്പരാഗത പെട്രോള്‍ എഞ്ചിനുകളുടെ ഗര്‍ജ്ജനം കേട്ട് ശീലിച്ച ആരാധകര്‍ക്ക് സര്‍പ്രൈസായിക്കൊണ്ട് 2024-ല്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വെറും ഒരു വര്‍ഷം കൊണ്ട് 'ഫ്ലയിംഗ് ഫ്ലീ C6' വിപണിയിലെത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഏവരെയും ഞെട്ടിച്ചിരുന്നു. ഹീറോ, ഹോണ്ട തുടങ്ങിയ വമ്പന്മാര്‍ക്കും മുമ്പേ തങ്ങളുടെ ആദ്യ ഇലക്ട്രിക് കരുത്തനെ നിരത്തിലിറക്കിയിരിക്കുകയാണ് എന്‍ഫീല്‍ഡ്. ഫ്ലയിംഗ് ഫ്ലീ C6 ബൈക്കിന്റെ ആദ്യ റൈഡിംഗ് റിവ്യൂ ചുവടെ വായിക്കാം.

ഡിസൈനിലെ പാരമ്പര്യവും ലാളിത്യവും

രണ്ടാം ലോകമഹായുദ്ധകാലത്ത് പാരച്യൂട്ടില്‍ നിന്ന് താഴേക്കിടാന്‍ പാകത്തില്‍ നിര്‍മ്മിച്ച ഭാരം കുറഞ്ഞ പഴയ ഫ്ലയിംഗ് ഫ്ലീ ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ ഡിസൈന്‍. കാണുമ്പോള്‍ വളരെ വലിപ്പം കുറഞ്ഞ് ലളിതമായി തോന്നുമെങ്കിലും അത്യാധുനികമായ എഞ്ചിനീയറിംഗ് ഇതിലുണ്ട്. വെറും 124 കിലോ മാത്രമാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ ആകെ ഭാരം.

royal enfield flying flea C6 review

ഭാരം കുറയ്ക്കാനായി ഇന്ത്യയില്‍ ആദ്യമായി ഒരു ബൈക്കില്‍ മഗ്‌നീഷ്യം ലോഹം ഉപയോഗിച്ചിരിക്കുന്നത് ഈ ബൈക്കിലൂടെയാണ്. ബാറ്ററിയെ സംരക്ഷിക്കുന്ന കേസിംഗ് മഗ്‌നീഷ്യം കൊണ്ടുള്ളതാണ്. അലുമിനിയം സ്വിംഗ് ആമും ഫോര്‍ജ്ഡ് അലുമിനിയം ഫ്രെയിമും വാഹനത്തിന് മികച്ച ഉറപ്പ് നല്‍കുന്നു. ബാറ്ററി തണുപ്പിക്കാനായി മഗ്‌നീഷ്യം ഫിന്നുകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.

സാങ്കേതിക വിദ്യകള്‍

3.5 ഇഞ്ച് റൗണ്ട് കളര്‍ ടച്ച്സ്‌ക്രീനാണ് ബൈക്കിന്റെ പ്രധാന ആകര്‍ഷണം. ഇതില്‍ ഗൂഗിള്‍ മാപ്പ് കാസ്റ്റിംഗ്, കോര്‍ണറിംഗ് എബിഎസ്, കീലെസ് സ്റ്റാര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഐഫോണ്‍ ഉപയോക്താക്കളെ അപേക്ഷിച്ച് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കണക്റ്റിവിറ്റി സൗകര്യങ്ങള്‍ ലഭിക്കും. സുരക്ഷയ്ക്കായി ലീന്‍-സെന്‍സിറ്റീവ് ട്രാക്ഷന്‍ കണ്‍ട്രോളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

royal enfield flying flea C6 review

പെര്‍ഫോമന്‍സ്

ഫ്ലയിംഗ് ഫ്ലീ C6-ല്‍ 101 വോള്‍ട്ട് ആര്‍ക്കിടെക്ചറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ മോട്ടോര്‍ 20.6 bhp പവറും 60 Nm ടോര്‍ക്കും നല്‍കുന്നു. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 3.7 സെക്കന്‍ഡ് മതിയാകും. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ കരുത്തന് സാധിക്കും.

ബാറ്ററിയും ചാര്‍ജിംഗും

3.91 kWh ബാറ്ററി പായ്ക്കാണ് ഇതിലുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 154 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നത്. ഇവിക്കൊപ്പം ലഭിക്കുന്ന കേബിള്‍ ഉപയോഗിച്ച് സാധാരണ 16A സ്വിച്ച് ബോര്‍ഡില്‍ നിന്ന് തന്നെ ബൈക്ക് ചാര്‍ജ് ചെയ്യാം. വെറും 65 മിനിറ്റിനുള്ളില്‍ 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഇതിലുണ്ട്.

royal enfield flying flea C6 review

റൈഡിംഗ് അനുഭവം

സിറ്റി െൈറഡുകള്‍ക്ക് ഏറ്റവും അനുയോജ്യമായ വാഹനമാണിത്. റെയിന്‍, സിറ്റി, ഹൈവേ, സ്പോര്‍ട്ട് എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകള്‍ നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്ട് മോഡില്‍ ഇവി ബൈക്ക് വന്‍ കുതിപ്പാണ് കാഴ്ചവെക്കുന്നത്. സാധാരണ ഉപയോഗത്തില്‍ ഏകദേശം 100 കിലോമീറ്റര്‍ റേഞ്ച് നമുക്ക് പ്രതീക്ഷിക്കാം. 19 ഇഞ്ച് വീലുകള്‍ കുഴികളിലും മറ്റും നല്ല സ്ഥിരത പുലര്‍ത്തുന്നുണ്ട്.

മുന്നിലെ ഗിര്‍ഡര്‍ ഫോര്‍ക്കുകള്‍ ഗൃഹാതുരത്വമുണര്‍ത്തുന്നതിനൊപ്പം നല്ല സസ്പെന്‍ഷനും നല്‍കുന്നു. എന്നാല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഫ്ലയിംഗ് ഫ്ലീ C6 ഇലക്ട്രിക് ബൈക്കിന്റെ സീറ്റുകള്‍ അല്‍പ്പം അസ്വസ്ഥതയുണ്ടാക്കിയേക്കാം. പിന്‍സീറ്റ് ചെറുതായതിനാല്‍ ഒരാളെ ഇരുത്തിയുള്ള യാത്ര അത്ര സുഖകരമാകില്ല. ഇന്‍ഡിക്കേറ്റര്‍ സ്വിച്ചുകളുടെ സ്ഥാനം അസൗകര്യം സൃഷ്ടിക്കുന്നതായി അനുഭവപ്പെട്ടു.

royal enfield flying flea C6 review

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്

2.79 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഫ്ലയിംഗ് ഫ്ലീ C6 അല്‍പ്പം ചിലവേറിയതാണെങ്കിലും ഇതിലെ എഞ്ചിനീയറിംഗ് മികവ് അതിശയിപ്പിക്കുന്നതാണ്. സിറ്റിയിലൂടെ സ്‌റ്റൈലായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇലക്ട്രിക് ബൈക്ക് ഒരു മികച്ച ചോയ്‌സാണ്. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് ലഭ്യമെങ്കിലും ഉടന്‍ തന്നെ മറ്റ് നഗരങ്ങളിലേക്കും ഇതിന്റെ വില്‍പ്പന റോയല്‍ എന്‍ഫീല്‍ഡ് വ്യാപിപ്പിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, April 13, 2026, 10:05 [IST]
English summary
Royal enfield flying flea c6 electric review design features riding impression in detail
കൂടുതല്‍... #royal enfield #bike review #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X