എന്താ ഒരു ഗ്രിപ്പ്; ഓഫ്റോഡിന് കൂട്ടായി ഇനി റെയ്‌സ് ടയറും;റിവ്യൂ വിശേഷങ്ങൾ

കുറച്ച് മാസങ്ങൾക്ക് മുൻപാണ്, ടയർ നിർമ്മാതാക്കളായ മഹൻസാരിയ ടയേഴ്സ് യൂറോപ്യൻ മാർക് മിറ്റാസുമായി സഹകരിച്ച് റെയ്‌സ് മോട്ടോ എന്ന പുതിയ ബ്രാൻഡ് ടയറുകൾ രാജ്യത്ത് അവതരിപ്പിച്ചത്. ഗുജറാത്ത് ആസ്ഥാനമായിട്ടുളള മഹൻസാരിയ ഗ്രൂപ്പ് ചെക്ക് മാർക് മിറ്റാസിന് വേണ്ടിയുള്ള ടയറുകൾ ബറൂച്ചിൽ തങ്ങളുടെ ടയറുകൾ നിർമിക്കുന്നതിനൊപ്പം റെയ്‌സ് എന്ന പേരിൽ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

മിറ്റാസ് എന്ന സ്ഥാപനത്തെ കുറിച്ച്, അറിയാത്തവർക്കായി പറയാം, 1933-ൽ, ചെക്കോസ്ലോവാക്യ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ തലസ്ഥാനമായ പ്രാഗിൽ എന്ന സ്ഥലത്ത് മിഷെലിന്റെ ഒരു ഉപസ്ഥാപനമായിട്ടാണ് സ്ഥാപനം ആദ്യമായി സ്ഥാപിക്കപ്പെടുന്നത്.

എന്താ ഒരു ഗ്രിപ്പ്; ഓഫ്റോഡിന് കൂട്ടായി ഇനി റെയ്‌സ് ടയറും;റിവ്യൂ വിശേഷങ്ങൾ

1947-ൽ സ്പീഡ് വേ റേസിംഗ് ബൈക്കുകൾക്ക് വേണ്ടി ടയറുകൾ നിർമ്മിച്ച് മാർക് മോട്ടോർസ്പോർട്സ് ലോകത്തേക്ക് കടന്നപ്പോഴാണ് മിറ്റാസ് എന്ന പേര് ലഭിക്കുന്നത്. വർഷങ്ങളായി, മോട്ടോർസ്പോർട്സിലെ ടയർ വികസനത്തിന്റെ പരിധികൾ ഉയർത്താൻ ചെക്ക് ബ്രാൻഡ് എന്നും പ്രതിജ്ഞാബദ്ധമാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ റാലിയായി കണക്കാക്കപ്പെടുന്ന ദാകർ റാലിയിൽ റൈഡർമാർ ഉപയോഗിക്കുന്ന മാർക്കുകളിൽ ഒന്നായാണ് മിറ്റാസ് ഇപ്പോൾ അറിയപ്പെടുന്നത്. അത് ചെറിയ കാര്യമല്ല.

നിലവിൽ ഇന്ത്യൻ വിപണിയിൽ ഓടുന്ന ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും അനുയോജ്യമായ ടയറുകളുടെ മുഴുവൻ മോഡലുകളും ഡിസംബറിൽ Reise Moto വെളിപ്പെടുത്തിയിരുന്നു. ഈ ടയറുകളിൽ തന്നെ ഡ്യൂവൽ പർപ്പസ് ട്രയൽആർ മുതൽ ദൈനംദിന ട്രൂപ്പ്ആർ വരെയുള്ള ബൈക്കുകൾക്കുള്ള 4 വ്യത്യസ്ത മോഡലിലും ശൈലിയിലുമുള്ള റബ്ബറും സ്കൂട്ടറുകൾക്കുള്ള രണ്ട് വ്യത്യസ്ത സെറ്റ് ടയറുകളും ഉൾപ്പെടുന്നുണ്ട്.

ലോണാവാലയിലെ പുതിയ ടയർ ലൈനപ്പിൻ്റെ ഏറ്റവും മികച്ച ഡ്യുവൽ പർപ്പസ് ട്രയൽആർ ടയറുകൾക്കായി റെയ്‌സ് മോട്ടോ അടുത്തിടെ ഒരു റൈഡ് നടത്തിയിരുന്നു, ഈ പുതിയ മാർക്ക് അതിന്റെ യൂറോപ്യൻ റേസിംഗ് ഡിഎൻഎയ്‌ക്കൊപ്പം നിൽക്കുമോ അതോ തോറ്റു പോകുമോ എന്ന് അറിയാനായി ഞങ്ങൾ പരീക്ഷിച്ചു.

ലോണാവാലയിലെ അഡ്വഞ്ചർ സ്‌ക്വയറിലെ (മുമ്പ് 19-ഡിഗ്രി നോർത്ത്) ഓഫ്-റോഡ് കോഴ്‌സിലാണ് പുതിയ Reise TrailR ടയറുകളുടെ ഞങ്ങളുടെ ടെസ്റ്റ് റൈഡ് നടന്നത്. റോയൽ എൻഫീൽഡ് ഹിമാലയനിൽ റെയ്‌സ് മോട്ടോ പുതിയ ട്രെയിൽആർ ടയറുകൾ ഘടിപ്പിച്ചിരുന്നു. മുൻ ചക്രത്തിൽ 90/90-21 ടയറും പിന്നിൽ 120/90-17 ടയറുമാണ് ഘടിപ്പിച്ചത്.

അഡ്വഞ്ചർ സ്‌ക്വയറിലെ ഓഫ്-റോഡ് കോഴ്‌സ് എന്താണെന്ന് അറിയണമെങ്കിൽ ഹിമാലയൻ തന്നെ വേണം എന്ന് തോന്നിയിരുന്നു.പൊടി മണലും ചരലും, ഉരുളുന്ന പാറകൾ, മൂർച്ചയുള്ള ചെരിവുകളും ഇറക്കങ്ങളും, ചാട്ടങ്ങളും പാതകളും ഉൾപ്പെടെ, തകർന്ന പാതയിലൂടെ പോകുമ്പോൾ നിങ്ങൾ എന്തൊക്കെ കാണുന്നുണ്ടോ അതെല്ലാം ഞങ്ങൾ പരീക്ഷിച്ചു

റൈസ് മോട്ടോയുടെ ട്രെയിൽആർ ടയറുകൾ ഘടിപ്പിച്ച ഹിമാലയൻ, ഡ്യൂവൽ പർപ്പസ് ടയറുകൾ ലോണാവാലയിൽ തങ്ങളുടെ ഓഫ്-റോഡിംഗ് കഴിവ് പരമാവധി പ്രദർശിപ്പിച്ചതിനാൽ മികച്ച പെർഫാമൻസോട് കൂടിയാണ് പുറത്തേക്ക് കടന്നത്. വേഗത്തിലുള്ള കോർണറുകളും ഇടുങ്ങിയ വളവുകളും അതിൽ തന്നെ പൊടി മണലിൻ്റേയും ചരലിൻ്റേയും ഭാഗത്താണ് നമ്മുടെ ഓഫ് റോഡിങ്ങ് റൈഡ് ആരംഭിച്ചത് എന്ന് വേണം പറയാൻ.ട്രയൽആർ ടയറുകളുടെ വീതിയേറിയ ഗ്രിപ്പ് ഉപയോഗിച്ച് ഓഫ്റോഡ് സഞ്ചരിക്കുന്നത് അതിവേഗ ട്രാക്ഷനെ സഹായിക്കുകയും ഹിമാലയൻ അതിന്റെ ലൈൻ അനായാസം പിടിക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്, ബ്രേക്ക് ചെയ്യുമ്പോഴാണെങ്കിൽ പോലും പിൻഭാഗം തെന്നി മാറുന്നില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

അൽപ്പം വേഗതയ്ക്കും സ്ലൈഡിംഗിനും ചാട്ടത്തിനും ശേഷമാണ് ഞങ്ങൾ കോഴ്‌സിന്റെ റഫ് ആൻഡ് ടഫ് ട്രയൽ സെക്ഷനിലേക്ക് പ്രവേശിച്ചത്, അതിൽ കുറച്ച് ചരിവുകളും താഴ്ചകളും, അരകിലോമീറ്ററോളം ടയറും പാറകളുമായി അക്ഷരാർത്ഥത്തിൽ ഒരു മൽപ്പിടുത്തം തന്നെയായിരുന്നു.

നമ്മുടെ ഹിമാലയത്തിൽ ഘടിപ്പിച്ച ഫ്രണ്ട്, റിയർ ട്രയൽ‌ആർ ടയറുകൾ,നമ്മുടെ നാട്ടിൽ ഒക്കെ കാണുന്നത് പോലെ ഉടുമ്പ് പിടുത്തം എന്ന് പറയുന്നതിന് തുല്യമായിരുന്നു ടയർ പാറയിൽ പിടിച്ചു കയറുന്നത്. RE-യുടെ ലോ എൻഡ് ടോർക്കിനൊപ്പം കല്ലുകൾക്കും പാറകൾക്കും മറ്റെല്ലാത്തിനും മുകളിലൂടെ സഞ്ചരിക്കാൻ ഞങ്ങൾക്ക് നിഷ്പ്രയാസം സാധിച്ചു.

ഡ്രൈവ്സ്പാർക്ക് ചിന്തകൾ

ഓഫ്-റോഡിംഗ് കോഴ്‌സിൽ മാത്രമേ ഞങ്ങൾക്ക് റെയ്‌സ് മോട്ടോ ട്രയൽആർ ടയറുകൾ പരീക്ഷിക്കാൻ കഴിഞ്ഞുളളു, എന്നാൽ ഞങ്ങൾ അനുഭവിച്ചതിൽ നിന്ന്, ഈ ടയറുകൾക്ക് എവിടെ വേണമെങ്കിലും ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ സാധിച്ചു, അത് അടിച്ചുപൊളിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവ വളരെ മികച്ച ഓപ്ഷനായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല

എന്നിരുന്നാലും, ഈ ടയറുകളുടെ ഇരട്ട സ്വഭാവം കണക്കിലെടുക്കുമ്പോൾ, ടാർമാക്കിലും ഈർപ്പമുള്ള കാലാവസ്ഥയിലും Reise Moto trailR ടയറുകൾ പരീക്ഷിക്കണമെന്ന് ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്. ഞങ്ങളുടെ ആഗ്രഹം സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം, അതിനുളള അവസരം ഉടൻ തന്നെ വരുമെന്നാണ് തോന്നുന്നത്.

More from DriveSpark

Article Published On: Friday, February 10, 2023, 15:41 [IST]
English summary
Trailr tyre reise moto review grip monster
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X