ഇനി കാര്യങ്ങള്‍ സിമ്പിളാകും, റേഞ്ചും പെര്‍ഫോമന്‍സും കൂട്ടി സിമ്പിള്‍ വണ്‍ ജെന്‍ 2; റിവ്യൂ വായിക്കാം
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സിമ്പിള്‍ എനര്‍ജി പുതിയ തലമുറ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. പുതിയ സിമ്പിള്‍ വണ്‍ ജെന്‍ 2 പഴയ മോഡലുകളെക്കാള്‍ മികച്ച റേഞ്ചും പെര്‍ഫോമന്‍സുമായിട്ടാണ് വരുന്നത്. ഇതിനൊപ്പം, കുറഞ്ഞ വിലയില്‍ സിമ്പിള്‍ വണ്‍S ജെന്‍ 2 (Simple OneS Gen 2) എന്ന മോഡലും കൂടുതല്‍ റേഞ്ച് നല്‍കുന്ന സിമ്പിള്‍ വണ്‍ അള്‍ട്രാ എന്ന മോഡലും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. സിമ്പിളിന്റെ രണ്ടാം തലമുറ മോഡലുകള്‍ എങ്ങിനെയുണ്ടെന്ന് അറിയാനായി അവ ഓടിച്ച് നോക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. അവയുടെ വിശദമായി റൈഡ് റിവ്യൂ ചുവടെ വായിക്കാം.
ഡിസൈന്‍
മുന്‍ മോഡലിന് സമാനമായ രൂപകല്‍പ്പനയുമായാണ് പുതിയ സ്‌കൂട്ടര്‍ വരുന്നത്. മുന്‍വശത്ത് എയര്‍ വെന്റുകള്‍ നല്‍കിയിട്ടുണ്ട്. ഇത് 7-ഇഞ്ചുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് കൂളിംഗ് നല്‍കുന്നു. സിംഗിള്‍-ടോണ്‍, ഡ്യുവല്‍-ടോണ്‍ നിറങ്ങളില്‍ ഇത് ലഭ്യമാണ്. വശങ്ങളിലെ റിയര്‍വ്യൂ മിററുകള്‍ക്ക് നല്‍കിയ എയറോഡൈനാമിക് ഡിസൈന്‍ സ്‌കൂട്ടറിന്റെ ലുക്ക് കൂട്ടുന്നതിനൊപ്പം സ്റ്റബിലിറ്റിയും നല്‍കുന്നു. എല്‍ഇഡി ഹെഡ്ലാമ്പുകളും സൈഡ് ഇന്‍ഡിക്കേറ്ററുകളും വ്യക്തമായ കാഴ്ച നല്‍കുന്നു.

മികച്ച പ്രകടനം ഉറപ്പാക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 12-ഇഞ്ച് ട്യൂബ്ലെസ് യൂറോഗ്രിപ്പ് ടയറുകളാണ് ഇരുവശത്തും ഉപയോഗിച്ചിരിക്കുന്നത്. രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്, എന്നാല്‍ എബിഎസ് (ABS) സംവിധാനം ലഭ്യമല്ല.
വലിപ്പവും പ്രായോഗികതയും
172 mm ഗ്രൗണ്ട് ക്ലിയറന്‍സും, 129 കിലോഗ്രാം ഭാരവുമുള്ള സ്‌കൂട്ടറിന്റെ സീറ്റ് ഹൈറ്റ് 780 mm ആണ്. ഇത് പഴയ മോഡലിനെക്കാള്‍ 16 mm കുറവാണ്. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരമായ അനുഭവം സമ്മാനിക്കുന്നു. ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാന്‍ 1 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഗ്ലോവ്ബോക്‌സും. യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മെയിന്‍ ചാര്‍ജിംഗ് പോര്‍ട്ട് എളുപ്പത്തില്‍ തുറക്കാനും ഉപയോഗിക്കാനും സാധിക്കുന്ന രീതിയില്‍ നല്‍കിയിരിക്കുന്നു.

ഫീച്ചറുകള്‍
35 ലിറ്റര്‍ ശേഷിയുള്ള അണ്ടര്‍ സീറ്റ് സ്്‌റ്റോറേജ് സ്‌പെയ്‌സില്‍ പോര്‍ട്ടബിള്‍ ചാര്‍ജര്‍ സുരക്ഷിതമായി സൂക്ഷിക്കാം. എല്‍ഇഡി ടെയില്‍ ലൈറ്റുകളോടുകൂടിയ ആകര്‍ഷകമായ രൂപകല്‍പ്പനയിലാണ് പിന്നിലുള്ള ഗ്രാബ് ഹാന്‍ഡിലുകള്‍ വരുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി പിന്തുണയോട് കൂടിയ 7-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിജിറ്റല്‍ ക്ലസ്റ്ററില്‍ നാവിഗേഷന്‍, ലൈവ് ലൊക്കേഷന്‍ ഷെയറിംഗ്, ആന്റി-തെഫ്റ്റ് അലേര്‍ട്ടുകള്‍ എന്നിവയും ലഭ്യമാണ്. ജിയോ-ഫെന്‍സിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, ഓവര്‍-ദി-എയര്‍ അപ്ഡേറ്റുകള്‍ എന്നിവയും പ്രധാന ഫീച്ചറുകളാണ്.
| മോഡൽ | ബാറ്ററി ശേഷി | IDC റേഞ്ച് (കിലോമീറ്റർ) | പരമാവധി വേഗത (kmph) | പരമാവധി പവർ (kW) | പരമാവധി ടോർക്ക് (Nm) | 0-40 kmph (സെക്കൻഡിൽ) | വില (എക്സ്-ഷോറൂം, ബെംഗളൂരു) |
|---|---|---|---|---|---|---|---|
| Simple OneS Gen 2 | 3.7 kWh | 190 | 90 | 6.5 | 52 | 3.0 | ₹1,39,999 (ആമുഖ വില) |
| Simple One Gen 2 (4.5 kWh) | 4.5 kWh | 236 | 90 | 6.4 | 52 | 3.3 | ₹1,69,999 |
| Simple One Gen 2 (5 kWh) | 5 kWh | 265 | 115 | 8.8 | 72 | 2.55 | ₹1,77,999 |
| Simple Ultra (വരാനിരിക്കുന്നത്) | 6.5 kWh | 400 | 115 | 8.8 | 72 | 2.77 | വില പ്രഖ്യാപിച്ചിട്ടില്ല |
എല്ലാ വേരിയന്റുകളിലും പെര്‍മനന്റ് മാഗ്‌നെറ്റ് സിന്‍ക്രണസ് മോട്ടോറാണ് (PMSM) ഉപയോഗിച്ചിരിക്കുന്നത്. 3 വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വാറണ്ടിയും ഇതിന് സിമ്പിള്‍ ഓഫര്‍ ചെയ്യുന്നു. ഇത് 8 വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വരെ ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. ജെന്‍ 2, അള്‍ട്രാ മോഡലുകളുടെ മോട്ടോറിനും ബാറ്ററിക്കും ലൈഫ് ടൈം വാറണ്ടി വാഗ്ദാനം ചെയ്യുന്നു.

ഡ്രൈവിംഗ് ഇംപ്രഷന്‍
സിമ്പിള്‍ വണ്‍ ജെന്‍ 2 മികച്ച റൈഡിംഗ് അനുഭവമാണ് സമ്മാനിക്കുന്നത്. സഡന്‍ ആക്‌സിലറേഷനും, കരുത്തുറ്റ പെര്‍ഫോമന്‍സുമാണ് ഇതിന്റെ പ്രത്യേകതകള്‍. എന്നാല്‍, ഇത് തുടക്കക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. 6 റൈഡിംഗ് മോഡുകളാണ് ഈ സ്‌കൂട്ടറിലുള്ളത്: ഇക്കോ, ഇക്കോ X, റൈഡ്, എയര്‍, സോണിക്, സോണിക് X.
ഇക്കോ മോഡില്‍ പതിഞ്ഞ ആക്‌സിലറേഷനും, സോണിക് X മോഡില്‍ 115 kmph വേഗതയും ലഭിക്കും. മുന്‍വശത്തെ ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ കുഴികളില്‍ ചാടുമ്പോഴുളള ബുദ്ധിമുട്ടുകള്‍ ആഗിരണം ചെയ്ത് യാത്രകള്‍ക്ക് കംഫര്‍ട്ട് നല്‍കുന്നു. എന്നാല്‍ പിന്നിലെ മോണോഷോക്ക് അല്‍പ്പം കടുപ്പമുള്ളതായി അനുഭവപ്പെടാം.ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍ ഉള്ളതുകൊണ്ട് തന്നെ വേഗത്തിലുള്ള ബ്രേക്കിംഗ് സാധ്യമാകുന്നു.

മുന്‍വശത്തെ ബ്രേക്ക് കുറച്ച് കടുപ്പമുള്ളതായി അനുഭവപ്പെടുന്നു, എന്നാല്‍ പിന്‍വശത്തെ ബ്രേക്ക് പെട്ടെന്ന് സ്‌കൂട്ടര്‍ നിര്‍ത്താന്‍ സഹായിക്കുന്നു. 4 ലെവല്‍ റീജനറേറ്റീവ് ബ്രേക്കിംഗും ഇതിലുണ്ട്. ഹാന്‍ഡില്‍ബാറിലെ കണ്‍ട്രോളുകള്‍ ചിലപ്പോള്‍ കൃത്യമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. റൈഡ് മോഡുകള്‍ മാറ്റാനുള്ള ബട്ടണുകള്‍ പലതവണ അമര്‍ത്തേണ്ടി വരുന്നു. ടച്ച്സ്‌ക്രീന്‍ ഇന്റര്‍ഫേസ് ഉപയോഗിക്കാന്‍ എളുപ്പമാണ്.
ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്
ജെന്‍ 2 മോഡലുകളിലൂടെ സിമ്പിള്‍ എനര്‍ജി ഒരു ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. പരിചയസമ്പന്നരായ റൈഡര്‍മാര്‍ക്ക് മികച്ച റൈഡിംഗ് അനുഭവം നല്‍കുന്നുണ്ടെങ്കിലും സഡന്‍ ആക്‌സിലറേഷനും, ബ്രേക്കിംഗും തുടക്കക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. എബിഎസ് (ABS) ഇല്ലാത്തതും, 300 mm വാട്ടര്‍ വാഡിംഗ് കപ്പാസിറ്റിയും ഇതിലെ പോരായ്മകളാണ്.

മുന്‍ മോഡലുകളെ അപേക്ഷിച്ച് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. റേഞ്ച്, പ്രകടനം, നൂതന ഫീച്ചറുകള്‍ എന്നിവയുടെ മികച്ച സംയോജനമാണ് ഈ സ്‌കൂട്ടറിനെ ശ്രദ്ധേയമാക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പരിഗണിക്കാവുന്നതാണ്. ഉപഭോക്താക്കള്‍ അവരുടെ റൈഡിംഗ് ശൈലി അനുസരിച്ച് സുരക്ഷാ ഫീച്ചറുകള്‍ക്ക് പ്രാധാന്യം നല്‍കണം.


Click it and Unblock the Notifications








