മിഡ് വെയിറ്റ് ക്രൂയിസർ കിംഗ്...!!! റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 -യുടെ വിശേഷങ്ങൾ
വളരെ ശാന്തമായി ഹൈവേ റൈഡുകളും പ്രകൃതി ഭംഗീയും ആസ്വധിച്ച് റൈഡർക്ക് വളരെയധികം മനസുഖം നൽകുന്ന ഒരു മോഡലാണ് ക്രൂയിസർ മോട്ടോർസൈക്കിളുകൾ എന്ന് നിസംശയം പറയാം. ആദ്യം സൂചിപ്പിച്ചതു പോലെ വളരെ ശാന്ത സ്വഭാവക്കാരായ ഇവയ്ക്ക് മറുവശത്ത് ഒരു അധോലോക ബൈക്കർ ഗ്യാംഗിലെ ബാഡ് ബോയ് ഇമേജും ക്രൂയിസർ മോഡലുകൾക്ക് ലഭിച്ചിട്ടുണ്ട്.
ഏതു രീതിയിൽ നോക്കിയാലും ക്രൂയിസറുകൾ ഇന്ന് ബൈക്ക് ലോകത്തെ ഐക്കണുകളായി മാറിയിരിക്കുകയാണ്, അതിനാൽ തന്നെ നൊസ്റ്റാൾജിക്ക് മോട്ടോർസൈക്കിൾ ആചാര്യന്മാരായ റോയൽ എൻഫീൽഡ് ഈ സെഗ്മെന്റിലേക്ക് ചുവടുവെച്ചതിൽ അതിശയിക്കാനില്ല. 1959 -ൽ മണിക്കൂറിൽ 100 മൈൽ ( മണിക്കൂറിൽ 160.9 കിലോമീറ്റർ) പിന്നിട്ട ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ മോട്ടോർസൈക്കിളിന്റെ പേരിലാണ് ഈ 650 സിസി ക്രൂയിസർ അറിയപ്പെടുന്നത്.

2022 -ൽ മിലാനിൽ EICMA ഷോയിൽ അരങ്ങേറ്റം നടത്തിയ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650, താമസിയാതെ തന്നെ ഇന്ത്യൻ നിരത്തുകളിൽ എത്തി. പുതിയ റോയൽ എൻഫീൽഡ് മികച്ച നിലവാരം പുലർത്തുന്നുണ്ടോ എന്നറിയാൻ ബാംഗ്ലൂരിലെ വിവിധ തരം റോഡുകളിൽ പുതിയ സൂപ്പർ മീറ്റിയോർ 650 പരീക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മോട്ടോർസൈക്കിളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ.
റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ഡിസൈനും ഫീച്ചറുകളും: ആദ്യമായി ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT650 എന്നിവയിൽ അവതരിപ്പിച്ചതിന് ശേഷം 650 ട്വിൻസ് ലൈനപ്പിന്റെ ആദ്യ സ്പിൻ-ഓഫ് പതിപ്പാണ് സൂപ്പർ മീറ്റിയോർ 650. ഒരേ പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത് എങ്കിലും, സൂപ്പർ മീറ്റിയോർ 650 അതിന്റെ മനോഹരവും നീളമേറിയതുമായ ക്രൂയിസർ ഡിസൈൻ കൊണ്ട് സഹോദരങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നു.

സൂപ്പർ മീറ്റിയോർ 650 -ക്ക് മുൻവശത്ത് ഒരു റൗണ്ട് ഹെഡ്‌ലൈറ്റ്, ടിയർഡ്രോപ്പ് ഷെയിപ്പിലുള്ള ഫ്യുവൽ ടാങ്ക്, സ്‌കൂപ്പ്-ഔട്ട് സീറ്റ്, ഫ്രണ്ടിലെ കയറ്റി സെറ്റ് ചെയ്തിരിക്കുന്ന ഫുട്‌പെഗുകൾ, നീളമേറിയതും ലോ ആയി സെറ്റ് ചെയ്തതുമായ എക്‌സ്‌ഹോസ്റ്റുകൾ, ചങ്കി റിയർ ടയർ, ഫെൻഡർ എന്നിവയുമായി ഒരു ഓൾഡ് സ്കൂൾ ക്രൂയിസർ പോലെ കാണപ്പെടുന്നു. ഉയരവും വലിപ്പവുമുള്ള ടൂറിംഗ് ശൈലിയിലുള്ള ഹാൻഡിൽബാറുകൾക്കൊപ്പം വലിയ വിൻഡ്‌സ്‌ക്രീനും വരുന്ന ടൂറിംഗ് മോഡൽ തെരഞ്ഞെടുക്കുകയാണെങ്കിൽ മോട്ടോർസൈക്കിളിന്റെ ലുക്സ് കൂടുതൽ മെച്ചപ്പെടുത്തും.
ഇനി മെക്കാനിക്കൽസിന്റെ കാര്യം നോക്കിയാൽ റോയൽ എൻഫീൽഡിൽ നിന്നുള്ള പുതിയ സൂപ്പർ മീറ്റിയോർ 650 ഫ്രണ്ടിൽ അപ്സൈഡ്-ഡൌൺ ഫോർക്കുകൾ, അലോയി വീലുകൾ, ട്വിൻ-പോഡ് ഇൻസ്ട്രുമെന്റേഷൻ എന്നിവ പോലുള്ള കുറച്ച് ആധുനിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഒരു അനലോഗ് സ്പീഡോ പോലെയുള്ള സവിശേഷതകളും ഇൻസെറ്റ് എൽസിഡി ഡിസ്പ്ലേയും ലഭിക്കുന്നു. ഈ ഡിസ്പ്ലേ ഫ്യുവൽ ഗേജ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഓഡോമീറ്റർ, ഡ്യുവൽ ട്രിപ്പ് മീറ്ററുകൾ എന്നിവ പ്രദർശിപ്പിക്കുന്നു.
ബ്ലൂടൂത്ത് വഴി ഫോണിലേക്ക് ലിങ്ക് ചെയ്താൽ കൂട്ടത്തിലെ കുഞ്ഞൻ പോഡ് ടേൺ-ബൈ-ടേൺ നാവിഗേഷൻ ഫീച്ചർ നൽകുന്നു. ഇന്റർസ്റ്റെല്ലാർ, സെലസ്റ്റിയൽ എന്നീ രണ്ട് ടോപ്പ്-സ്പെക്ക് എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 വേരിയന്റുകളിൽ ഇതൊരു സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാണ്. കൂടാതെ ഡിവൈസുകൾ ചാർജ് ചെയ്യാനുള്ള യുഎസ്ബി പോർട്ടും ഇവയിൽ കാണാം.
റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 സ്പെസിഫിക്കേഷനുകളും അളവുകളും: റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 നിർമ്മാതാക്കളുടെ ഐക്കണിക്കായ 650 ഇരട്ടകളുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം, എന്നിരുന്നാലും കമ്പനിയുടെ ട്വിൻ സിലിണ്ടർ എഞ്ചിൻ നൽകുന്ന മറ്റ് രണ്ട് മോട്ടോർസൈക്കിളുകളെ അപേക്ഷിച്ച് ക്രൂയിസറിന് അല്പം നീളമുണ്ട്.

സൂപ്പർ മീറ്റിയോർ 650 -ക്ക് 2,260 mm നീളവും 890 mm വീതിയും 1,155 mm ഉയരവുമുണ്ട്. ക്രൂയിസർ മോട്ടോർസൈക്കിളിന് 1,500 mm നീളമുള്ള വീൽബേസും ലഭിക്കുന്നു. ഇന്റർസെപ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ, സൂപ്പർ മീറ്റിയോർ 650 -ക്ക് 141 mm നീളവും 102 mm വീൽബേസും കൂടുതലുണ്ട്.
സൂപ്പർ മീറ്റിയോർ 650 -ൽ 648 സിസി, പാരലൽ-ട്വിൻ SOHC എഞ്ചിനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് 47 bhp മാക്സ് പവറും 52 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. 650 ട്വിൻസിലെ എഞ്ചിൻ പോലെ തന്നെ ആറ് സ്പീഡ് ഗിയർബോക്സും ഇതിൽ മാറ്റമില്ലാതെ തുടരുന്നു.
എന്നിരുന്നാലും, സൂപ്പർ മീറ്റിയോർ 650 ഒരു പുതിയ ഷാസിയും സസ്പെൻഷൻ സെറ്റപ്പും ഉൾക്കൊള്ളുന്നു. സൂപ്പർ മീറ്റിയോറിന് സ്റ്റീൽ ട്യൂബുലാർ സ്പൈൻ ഫ്രെയിമും 43 mm യുഎസ്ഡി ഫ്രണ്ട് ഫോർക്കും പിന്നിൽ ഷോവയിൽ നിന്നുള്ള ഡ്യുവൽ ഷോക്കുകളും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.
പുതിയ ഫ്രെയിം സൂപ്പർ മെറ്റിയോറിന് 740 mm എന്ന താഴ്ന്ന സീറ്റ് ഹൈറ്റ് അനുവദിക്കുന്നു, ഇത് അല്പം ഉയരം പ്രശാനമുള്ളവർക്കും ബൈക്ക് കൂടുതൽ ആക്‌സസബിൾ ആകക്കുന്നു. എന്നാൽ വെറും 135 mm ആണ് സൂപ്പർ മീറ്റിയോർ 650 -യുടെ ഗ്രൗണ്ട് ക്ലിയറൻസ്.
റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 -യിൽ ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത് ഡ്യുവൽ-ചാനൽ ABS -ന്റെ സഹായത്തോടെയുള്ള ഡിസ്ക് ബ്രേക്കുകളാണ്. ഫ്രണ്ട് വീലിന് 320 mm ഡിസ്‌കും റിയറിൽ 300 mm യൂണിറ്റുമാണ് വരുന്നത്. രണ്ട് ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ-പിസ്റ്റൺ കാലിപ്പറുകളാൽ ഘടിപ്പിച്ചിരിക്കുന്നു.
റോയൽ എൻഫീൽഡിൽ നിന്നുള്ള സൂപ്പർ മീറ്റിയോർ 650 ട്യൂബ്‌ലെസ് ടയറുകളും അലോയി വീലുകളുമുള്ള ഒരു സജ്ജീകരണം അവതരിപ്പിക്കുന്നു. മുൻവശത്ത്, ക്രൂയിസറിന് 19 ഇഞ്ചും, പിന്നിൽ 16 ഇഞ്ച് യൂണിറ്റുമാണ് ബൈക്കിന് ലഭിക്കുന്നത്.

റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയർ 650 റൈഡിംഗ് ഇംപ്രഷൻസ്: നിലവിൽ ക്രൂയിസറുകൾ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 എന്നത് വെറും നിസാരമാണ്. പക്ഷേ മറ്റ് മോട്ടോർസൈക്കിൾ ഉപയോഗിച്ചതിന് ശേഷം ഇതിലേക്ക് എത്തുമ്പോൾ കാലുകൾ മുന്നിലേക്ക് വച്ചുളള റൈഡിംഗ് പോസ്ചർ പരിചിതമാകാൻ കുറച്ച് സമയമെടുത്തേക്കാം.
പതിവിന് മാറ്റമില്ലാതെ റോയൽ എൻഫീൽഡിന്റെ 648 സിസി, 270-ഡിഗ്രി പാരലൽ ട്വിൻ എഞ്ചിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ലോ-എൻഡ് മുറുമുറുപ്പ് ഇല്ലെങ്കിലും, 4,000 ആർപിഎം കടക്കുമ്പോൾ എഞ്ചിൻ അതിന്റെ തനിരൂപം കാണിക്കുന്നു. 24 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ യാത്രയ്ക്കിടയിൽ നിങ്ങൾക്കും അത് സന്തോഷമായിരിക്കും. ചെറിയ ദൂരങ്ങളിൽ, എഞ്ചിൻ കാര്യമായി ചൂടാകുന്നില്ല എങ്കിലും, ദീർഘദൂര യാത്രകളിൽ, എഞ്ചിൻ പെട്ടെന്ന് ചൂടാകുന്നത് കൊണ്ട് തന്നെ മുന്നോട്ട് കാൽ വച്ച് ഓടിക്കുന്നത് ഒരു ബുദ്ധിമുട്ടായി തോന്നിയേക്കാം.
സൂപ്പർ മീറ്റിയോർ 650-ലെ ഗിയർബോക്‌സിൽ സ്‌ലിപ്പ് അസിസ്റ്റൻ്റ് ഇല്ലെങ്കിൽ പോലും അനായാസം സ്‌ലോട്ടുകൾക്കും തടസ്സങ്ങളില്ലാത്ത ഷിഫ്റ്റുകൾക്കും സാധിക്കുന്നു. 2-വേ ഗിയർ ലിവർ ഉപയോഗിക്കുന്നതിന് കുറച്ച് സമയമെടുക്കുന്നുണ്ട്. സസ്പെൻഷനിലേക്ക് വരുകയാണെങ്കിൽ സൂപ്പർ മീറ്റിയോർ 650 അതിന്റെ 240-കിലോഗ്രാം കർബ് ഭാരം കാരണം വളരെ ദൃഢമായി തന്നെയാണ് സസ്പെൻഷൻ രൂപപ്പെടുത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ വേഗതയിൽ ഈ ഭാരം പെട്ടെന്ന് മനസിലാകും, എന്നാൽ മികച്ച ഷാസിയും യുഎസ്ഡി ഫ്രണ്ട് ഫോർക്കും ഉളളത് കൊണ്ട് തന്നെ ബുദ്ധിമുട്ട് കുറയ്ക്കുന്നു.
നിങ്ങളൊരു സിംഗിളാണെങ്കിൽ മീറ്റിയോർ 650 -യിൽ പോകുമ്പോൾ കൂട്ടിനായി ഒരാളെ കൂട്ടുന്നത് നല്ലതായിരിക്കും കാരണം ഒറ്റയ്ക്ക് പോകുമ്പോൾ റീബൗണ്ട് ചെയ്യുന്ന അൾട്രാ-സ്റ്റിഫ് റിയർ സ്പ്രിംഗുകൾ നിങ്ങളുടെ മുതുകിന് ചെറിയ ഒരു വേദന നൽകാൻ സാധ്യതയുണ്ട്. പിന്നിലെ വലിയ ടയറുമായി യോജിപ്പിക്കുമ്പോഴുളള സസ്പെൻഷൻ മികച്ചത് തന്നെയാണ്. ക്രൂയിസറിൻ്റെ ഹാൻഡിൽ USD ഫോർക്ക് അപ്പ് ഫ്രണ്ടുമായി ചേർന്ന് നിങ്ങൾക്ക് വാഹനത്തിൽ നല്ല വളവ് എടുക്കുന്നതിലൊക്കെ സഹായിക്കുന്നു. ഇത്രയും ഭാരമുളള വാഹനത്തിനെ പിടിച്ചു കെട്ടാൻ ഡ്യുവൽ ചാനൽ എബിഎസിനൊപ്പം വലിയ ഡിസ്ക് ബ്രേക്കുകളും സൂപ്പർ മീറ്റിയോറിനെ പിടിച്ചു നിർത്താൻ പ്രാപ്തമാണ്.

റോയൽ എൻഫീൽഡ് മെറ്റിയർ 650-നെക്കുറിച്ചുള്ള ഫൈനൽ അഭിപ്രായം - മിഡിൽവെയ്റ്റ് ക്രൂയിസർ സെഗ്മെന്റിന്റെ രാജാവ്: റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 അതിന്റെ പേരിലുള്ള സൂപ്പർ എന്നതിനേക്കാൾ മികച്ചതാണ്. 3.5 ലക്ഷം രൂപയിൽ വളരെ അഗ്രസ്സീവ് വിലയും, പരുക്കൻ പിൻ സസ്പെൻഷൻ സജ്ജീകരണം ഉണ്ടായിരുന്നിട്ടും വിപണിയിലെ ഏറ്റവും മികച്ച മിഡിൽ-വെയ്റ്റ് ക്രൂയിസറുകളിൽ ഒന്നാണിത്.


Click it and Unblock the Notifications








