റോഡുകളിലെ പുതിയ ഡേർട്ട് ട്രാക്കർ രാജാവ്! ഞെട്ടിക്കാൻ ട്രയംഫ് ട്രാക്കർ 400, റിവ്യൂ വായിക്കാം
ബജാജ്-ട്രയംഫ് കൂട്ടുകെട്ടില്‍ വിപണിയിലെത്തിയ ഏറ്റവും പുതിയ മോഡലാണ് ട്രയംഫ് ട്രാക്കര്‍ 400 (Triumph Tracker 400). ആഗോള വിപണിയില്‍ മുമ്പ് അവതരിപ്പിച്ച 400 സിസി ട്രാക്കര്‍ മോഡല്‍, പുതുക്കിയ ജിഎസ്ടി (GST) നിയമങ്ങള്‍ കാരണം ഇന്ത്യയില്‍ എത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പുതിയ ജിഎസ്ടി മാനദണ്ഡങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ 349 സിസി എഞ്ചിനുമായി ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെട്ടു. ഫ്‌ലാറ്റ്-ട്രാക്ക് റേസിംഗ് ബൈക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ നിയോ-റെട്രോ ബൈക്ക് എങ്ങിനെയുണ്ടെന്നറിയാന്‍ റിവ്യൂ ചുവടെ വായിക്കാം.
റേസിംഗ് ശൈലിയിലുള്ള എക്‌സ്റ്റീരിയര്‍
കാഴ്ചയില്‍ ട്രയംഫിന്റെ മറ്റ് 350 സിസി മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തവും ആകര്‍ഷകവുമായ ലുക്കാണ് ട്രാക്കര്‍ 400 പതിപ്പിന് നല്‍കിയിട്ടുള്ളത്. ബോക്‌സി ഡിസൈനിലുള്ള ഫ്യുവല്‍ ടാങ്ക്, ഫ്‌ലാറ്റ് ശൈലിയിലുള്ള നീളമുള്ള സിംഗിള്‍ സീറ്റ്, ഒതുക്കമുള്ള ടെയില്‍ സെക്ഷന്‍ എന്നിവ ഇതിന് സ്‌പോര്‍ട്ടി ലുക്ക് സമ്മാനിക്കുന്നു.

റെട്രോ ഭംഗി നിലനിര്‍ത്താന്‍ റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, ഫ്‌ലൈസ്‌ക്രീന്‍, സ്‌ക്രാംബ്ലര്‍ 400 എക്‌സ് മോഡലിന് സമാനമായ എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവ ഇതിലുണ്ട്. എങ്കിലും ഇതിന്റെ മിറര്‍ പൊസിഷനിംഗ് കാരണം റിയര്‍ വ്യൂ വിസിബിലിറ്റിയില്‍ ചെറിയ കുറവ് അനുഭവപ്പെടുന്നുണ്ട്. മിററുകള്‍ അല്‍പ്പം കൂടി വീതിയുള്ളതാക്കാമായിരുന്നു.
ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളും
സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ഈ ട്രയംഫ് ട്രാക്കര്‍ 400 മോഡലില്‍ ഘടിപ്പിച്ചിട്ടുള്ളത്. സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിൽ അനലോഗ് സ്പീഡോമീറ്ററും, ഡിജിറ്റല്‍ സെക്ഷനില്‍ ടാക്കോമീറ്റര്‍, ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, ഫ്യുവല്‍ ഗേജ്, ഡിസ്റ്റന്‍സ് ടു എംപ്റ്റി, രണ്ട് ട്രിപ്പ് മീറ്ററുകള്‍ എന്നിവ കാണാന്‍ സാധിക്കും.

എങ്കിലും ബൈക്കില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോ റൈഡിംഗ് മോഡുകളോ കമ്പനി നല്‍കിയിട്ടില്ല. സുരക്ഷയ്ക്കായി നോണ്‍-സ്വിച്ചബിള്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് (ABS), സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് സംവിധാനം, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ അത്യാധുനിക മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഈ ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയിട്ടുണ്ട്.
എഞ്ചിന്‍ കരുത്തും ട്യൂണിംഗും
മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍, 349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ട്രാക്കര്‍ 400 മോഡലിന് തകര്‍പ്പന്‍ പെര്‍ഫോമന്‍സ് നല്‍കുന്നത്. ഈ മോട്ടോര്‍ പരമാവധി 40 hp പവറും 32 Nm ടോര്‍ക്കും നല്‍കുന്നു. 6-സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ഗ്ലോബല്‍ സ്‌പെക്കില്‍ 398 സിസി എഞ്ചിന്റെ സ്‌ട്രോക്ക് കുറച്ചാണ് ഇന്ത്യന്‍ പതിപ്പിനായുള്ള 349 സിസി എഞ്ചിന്‍ ട്രയംഫ് നിര്‍മ്മിച്ചെടുത്തത്.

ട്രയംഫ് സ്പീഡ് 400 ബൈക്കിനേക്കാള്‍ 3 hp കരുത്ത് കൂടുതലുള്ള ഈ എഞ്ചിന്‍ ഉയര്‍ന്ന 8,750 ആര്‍പിഎമ്മിലാണ് പരമാവധി പവര്‍ പുറത്തെടുക്കുന്നത്. മുന്നില്‍ 43mm യുഎസ്ഡി (USD) ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് സസ്പെന്‍ഷനുമാണ് ഈ ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്.
പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകളില്‍ എംആര്‍എഫ് (MRF REVZ FD1) റേഡിയല്‍ ടയറുകളാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഈ ട്രാക്കര്‍ മോഡലിന്റെ സീറ്റ് ഉയരം 805 mm ആണ്. 181 കിലോഗ്രാം ആകെ ഭാരമുള്ള ഈ ബൈക്ക് സ്പീഡ് 400 മോഡലിനേക്കാള്‍ 2 കിലോഗ്രാം ഭാരം കൂടുതലുള്ളതാണ്. എങ്കിലും ഇതിന്റെ ഒതുക്കമുള്ള ഷാസി ഘടന നഗരങ്ങളില്‍ മികച്ച നിയന്ത്രണം തരുന്നു.

റൈഡിംഗ് ഇംപ്രഷന്‍
റൈഡിംഗിലേക്ക് വരുമ്പോള്‍ സ്പീഡ് 400-നേക്കാള്‍ മികച്ച മിഡ്-റേഞ്ച് ടോര്‍ക്ക് ഡെലിവറി ഈ 349 സിസി എഞ്ചിന്‍ സമ്മാനിക്കുന്നുണ്ട്. ഹൈവേകളില്‍ വളരെ എളുപ്പത്തില്‍ ഓവര്‍ടേക്ക് ചെയ്യാനും വളവുകള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാനും ഇതിലൂടെ സാധിക്കുന്നുണ്ട്. കൃത്യതയാര്‍ന്ന ത്രോട്ടില്‍ റെസ്പോണ്‍സും കുറഞ്ഞ വൈബ്രേഷനും നഗരങ്ങളിലും ഹൈവേകളിലും ഒരുപോലെ സുഗമമായ സവാരി ഉറപ്പാക്കുന്നു.
ഗിയര്‍ ഷിഫ്റ്റുകള്‍ വളരെ സ്മൂത്ത് ആണെങ്കിലും, കമ്പനി ഒരു ക്വിക്ക്ഷിഫ്റ്റര്‍ കൂടി ഫാക്ടറി ഫിറ്റഡായി നല്‍കിയിരുന്നെങ്കില്‍ റൈഡിംഗ് അനുഭവം കൂടുതല്‍ മികച്ചതാകുമായിരുന്നു. ഷാസി ആംഗിളുകളിലും റൈഡിംഗ് പൊസിഷനിലും വരുത്തിയ ചെറിയ മാറ്റങ്ങള്‍ കാരണം സ്പീഡ് 400-നേക്കാള്‍ വേഗത്തില്‍ വളവുകളിലേക്ക് വെട്ടിച്ചെടുക്കാന്‍ ഈ ട്രാക്കറിന് സാധിക്കുന്നുണ്ട്. മുന്നിലെ 300mm ഡിസ്‌കും പിന്നിലെ 230mm ഡിസ്‌കും ചേര്‍ന്നുള്ള ബ്രേക്കിംഗ് സിസ്റ്റം മികച്ച സ്റ്റോപ്പിംഗ് പവര്‍ നല്‍കുന്നു.

ഡ്രൈവ്സ്പാർക്ക് കമന്റ്
ട്രയംഫ് ട്രാക്കര്‍ 400 മോഡലിൽ ദൈനംദിന യാത്രാസൗകര്യങ്ങള്‍ ഒട്ടും കുറയ്ക്കാതെ തന്നെ ഒരു മികച്ച ഡേര്‍ട്ട് ട്രാക്കര്‍ ബൈക്കിന്റെ സ്‌പോര്‍ട്ടി ഫീല്‍ നല്‍കാന്‍ ട്രയംഫിന് സാധിച്ചിട്ടുണ്ട്. സ്‌പോര്‍ട്ടി ബൈക്കുകളുടെ ലോകത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിപണിയില്‍ തിരഞ്ഞെടുക്കാന്‍ പറ്റിയ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് മോഡലുകളില്‍ ഒന്നാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications