മുന്‍ഗാമിയേക്കാള്‍ കേമനാണോ അള്‍ട്രാവയലറ്റ് F77 മാക് 2? റിവ്യൂ വിശേഷങ്ങള്‍ വായിക്കാം.

ഏകദേശം ആറ് വര്‍ഷമാണ് കണ്‍സെപ്റ്റ് രൂപത്തത്തില്‍ നിന്ന് അള്‍ട്രവയലറ്റ് F77 ഇലക്ട്രിക് സ്പോര്‍ട്സ് ബൈക്ക് പിറവിയെടുക്കാന്‍ എടുത്തത്. എന്നാല്‍ ഇക്കുറി തടസ്സം നില്‍ക്കാന്‍ കോവിഡ് പോലെ മഹാമാരിയില്ലാത്ത സാഹചര്യത്തില്‍ വെറും ഒന്നര വര്‍ഷം കൊണ്ട് F77 മാക് 2 കൊണ്ടുവരാന്‍ പോകുകയാണ് അള്‍ട്രാവയലറ്റ്. പുതിയ അള്‍ട്രാവയലറ്റ് F77 മാക് 2 റൈഡ് ചെയ്യുന്ന കാര്യത്തില്‍ ഞങ്ങള്‍ ആവേശഭരിതരായിരുന്നു. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്ത് വെച്ച് ഞങ്ങള്‍ പുതിയ F77 റീകണ്‍ മാക് 2 ഓടിച്ച് നോക്കി. പുത്തന്‍ ഇലക്ട്രിക് ബൈക്കിന്റെ വിശദമായി റൈഡ് റിവ്യൂ ചുവടെ വായിക്കാം.

ഡിസൈനും സവിശേഷതകളും: മാക് 2-ലെ മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കുക എളുപ്പമല്ല. എന്നാല്‍ നിങ്ങള്‍ പുതിയ F77 മാക് 2ലേക്ക് സൂക്ഷ്മമായി നോക്കിയാല്‍ മാറ്റങ്ങള്‍ നിങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. F77 മാക് 2 ഇപ്പോഴും ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് വരുന്നത്. അതിന്റെ മുന്‍ഗാമികളില്‍ വെറും മൂന്ന് നിറങ്ങളില്‍ മാത്രമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.

ultraviolette f77 mach-2 colours

എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പുതിയ F77 മാക് 2, ഒമ്പത് പുതിയ കളര്‍വേകളില്‍ വാഗ്ദാനം ചെയ്യുന്നു. ലൈറ്റിംഗ് ബ്ലൂ, ആസ്റ്ററോയിഡ് ഗ്രേ, ടര്‍ബോ റെഡ്, ആഫ്റ്റര്‍ബേര്‍ണര്‍ യെല്ലോ, സ്റ്റെല്‍ത്ത് ഗ്രേ, കോസ്മിക് ബ്ലാക്ക്, പ്ലാസ്മ റെഡ്, സൂപ്പര്‍സോണിക് സില്‍വര്‍, സ്റ്റെല്ലാര്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് ഇലക്ട്രിക് ബൈക്ക് ഓഫര്‍ ചെയ്യുന്നത്.

യഥാര്‍ത്ഥത്തില്‍ ബൈക്കില്‍ കയറുന്നത് വരെ മറ്റ് മാറ്റങ്ങള്‍ തിരിച്ചറിയുക പ്രയാസകരമാണ്. ചാര്‍ജിംഗ് പോര്‍ട്ടിനായുള്ള പുതിയ അലുമിനിയം ലിഡും ട്വീക്ഡ് റൈഡേര്‍സ് ട്രയാംഗിളും അതിന്റെ മുന്‍ഗാമിയുടെ അള്‍ട്രാ-അഗ്രസീവ് റൈഡിംഗ് പൊസിഷനും തമ്മിലുള്ള ബാലന്‍സ് നല്‍കുന്നതിനായി ട്വീക്ക് ചെയ്തിട്ടുണ്ടെന്ന് അള്‍ട്രാസിയോലെറ്റ് അവകാശപ്പെടുന്നു. ബൈക്കിന്റെ പ്രധാന അപ്‌ഡേറ്റുകള്‍ ഫീച്ചര്‍ ലിസ്റ്റിലാണ്. മുന്‍ഗാമിയെപ്പോലെ, മാക് 2 3 ലെവല്‍ റീജന്‍ ബ്രേക്കിംഗ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

ultraviolette f77 mach-2 style

എന്നാല്‍ ഉടമകള്‍ക്ക് ഇത് 10-സ്‌റ്റെപ്പ് സജ്ജീകരണത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധിക്കും. പുതിയ ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ സജ്ജീകരണത്തിന്റെ ഭാഗമായി എബിഎസ് സജ്ജീകരണത്തോടൊപ്പം റീജെന്‍ ബ്രേക്കിംഗും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും വീലുകള്‍ ലോക്കാകാതെ കണ്‍ട്രോളില്‍ നിര്‍ത്താന്‍ സാധിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഒരു പുതിയ ഫോര്‍-സ്റ്റെപ്പ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും ബൈക്കിലുണ്ട്. ഇത് നനഞ്ഞതും വഴുവഴുപ്പുള്ളതുമായ സാഹചര്യങ്ങളില്‍ സവാരി ചെയ്യുമ്പോള്‍ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

ഹില്‍ ഹോള്‍ഡ് സജ്ജീകരണവും പുതിയതാണ്. അതിനര്‍ത്ഥം കയറ്റങ്ങളിലും ചരിവുകളിലും ബ്രേക്കുകള്‍ എന്‍ഗേജ് ചെയ്യേണ്ടി വരില്ലെന്നതാണ് ഇതിന്റെ ഗുണം. ജിയോഫെന്‍സിംഗ്/ഡെല്‍റ്റ വാച്ച്, ക്രാഷ് അലേര്‍ട്ടുകള്‍, വയലറ്റ് എഐ, റൈഡ് അനലിറ്റിക്സ്, ചാര്‍ജ് ലിമിറ്റ്, ഡീപ് സ്ലീപ്പ്/വെക്കേഷന്‍ മോഡ്, പാര്‍ക്ക് അസിസ്റ്റ്, ലോക്ക്ഡൗണ്‍, ഫൈന്‍ഡ് മൈ ഓപ്ഷന്‍ തുടങ്ങിയ ടെക് അപ്‌ഗ്രേഡുകളും ഇവിയില്‍ കാണാം.

ultraviolette f77 mach-2 handle

പവര്‍ട്രെയിനിലും നവീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാറ്ററി കപ്പാസിറ്റി 10.3 kWh ആയി തുടരുമ്പോള്‍ തന്നെ റേഞ്ച് 16 കിലോമീറ്റര്‍ കൂടിയിട്ടുണ്ട്. മാക് 2 റീകണിന് ഒറ്റ ചാര്‍ജില്‍ 323 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഇലക്ട്രിക് ബൈക്കില്‍ ഇപ്പോള്‍ ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനും ലഭ്യമാണ്. അള്‍ട്രാവയലറ്റിന്റെ സ്വന്തം സൂപ്പര്‍നോവ ചാര്‍ജര്‍ ഉപയോഗിച്ച് വെറും 45 മിനിറ്റിനുള്ളില്‍ ബാറ്ററി 20-80 ശതമാനം വരെ റീചാര്‍ജ് ചെയ്യാം.

40.23 bhp പവറും 100 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അല്‍പ്പം കൂടി ശക്തമായ മോട്ടോറുമായി ബാറ്ററി ബന്ധിപ്പിച്ചിരിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ പുതിയ മാക് 2 വെറും 2.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കും. 0-100 kmph വേഗത കൈവരിക്കാന്‍ വെറും 7.7 സെക്കന്‍ഡ് മതി. ഉയര്‍ന്ന വേഗത 8 കിലോമീറ്റര്‍ വര്‍ധിച്ച് 155 kmph ആയി മാറി.

ultraviolette f77 mach-2 tracking shot

റൈഡിംഗ് ഇംപ്രഷനുകള്‍: രണ്ടാം തലമുറ ഇലക്ട്രിക് ബൈക്കില്‍ കയറുമ്പോഴാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം തിരിച്ചറിയുക. സീറ്റിംഗ് പൊസിഷന്‍ മുമ്പത്തേതിനേക്കാള്‍ വളരെ റിലാക്‌സ്ഡ് ആണ്. ഇവിയുടെ പവറും ടോര്‍ക്കും കൂടിയത് കടലാസില്‍ വലുതായി തോന്നില്ലെങ്കിലും അത് റോഡില്‍ പ്രകടമായി അനുഭവിച്ചറിയാനാകുന്നുണ്ട്. ബാലിസ്റ്റിക് മോഡില്‍ ത്രോട്ടില്‍ തുറന്നാല്‍ വേഗത മൂന്നക്കം എളുപ്പത്തില്‍ തൊടുന്നത് കാണാം.

പുതിയ 4-വേ ട്രാക്ഷന്‍ കണ്‍ട്രോള്‍ സജ്ജീകരണം വേഗത ആഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹമാണ്. കുറച്ച് വീല്‍സ്പിന്‍ അനുവദിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് ലെവല്‍ 1 ഇഷ്ടപ്പെട്ടു. ദൈനംദിന റൈഡറാണ് നിങ്ങള്‍ എങ്കില്‍ ലെവല്‍ 2 തിരഞ്ഞെടുക്കുക. കാരണം ഇത് വീല്‍സ്പിന്നിനെ വളരെ കര്‍ശനമായ കണ്‍ട്രോളില്‍ നിലനിര്‍ത്തുന്നു. ലെവല്‍ 0, ലെവല്‍ 3 എന്നിവ പരസ്പരം നേര്‍വിപരീതമാണ്. മോഡ് 3-യെ നമ്മള്‍ സൂപ്പര്‍ നാനി മോഡ് എന്ന് വിളിക്കുന്നത്.

ultraviolette f77 mach-2 tracking shot

വീല്‍സ്പിന്‍ രൂപപ്പെടുമ്പോള്‍ അത് റിയര്‍ ചക്രത്തിലേക്ക് പവര്‍ കട്ട് ചെയ്യുകയും ക്രമേണ അത് ക്രമേണ റിലീസ് ചെയ്ത് നല്‍കുകയും ചെയ്യും. ഹള്‍ക്ക് സ്മാഷ് മോഡ് ആണ് ലെവല്‍ 0. പ്രത്യേകിച്ചും നിങ്ങള്‍ ബാലിസ്റ്റിക് റൈഡിംഗ് മോഡ് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെങ്കില്‍. ബോള്‍-ടു-ദി-വാള്‍ റൈഡിംഗ് ശൈലി ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ മോഡ് ആണിത്. ആദ്യമായി റൈഡര്‍ ചെയ്യുന്നവരും മുമ്പ് F77 ഓടിച്ചിട്ടില്ലാത്തവരും ഇത് ഒഴിവാക്കണം.

10-സ്‌റ്റെപ്പ് റീജന്‍ സജ്ജീകരണം നന്നായി പ്രവര്‍ത്തിക്കുന്നു. നല്ല വേഗതയില്‍ പായുമ്പോള്‍ സ്റ്റോപ്പിംഗ് പവറിലെ വ്യത്യാസം പ്രകടമാണ്. കോര്‍ണറിങ്ങിന്റെ കാര്യത്തില്‍ ബ്രേക്കിംഗ് മോഡുലേറ്റ് ചെയ്യാനും ഈ സെറ്റപ്പ് നിങ്ങളെ അനുവദിക്കുന്നു. ശീലിച്ചുകഴിഞ്ഞാല്‍ വളരെ എളുപ്പമാണിത്. സ്റ്റിഫ് ആയിട്ടുള്ള സസ്പെന്‍ഷന്‍ സജ്ജീകരണം കോര്‍ണറിങ്ങുകള്‍ ആസ്വദിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു.

ultraviolette f77 mach-2 offroading

പതിവ് ബമ്പുകളും റട്ടുകളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഇത് അനുവദിക്കുന്നു. ബ്രേക്കുകള്‍ അല്‍പ്പം കൂടി നന്നാവാനുണ്ടെങ്കിലും സാധാരണ സാഹചര്യങ്ങളില്‍ അവ വളരെ നല്ല നിലയില്‍ പ്രതികരിച്ചു. എന്നിരുന്നാലും, ഉയര്‍ന്ന വേഗതയിലെ ഹെവി ബ്രേക്കിംഗില്‍ ഭാരം കുത്തനെ മുന്‍വശത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പിന്‍സീറ്റില്‍ ഇരുന്നപ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: 2023-ന്റെ തുടക്കത്തില്‍ അള്‍ട്രാവയലറ്റ് F77 പുറത്തിറങ്ങിയപ്പാള്‍ രാജ്യത്തെ എന്‍ട്രി-ലെവല്‍ ഐസിഇ മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ഫ്യൂച്ചറിസ്റ്റിക് പഞ്ച് ആയി തോന്നിയിരുന്നു. ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഒട്ടനവധി മാറ്റങ്ങളുമായി മാക് 2 എത്തുമ്പോഴും വില തന്നെയാണ് പ്രധാന പ്രശ്‌നം. വില കുറച്ചിട്ടും അള്‍ട്രാവയലറ്റ് F77-ന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 2.99 ലക്ഷം രൂപയും റീക്കണിന് 3.99 ലക്ഷം രൂപയുമാണ് വില. ഈ വിലനിലവാരത്തില്‍ ലഭ്യമായ ഐസിഇ ഓപ്ഷനുകള്‍ പരിഗണിച്ച് ഇത് അല്‍പ്പം കഠിനമാണ്.

More from DriveSpark

Article Published On: Monday, July 8, 2024, 12:00 [IST]
English summary
Ultraviolette f77 mach 2 review design powertrain feature upgrades riding impressions explained
കൂടുതല്‍... #bike review #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X