എൻഫീൽഡിനെതിരെയുളള ബ്രഹ്മാസ്ത്രം; ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന്റെ റിവ്യൂ വിശേഷങ്ങൾ

കാലങ്ങളായി, 350 നും 500 സിസിക്കും ഇടയിൽ സിംഗിൾ-സിലിണ്ടർ മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ വേണമെങ്കിൽ എല്ലാവരുടേയും ആദ്യ ചോയിസ് എന്ന് പറയുന്നത് റോയൽ എൻഫീൽഡ് തന്നെ ആയിരുന്നു. ഒരു എതിരാളികൾ ഇല്ലാതെ ഒറ്റയാനായി വാണിരുന്ന എൻഫീൽഡിനെ വെല്ലുവിളിക്കാൻ ജാവ-യെസ്ഡിയും ഹോണ്ടയും പലകുറി ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പരാജയപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്.

എന്നാൽ രാജ്യത്തെ ബൈക്കുകളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ബജാജുമായി കൈകോർത്ത് കൊണ്ട് ട്രയംഫ് മോട്ടോർസൈക്കിൾ സ്പീഡ് 400 എന്ന പേരിൽ ആദ്യത്തെ പ്രഹരം കൊടുത്തിരിക്കുകയാണ്. റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന സെഗ്മെന്റിലേക്ക് എത്തിയ ഈ മിടുക്കനെ പൂനെയിൽ ഞങ്ങൾക്ക് ഒരു ദിവസം ലഭിച്ചു. എതിരാളികൾക്ക് മുന്നറിയിപ്പ് കൊടുക്കാൻ ഇത് മതിയാകുമോ? വാഹനത്തിൻ്റെ റിവ്യൂ വിശേഷങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

എൻഫീൽഡിനെതിരെയുളള ബ്രഹ്മാസ്ത്രം; ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന്റെ റിവ്യൂ വിശേഷങ്ങൾ
ഡിസൈനും ഫീച്ചറുകളും

ട്രയംഫിന്റെ ഹിങ്ക്‌ലി ആസ്ഥാനത്താണ് പുതിയ സ്പീഡ് 400 രൂപകൽപന ചെയ്തിരിക്കുന്നത്. ക്ലാസിക് ട്രയംഫ് റോഡ്‌സ്റ്റർ സിൽഹൗട്ട് മുതൽ കാൽമുട്ട് ഗാർഡുകളുള്ള ഫ്യുവൽ ടാങ്ക്, ഫിൻഡ് എഞ്ചിൻ ഹെഡ്, ബോൾഡ് ഗ്രാഫിക്‌സ്, അപ്‌സ്‌വേപ്പ് എക്‌സ്‌ഹോസ്റ്റുകൾ എന്നിവയെല്ലാം ലൈനപ്പിലെ മോഡലിൻ്റെ പ്രത്യേകതകളാണ്.

പുതിയ സ്പീഡ് 400-ന്റെ ഡിസൈനിലെ മറ്റ് ഹൈലൈറ്റുകളിൽ വ്യത്യസ്‌തമായ ട്രയംഫ് സിഗ്‌നേച്ചർ ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഫുൾ-എൽഇഡി ലൈറ്റിംഗാണ്.അതോടൊപ്പം തന്നെ ഡ്യുവൽ ഫോർമാറ്റ് ഇൻസ്‌ട്രുമെന്റുകളും വലിയ അനലോഗ് സ്‌പീഡോമീറ്ററും ഹാൻഡിൽബാറിൽ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രോൾ ബട്ടൺ ഉപയോഗിച്ച് ആക്‌സസ് ചെയ്യാവുന്ന എൽസിഡി സ്‌ക്രീനും എടുത്തുപറയേണ്ട സവിശേഷതകളാണ്.

എൻഫീൽഡിനെതിരെയുളള ബ്രഹ്മാസ്ത്രം; ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന്റെ റിവ്യൂ വിശേഷങ്ങൾ

ഗോൾഡൻ യുഎസ്‌ഡി ഫോർക്കുകളാണ് മുൻവശത്ത് പെട്ടെന്ന് ശ്രദ്ധിക്കുന്ന ഒരു ഘടകം, സിംഗിൾ സീറ്റ് സജ്ജീകരണമാണ് നൽകിയിരിക്കുന്നത്, അപ്പോളോ/എംആർഎഫ് ടയറുകളുള്ള കാസ്റ്റ് അലുമിനിയം 10-സ്‌പോക്ക് അലോയ് വീലുകൾ വാഹനത്തെ കൂടുതൽ ഭംഗിയുളളതാക്കി തീർക്കുന്നു. ഹാൻഡിൽ ലോക്ക്, ആൻ്റി-തെഫ്റ്റ് ഇമോബിലൈസർ, യുഎസ്ബി-സി ചാർജിംഗ് പോർട്ട് എന്നിവയാണ് സ്പീഡ് 400-ലെ സ്റ്റാൻഡേർഡ് ഫീച്ചറുകൾ എന്ന് പറയുന്നത്.

ഫാന്റം ബ്ലാക്ക് ഉള്ള കാർണിവൽ റെഡ്, സ്റ്റോം ഗ്രേയ്‌ക്കൊപ്പം കാസ്പിയൻ ബ്ലൂ, സ്റ്റോം ഗ്രേയ്‌ക്കൊപ്പം ഫാന്റം ബ്ലാക്ക് എന്നിങ്ങനെ മൂന്ന കളർ ഓപ്ഷനുകളിലാണ് സ്പീഡ് 400 വരുന്നത്.

എൻഫീൽഡിനെതിരെയുളള ബ്രഹ്മാസ്ത്രം; ട്രയംഫ്-ബജാജ് കൂട്ടുക്കെട്ടിൽ പിറന്ന സ്പീഡ് 400 -ൻ്റെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ, സ്പെസിഫിക്കേഷൻ

ട്രയംഫ് സ്പീഡ് 400 എന്നത് കമ്പനിയുടെ ഏറ്റവും പുതിയ TR സീരീസ് സിംഗിൾ സിലിണ്ടർ എഞ്ചിൻ അവതരിപ്പിക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിളാണ്.
പുതിയ ട്രയംഫ് സ്പീഡ് 400 ന്റെ 398 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഫ്യൂവൽ ഇഞ്ചക്‌റ്റഡും ലിക്വിഡ് കൂൾഡും ആണ്. ഫോർ-വാൽവ് DOHC എഞ്ചിൻ വളരെ മികച്ചതായി തന്നെ കാണപ്പെടുന്നു. എഞ്ചിനിൻ്റെ ഘർഷണം കുറയ്ക്കുന്ന ഡിഎൽസി കോട്ടിംഗുകളും കുറഞ്ഞ റിസിപ്രോക്കേറ്റിംഗ് മാസ്സും ഉള്ള വാൽവ്ട്രെയിന് ഉപയോഗിച്ചിരിക്കുന്നത് മികച്ച കാര്യം തന്നെയാണ്.

398 സിസി എഞ്ചിന് 8,000 rpm-ൽ പരമാവധി 39.5 bhp കരുത്തും 6,500 rpm-ൽ 37.5 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിവുളളവയാണ്. 6-സ്പീഡ് ഗിയർബോക്സും വലതുവശത്തുള്ള ചെയിൻ-ഡ്രൈവ് സജ്ജീകരണവുമാണ് പിൻ ചക്രത്തിലേക്ക് പവർ കൈമാറാൻ എഞ്ചിനെ സഹായിക്കുന്നത്. പുതിയ സിംഗിളിന്റെ എക്സ്ഹോസ്റ്റ് നോട്ട് വളരെ രസകരവും അത് പോലെ തന്നെ മികച്ചതുമാണ്.

എൻഫീൽഡിനെതിരെയുളള ബ്രഹ്മാസ്ത്രം; ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന്റെ റിവ്യൂ വിശേഷങ്ങൾ

പുതിയ സ്പീഡ് 400 -ൻ്റെ പിൻവശത്ത് ഒരു ട്യൂബുലാർ സ്റ്റീൽ ഫ്രെയിം സെറ്റപ്പും ബോൾട്ട്-ഓൺ റിയർ സബ്ഫ്രെയിം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. മുൻവശത്ത് നോക്കുകയാണെങ്കിൽ, 43 എംഎം വലിയ പിസ്റ്റൺ ഫോർക്കുകളും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ മോണോഷോക്കും ഇരട്ട-വശങ്ങളുള്ള കാസ്റ്റ്-അലൂമിനിയം സ്വിംഗാർമും ആണ് നൽകിയിരിക്കുന്നത്.

176kg ഭാരമുള്ള മോട്ടോർസൈക്കിളിനെ പിടിച്ചു നിർത്താൻ ഡ്യുവൽ-ചാനൽ ABS -ഓട് കൂടിയ ഡിസ്കുകൾ നൽകിയിട്ടുണ്ട്. നാല് പിസ്റ്റൺ റേഡിയൽ കാലിപ്പറുകൾ ഘടിപ്പിച്ച 300 എംഎം ഡിസ്‌കാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ പിസ്റ്റൺ കോളിപ്പർ ഘടിപ്പിച്ച 230 എംഎം ഡിസ്‌കാണ് പിൻ വശത്ത്.

എൻഫീൽഡിനെതിരെയുളള ബ്രഹ്മാസ്ത്രം; ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന്റെ റിവ്യൂ വിശേഷങ്ങൾ

ഡ്യുവൽ-ചാനൽ എബിഎസ്, റൈഡ്-ബൈ-വയർ ത്രോട്ടിൽ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ടോർക്ക് അസിസ്റ്റ് ക്ലച്ച് എന്നിവയുൾപ്പെടെ ഏറ്റവും പുതിയ റൈഡർ-ഫോക്കസ്ഡ് ടെക്‌നോളജികൾ എല്ലാം കമ്പനി തങ്ങളുടെ പുതിയ മോഡലിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. എതിരാളികളെ മലർത്തി അടിക്കണമെങ്കിൽ അൽപ്പം കൂടിയ തന്ത്രങ്ങൾ തന്നെ വേണം എന്ന് അറിയാവുന്നത് കൊണ്ടാണ് കമ്പനി ഇത്തരം പുതിയ ഫീച്ചേഴ്സ് എല്ലാം അവതരിപ്പിച്ചിരിക്കുന്നത്.

റൈഡിങ്ങ് ഇംപ്രഷൻ

റോഡിൽ, ട്രയംഫ് സ്പീഡ് 400 നെ പഴയകാലത്തെ സിംഗിൾ സിലിണ്ടർ തമ്പറുകൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതല്ല എന്ന് പെട്ടെന്ന് മനസിലാകും പക്ഷേ അഞ്ചാമത്തെ ഗിയറിൽ മണിക്കൂറിൽ 20 മുതൽ 120 കി.മീ വരെ വേഗത കൈവരിക്കാൻ കഴിവുള്ളതും, പെട്ടെന്ന് തന്നെ അഗ്രസ്സീവ് ആകാൻ കഴിവുളള ഒരു ചെറിയ രാക്ഷനാണ് പുതിയ ട്രയംഫ് സ്പീഡ് 400 എന്നത്.

എൻഫീൽഡിനെതിരെയുളള ബ്രഹ്മാസ്ത്രം; ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന്റെ റിവ്യൂ വിശേഷങ്ങൾ

സ്പീഡ് 400 അതിന്റെ പീക്ക് ടോർക്ക് ഔട്ട്‌പുട്ടിന്റെ 80 ശതമാനവും 3000rpm മുതൽ 9000rpm വരെ വാഗ്ദാനം ചെയ്യുന്നുവെന്നാണ് ട്രയംഫ് അവകാശപ്പെടുന്നത്, ഇത് റെവ് കൗണ്ടറിലുടനീളം അതിന്റെ പെർഫോമൻസ് ആക്‌സസ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും. ആദ്യത്തെ മൂന്ന് ഗിയറുകളിൽ, സ്പീഡ് 400 നിങ്ങളുടെ ഉള്ളിലെ റൈഡറിനെ തുറന്നുവിടാൻ സഹായിക്കുന്നു.

ഫ്രീ-റിവ്വിംഗ് എഞ്ചിനും വളരെ മിനുസമാർന്ന ഗിയർബോക്സും നിങ്ങളെ പൂജ്യത്തിൽ നിന്ന് 60 -ൽ എത്തിക്കാൻ 2.8 സെക്കൻഡ് സമയം മാത്രമേ എടുക്കുന്നുളളു, 100 കി.മീ/മണിക്കൂർ എത്തിക്കാൻ 7 സെക്കൻഡ് മതിയെന്നാണ് ക്ലെയിം ചെയ്തിരിക്കുന്ന സമയം എന്നത്. വേഗത 145 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ട്രയംഫ് അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും, സ്പീഡോയിൽ 165 കി.മീ/മണിക്കൂർ വേഗത കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

ഒരു സ്പീഡ് 400 ന്റെ റൈഡിങ്ങ് പൊസിഷൻ എന്ന് പറയുന്നത് കുത്തനെയുള്ള റൈഡിംഗ് പൊസിഷൻ ആയിട്ടാണ് കാണുന്നത്. അത് പോലെ തന്നെ മറ്റ് ഏത് റോഡ്‌സ്റ്ററിലേയും പോലെ പിലിയന്റെ ഇരിപ്പിടം ഇടുങ്ങിയതാണ്. സ്പീഡ് 400 ന്റെ സസ്പെൻഷൻ, വീലുകൾ, ടയറുകൾ എന്നിവ വ്യത്യസ്തമായി ട്യൂൺ ചെയ്തിട്ടുണ്ടെന്നും ട്രയംഫ് അവകാശപ്പെടുന്നു. അതുകൊണ്ടാണ് ഇന്ത്യൻ പതിപ്പിന് അൽപ്പം ഭാരവും വ്യത്യസ്തമായ ടയറുകളും നൽകിയിരിക്കുന്നത്.

സസ്പെൻഷൻ സജ്ജീകരണം മോഡലിനെ നമ്മുടെ റോഡുകളിലെ കുണ്ടും കുഴികളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നുണ്ട്. എന്നിരുന്നാലും, ഭാരമേറിയ റൈഡറുകൾക്ക് പിന്നിലെ മോണോഷോക്ക് അൽപ്പം കടുപ്പമുള്ളതായി കണ്ടേക്കാം. ഒരു മൂന്നക്ക് വേഗതയിൽ നിങ്ങൾ പോയാലും നിങ്ങൾക്ക് വളരെ നല്ല ആത്മവിശ്വാസത്തോടെ തന്നെ നിങ്ങൾക്ക് വാഹനത്തെ നിയന്ത്രിക്കാൻ കഴിയും എന്നത് വാഹനത്തിൻ്റെ സ്റ്റെബിളിറ്റി എടുത്ത് കാണിക്കുന്നു. 300 എംഎം ഫ്രണ്ട് ഡിസ്കും 230 എംഎം പിൻഭാഗവും അതിൻ്റെ ഒപ്പം എബിഎസ് കൂടെ ആകുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിക്കുന്നു.

ഡ്രൈവ്സ്പാർക്കിൻ്റെ അഭിപ്രായം

ട്രയംഫും ബജാജും തമ്മിലുള്ള ബ്രിട്ടീഷ്-ഇന്ത്യൻ പങ്കാളിത്തം റോയൽ എൻഫീൽഡ് ഇതുവരെ ഉയർത്തിക്കൊണ്ട് വന്ന കോട്ടമതിലിന് ഒരു വെല്ലുവിളി തന്നെയാണ്. എൻഫീൽഡിൻ്റെ ലൈനപ്പിലെ വമ്പൻമാരെ ഇടിച്ചിടാൻ തക്ക എല്ലാ വിദ്യകളും അമ്പുകളും ബജാജ്-ട്രയംഫ് പോരാളിയുടെ ആവനാഴിയിൽ ഉണ്ട് എന്ന് വളരെ വ്യക്തമായി തന്നെ മനസിലായിട്ടുണ്ട്. ഇനിയാണ് പോരാട്ടം ആരംഭിക്കാൻ പോകുന്നത്.

More from DriveSpark

Article Published On: Friday, July 14, 2023, 17:00 [IST]
English summary
Triumph speed 400 review design riding impressions engine performance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X