സിറ്റി റൈഡിന് പറ്റിയ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാം; ടിവിഎസ് ഓർബിറ്റർ ഇവിയുടെ വിശദമായ റിവ്യു

കമ്മ്യൂട്ടർ സെഗ്മെൻ്റിൽ എതിരാളികൾക്ക് ഒരു വെല്ലുവിളിയായി എത്തിയിരിക്കുകയാണ് ടിവിഎസ് ഓർബിറ്റർ ഇവി. സിറ്റി റൈഡിൽ ഇവനെ വെല്ലാൻ ആരുമില്ല എന്നാണ് കമ്പനിയുടെ അവകാശവാദം. വിശദമായി തന്നെ റിവ്യു ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ആധുനിക ഫീച്ചറുകളും, പ്രായോഗികമായ റേഞ്ചും, കാര്യക്ഷമമായ പ്രകടനവും നൽകുന്നത് കൊണ്ട് തന്നെ. ഒരു ചാർജിൽ 158 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നും, 3.1 kWh ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് എടുത്തു പറയേണ്ട പ്രധാന പ്രത്യേകതകൾ. സുഖകരമായ യാത്ര, സുരക്ഷ, എളുപ്പത്തിലുള്ള ഉപയോഗം എന്നിവയ്ക്കാണ് ബ്രാൻഡ് പ്രാധാന്യം നൽകുന്നത്.

ഓർബിറ്ററിൻ്റെ ആകർഷകമായ രൂപകൽപ്പനയും, ഒതുക്കമുള്ള ബോഡിയുമാണ് ടിവിഎസ് നൽകിയിരിക്കുന്നത്. മുൻവശത്ത്, വിശാലമായ LED ഹെഡ്‌ലാമ്പ് നൽകിയിരിക്കുന്നത് സ്കൂട്ടറിന് മോഡേൺ ലുക്ക് നൽകുന്നു. വശങ്ങളിലെ പാനലുകൾക്ക് സ്പോർട്ടി ഭാവം നൽകുന്നതിനായി പ്രത്യേക രൂപകൽപ്പന കൊടുക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. പിന്നിലെ ഭാഗത്ത് കൂർത്ത ടെയിൽ ലാമ്പും, പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരുടെ സുഖത്തിനായി, കരുത്തുറ്റ ഗ്രാബ് റെയിലും ലഭിക്കുന്നുണ്ട്.

tvs orbiter ev review

ഉയർന്ന നിലവാരമുള്ള മെറ്റീരിയൽ ഉപയോഗിച്ചിരിക്കുന്നത് വാഹനത്തിൽ കാണാൻ സാധിക്കുന്നുണ്ട്. ഡ്യുവൽ-ടോൺ ഫിനിഷും, ബോഡി വർക്ക്, ടയറുകൾ, നിയന്ത്രണങ്ങൾ എന്നിവയിലെല്ലാം മികവ് കാട്ടുന്നുണ്ട്. ഓർബിറ്ററിന്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ ലളിതവും, ഉപയോക്തൃ സൗഹൃദവുമാണ് സ്കൂട്ടർ. സ്പീഡ്, ബാറ്ററി സ്റ്റാറ്റസ്, റൈഡ് മോഡ് തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ലഭ്യമാണ്. കൂടാതെ, വ്യക്തമായ കാഴ്ചയും, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന നിയന്ത്രണങ്ങളും ലഭ്യമാണ്.

ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, റൈഡ് മോഡുകൾ എന്നിവയുടെ ബട്ടണുകൾ വ്യക്തമായി തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഹാൻഡിൽബാറിൻ്റെ മികച്ച രൂപകൽപ്പന ദീർഘദൂര യാത്രകളിൽ പോലും സുഖകരമായ റൈഡിംഗ് അനുഭവം നൽകാൻ ഉതകുന്ന രീതിയിലാണ്.സീറ്റുകൾ വിശാലവും അതോടൊപ്പം തന്നെ മൃദുലവുമാണ്. ഇത് യാത്രക്കാർക്കും, പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഒരുപോലെ കംഫർട്ടായി ഇരിക്കാൻ സാധിക്കുന്നു.

tvs orbiter ev review

ആവശ്യത്തിന് ലെഗ്‌റൂം ഉള്ളതുകൊണ്ട് ഉയരം കൂടിയ ആളുകൾക്കും ഇത് വളരെ ഉപകാരപ്രദമാണ്. സീറ്റിനടിയിൽ, ചെറിയ ഹെൽമെറ്റോ, മറ്റ് അത്യാവശ്യ സാധനങ്ങളോ സൂക്ഷിക്കാൻ സാധിക്കും. സുരക്ഷാ ഫീച്ചറുകളായി, കോംബി ബ്രേക്കിംഗ് സിസ്റ്റം (CBS), LED ലൈറ്റിംഗ്, സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവയുണ്ട്. കൂടുതൽ കാര്യക്ഷമതയ്ക്ക് വേണ്ടി ഓർബിറ്ററിൽ റീജനറേറ്റീവ് ബ്രേക്കിംഗും നിങ്ങൾക്കും ലഭിക്കുന്നുണ്ട്.

ഓർബിറ്ററിന് 3.1 kWh ലിഥിയം-അയൺ ബാറ്ററിയും, ഒരു ഹബിൽ ഉറപ്പിച്ചിരിക്കുന്ന മോട്ടോറുമാണ് നൽകിയിരിക്കുന്നത്. തിരഞ്ഞെടുത്ത റൈഡ് മോഡിനെ ആശ്രയിച്ച്, 60 km/h നും 115-130 km/h നും ഇടയിൽ വേഗത കൈവരിക്കാൻ ടിവിഎസ് ഓർബിറ്ററിന് കഴിയും. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 10 മിനിറ്റ് മാത്രമേ എടുക്കുന്നുളളു. സാധാരണ ചാർജിംഗ് ഉപയോഗിച്ച് 1 മണിക്കൂറിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാം. സ്കൂട്ടറിന് ഏകദേശം 115 കിലോഗ്രാം ഭാരമുണ്ട്, ഇത് സിറ്റി റൈഡിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.

tvs orbiter ev review

ഓർബിറ്റർ റോഡിൽ വളരെ വേഗത്തിൽ തന്നെ പ്രതികരിക്കുന്നുണ്ട്. സിറ്റി ട്രാഫിക്കിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടെലിസ്കോപിക് ഫ്രണ്ട് സസ്പെൻഷനും, ഇരട്ട റിയർ ഷോക്ക് അബ്സോർബറുകളും ഉള്ളതുകൊണ്ട്, മോശം റോഡുകളിലും സുഖകരമായ യാത്ര നൽകുന്നുണ്ട്. CBS സുരക്ഷിതമായ ബ്രേക്കിംഗ് നൽകുന്നുവെന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നു. കോർണറുകളിൽ വളരെ നന്നായി ഇത് നിയന്ത്രിക്കാൻ സാധിക്കുന്നു.

ഒന്നിലധികം റൈഡിംഗ് മോഡുകൾ ലഭ്യമായതുകൊണ്ട്, നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് പരമാവധി ദൂരമോ, പെർഫോമൻസോ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നത് ഒരു ഗുണമാണ്. ടിവിഎസ് ഓർബിറ്റർ ഇവി മികച്ച റേഞ്ചും, വേഗത്തിലുള്ള ചാർജിംഗും, പ്രായോഗികമായ ഫീച്ചറുകളും അടങ്ങിയ, മികച്ച ഒരു നഗരയാത്രാനുഭവം നൽകുന്ന ഒരു സ്കൂട്ടറാണ്. ഈ വിഭാഗത്തിൽ തന്നെ കിടിലൻ ബിൽഡ് ക്വാളിറ്റിയും, സുരക്ഷാ ഫീച്ചറുകളും വളരെ മികച്ചതാണ്.

tvs orbiter ev review

പ്രതിദിന യാത്രകൾക്ക് വേണ്ടി കുറഞ്ഞ വിലയിൽ ഒരു ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഈ മോഡൽ വളരെ മികച്ചൊരു തെരഞ്ഞെടുപ്പ് തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇതിന്റെ റേഞ്ച്, സുഖകരമായ യാത്ര, ഉപയോഗിക്കാനുള്ള എളുപ്പം എന്നിവ, ഈ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഇതിനെ ഡിമാൻ്റുളള സ്കൂട്ടറാക്കി മാറ്റുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Friday, September 19, 2025, 12:00 [IST]
English summary
Tvs orbiter electric scooter detailed review battery riding impression explained
കൂടുതല്‍... #tvs motor #india #review
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X