നിവര്‍ന്നിരിക്കാം, ലോംഗ് റൈഡുകള്‍ പോകാം! അള്‍ട്രാവയലറ്റ് F77 സൂപ്പര്‍സ്ട്രീറ്റ് റിവ്യൂ

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ഇതുവരെ F77 മാക് 2 എന്ന ഒറ്റ വാഹനം മാത്രമാണ് വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. റൈഡര്‍മാര്‍ F77 മാക് 2 മോഡലിന്റെ ഉയര്‍ന്ന ടോര്‍ക്ക് ലെവലുകളും അതിന്റെ ലുക്കും റേഞ്ചുമെല്ലാം നന്നായി ബോധിച്ചു. എന്നാല്‍ ചിലര്‍ റൈഡിംഗ് പൊസിഷന്‍ അല്‍പ്പം മുന്നോട്ട് ചാഞ്ഞതിനെ കുറിച്ച് പരാതി പറഞ്ഞു. ഇത് മനസ്സിലാക്കി അള്‍ട്രാവയലറ്റ് F77 മാക് 2-വിന്റെ കൂടുതല്‍ സ്ട്രീറ്റ് ഫോക്കസ്ഡ് പതിപ്പ് തയാറാക്കാന്‍ തുടങ്ങി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് F77 സൂപ്പര്‍സ്ട്രീറ്റിന്റെ രൂപത്തില്‍ അത് പുറത്തിറങ്ങി. അടുത്തിടെ ബാംഗ്ലൂരില്‍ വെച്ച് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് ഓടിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. കുറച്ച് മണിക്കൂറുകള്‍ക്ക് കൈയ്യില്‍ കിട്ടിയ F77 സൂപ്പര്‍സ്ട്രീറ്റിനെക്കുറിച്ച് ഞങ്ങള്‍ക്ക് പറയാനുള്ളത് ചുവടെ വായിക്കാം.

ultraviolette f77 superstreet review side design

മാറ്റങ്ങള്‍: ഏറ്റവും പ്രകടമായ മാറ്റം F77 സൂപ്പര്‍സ്ട്രീറ്റിലെ മുന്‍വശത്ത് തന്നെ കാണാം. പുതുക്കിയ ഹെഡ്ലൈറ്റ് ഡിസൈന്‍ ബൈക്കിന് ഒരു പുതിയ കൗള്‍ സമ്മാനിക്കുന്നു. F77 മാക് 2 മോഡലിനേക്കാള്‍ 15% കൂടുതല്‍ എയറോഡൈനാമിക്കാണ് പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലൈറ്റ് എന്ന് അള്‍ട്രാവയലറ്റ് അവകാശപ്പെടുന്നു. പുതിയ ഹെഡ്ലൈറ്റ് 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയുടെ ആംഗിള്‍ അല്‍പ്പം മാറ്റുന്നു.

പുതിയ ഹാന്‍ഡില്‍ബാറാണ് മറ്റൊരു പ്രധാനപ്പെട്ട മാറ്റം. F77 സൂപ്പര്‍സ്ട്രീറ്റിലെ ഈ പുതിയ ഹാന്‍ഡില്‍ബാര്‍ മാക് 2-വില്‍ ഉള്ള യൂണിറ്റിനേക്കാള്‍ വീതിയും ഉയരവും ഉള്ളതാണ്. ഫുട്പെഗുകളുടെ സ്ഥാനത്ത് മാറ്റമൊന്നുമില്ലെങ്കിലും ഇപ്പോള്‍ 80-ഡിഗ്രി റൈഡര്‍ ട്രയാംഗിളിന്റെ ഫലമായി F77 സൂപ്പര്‍സ്ട്രീറ്റില്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിവര്‍ന്ന് ഇരിക്കാനാകും.

ultraviolette f77 superstreet review instrument cluster

മാറ്റമില്ലാത്തത്: മുകളില്‍ സൂചിപ്പിച്ച മാറ്റങ്ങള്‍ ഒഴിച്ചാല്‍ F77 സൂപ്പര്‍സ്ട്രീറ്റ് F77 മാക് 2-വിന് സമാനമാണ്. പുതിയ ബൈക്കിന് മാക് 2-വിന്റെ അതേ ബാറ്ററി പായ്ക്ക് ഓപ്ഷന്‍ ലഭിക്കുന്നു. 7.1kWh (സൂപ്പര്‍സ്ട്രീറ്റ്) 211 കിലോമീറ്ററും 10.3kWh (സൂപ്പര്‍സ്ട്രീറ്റ് റീകോണ്‍) 323 കിലോമീറ്ററും IDC റേഞ്ച് നല്‍കുന്നു. ബേസ് F77 സൂപ്പര്‍സ്ട്രീറ്റിന്റെ ബാറ്ററി പായ്ക്ക് 36.2bhp ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുന്നു. ഇത് 90Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

ഇത് ബൈക്കിനെ 2.9 സെക്കന്‍ഡില്‍ 0-60 kmph വേഗത കൈവരിക്കാന്‍ സഹായിക്കുന്നു. 0-100 kmph വേഗത തൊടാന്‍ 7.8 സെക്കന്‍ഡ് സമയം മതി. സൂപ്പര്‍സ്ട്രീറ്റ് റീകോണില്‍ 40.2 bhp പവറും 100 Nm ടോര്‍ക്കും നല്‍കുന്ന മോട്ടോര്‍ ആണുള്ളത്. ഇത് 0-60km/h, 0-100km/h സ്പ്രിന്റുകളില്‍ 0.1 സെക്കന്‍ഡ് സമയം കുറയ്ക്കുന്നു. F77 സൂപ്പര്‍സ്ട്രീറ്റിന്റെ രണ്ട് പതിപ്പുകളും മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയില്‍ പായും.

ultraviolette f77 superstreet review rear design

F77 സൂപ്പര്‍സ്ട്രീറ്റ്, മാക് 2 മോഡലിന്റെ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമും അലുമിനിയം ബള്‍ക്ക്‌ഹെഡ് സജ്ജീകരണവും നിലനിര്‍ത്തുന്നു. മുന്‍വശത്ത് 4mm USD ഫോര്‍ക്കും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. രണ്ടും പ്രീലോഡ് അഡ്ജസ്റ്റബിളാണ്. F77 മാക് 2 ബൈക്കിന്റെ അതേ 320mm (ഫ്രണ്ട്) ഉം 230mm (റിയര്‍) ഡിസ്‌ക് ബ്രേക്ക് സജ്ജീകരണമാണ് സൂപ്പര്‍സ്ട്രീറ്റില്‍ ഉള്ളത്. ഫ്രണ്ടില്‍ ഫിക്‌സഡ് ഫോര്‍-റേഡിയല്‍ പിസ്റ്റണ്‍ കാലിപ്പറുകളും പിന്നില്‍ ഒരു ഫ്‌ലോട്ടിംഗ് സിംഗിള്‍-പിസ്റ്റണ്‍ കാലിപ്പറും ഉണ്ട്.

110/70 R17 (ഫ്രണ്ട്), 150/60 R17 (റിയര്‍) ടയറുകളുള്ള അതേ 17 ഇഞ്ച് അലോയ് വീലുകളിലാണ് F77 സൂപ്പര്‍സ്ട്രീറ്റ് ഓടുക. F77 സൂപ്പര്‍ സ്ട്രീറ്റില്‍ മൂന്ന് റൈഡിംഗ് മോഡുകള്‍, 10 റീജനറേറ്റീവ് ബ്രേക്കിംഗ് ലെവലുകള്‍, മൂന്ന് ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് മോഡുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

ultraviolette f77 superstreet review tracking shot

റൈഡിംഗ് ഇംപ്രഷനുകള്‍: റോഡില്‍ F77 സൂപ്പര്‍സ്ട്രീറ്റ് മാക് 2-വിനെ പോലെ തന്നെ ഭ്രാന്തമായി പായും. ബാലിസ്റ്റിക് മോഡ് ഓണാക്കിയിരിക്കുമ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ മൂന്നക്ക വേഗത തൊടാന്‍ സാധിക്കും. ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകളും F77 മാക് 2-വിന് സമാനമാണ്. ഐസിഇ ബെക്കുകളില്‍ എഞ്ചിന്‍ ബ്രേക്കിംഗ് ചെയ്യുന്ന ഫീല്‍ സമ്മാനിക്കുന്ന ലെവല്‍ 9 റീജന്‍ മോഡ് സമഗ്രമാണ്. റൈഡിനിടെയാണ് മാക് 2 ബൈക്കിനെ സൂപ്പര്‍സ്ട്രീറ്റാക്കി മാറ്റിയ ചെറിയ മാറ്റങ്ങള്‍ തിരിച്ചറിയാനാകുക.

പുതിയ F77 സൂപ്പര്‍സ്ട്രീറ്റില്‍ നിങ്ങള്‍ കുറച്ചുകൂടി നിവര്‍ന്ന് ഇരിക്കാനാകും. ദീര്‍ഘദൂര യാത്ര ഇഷ്‌പ്പെടുന്നവര്‍ക്ക് പറ്റിയ റൈഡിംഗ് പൊസിഷനിലാണ് ഇത് വരുന്നത്. മാക് 2-വിനെ അപേക്ഷിച്ച് കുറച്ചുകൂടി ചടുലമായി തോന്നുന്ന സൂപ്പര്‍ സ്ട്രീറ്റ് ഏത് വേഗതയിലും കോര്‍ണറിംഗ് ചെയ്യാനുള്ള ആത്മവിശ്വാസം പകരുന്നു. എന്നിരുന്നാലും മാക് 2-വില്‍ കാണുന്ന പോലെ ഹാര്‍ഡായ സീറ്റുകളാണ് സൂപ്പര്‍ സ്ട്രീറ്റിനും ലഭിച്ചത്. പിന്നിലെ സീറ്റ് ചെറുതായതിനാല്‍ യാത്രകളില്‍ പില്യണ്‍ റൈഡര്‍ക്ക് ആശ്വാസം പകരാന്‍ ഇടക്കിടക്ക് നിര്‍ത്തേണ്ടതായി വരും.

ultraviolette f77 superstreet review tracking shot

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: F77 സൂപ്പര്‍സ്ട്രീറ്റില്‍ അള്‍ട്രാവയലറ്റ് F77 മാക് 2-വിന്റെ ഫോര്‍മുല അല്‍പ്പം റോഡ് ഫോക്കസ്ഡ് ആക്കി മാറ്റിയിരിക്കുന്നു. കൂടെപ്പിറപ്പിന്റെ പെര്‍ഫോമന്‍സ് നിലനിര്‍ത്തുന്നതിനൊപ്പം റൈഡിംഗ് പൊസിഷനും ഫ്രണ്ട് എന്‍ഡിലെ എയര്‍റോ ഡൈനാമിക മെച്ചപ്പെടുത്തലുകളും കാരണം F77 സൂപ്പര്‍സ്ട്രീറ്റ് കൊണ്ടുനടക്കാന്‍ അല്‍പ്പം കൂടി എളുപ്പമാണ്.

More from DriveSpark

Article Published On: Thursday, February 6, 2025, 9:00 [IST]
English summary
Ultraviolette f77 superstreet review design powertrain riding impressions features explained
കൂടുതല്‍... #electric bike #india #bike review
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X