ഹോണ്ട WR-V Facelift

ഹോണ്ട WR-V Facelift
Style: എസ്‍യുവി
8.77 - 11.17 ലക്ഷം
ജിഎസ്ടി എക്സ്ഷോറൂം വില

6 വകഭേദങ്ങളിലും 6 നിറങ്ങളിലുമാണ് ഹോണ്ട WR-V Facelift ലഭ്യമാകുന്നത്. ഹോണ്ട WR-V Facelift മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. ഹോണ്ട WR-V Facelift മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു എസ്‍യുവി മോഡലുകളുമായി ഹോണ്ട WR-V Facelift മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

ഹോണ്ട WR-V Facelift പെട്രോള്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
എസ്‍യുവി | Gearbox
8,77,042
എസ്‍യുവി | Gearbox
9,90,600
എസ്‍യുവി | Gearbox
9,90,617

ഹോണ്ട WR-V Facelift ഡീസല്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
എസ്‍യുവി | Gearbox
10,00,647
എസ്‍യുവി | Gearbox
11,16,497
എസ്‍യുവി | Gearbox
11,16,502

ഹോണ്ട WR-V Facelift മൈലേജ്

ഗിയർബോക്സ് ഇന്ധന തരം മൈലേജ്
പെട്രോള്‍ 16.5
ഡീസല്‍ 23.7

ഹോണ്ട WR-V Facelift റിവ്യൂ

ഹോണ്ട WR-V Facelift Exterior And Interior Design

ഹോണ്ട WR-V Facelift പുറം ഡിസൈനും അകം ഡിസൈനും

രൂപകൽപ്പനയും ശൈലിയും

ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ കോംപാക്ട്-എസ്‌യുവി ഓഫറാണ് ഹോണ്ട WR-V. കുറച്ചുകാലമായി നിർമ്മാതാക്കൾ WR-V ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നു, അടുത്തിടെ വാഹനത്തിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു, ഇത് പഴയ മോഡലിനെ അപേക്ഷിച്ച് എസ്‌യുവിയ്ക്ക് കൂടുതൽ അപ്‌ഡേറ്റും പുതുക്കിയ രൂപവും നൽകി.

ഡിസൈനിൽ നിന്ന് ആരംഭിച്ച്, ഹോണ്ട WR-V അല്പം പുതുക്കിയ സ്റ്റൈലിംഗുമായി വരുന്നു. മുൻവശത്ത് സവിശേഷമായ ഒരു വലിയ ഗ്രില്ല്, ബ്രാൻഡിന്റെ സിഗ്‌നേച്ചർ ക്രോം ബാർ അതിന്റെ കേന്ദ്രത്തിൽ ‘H’ ലോഗൊ എന്നിവ ലഭിക്കുന്നു. എൽ‌ഇഡി ഡി‌ആർ‌എല്ലുകളുമായി സംയോജിപ്പിച്ചിരിക്കുന്ന പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഗ്രില്ലിന് ഇരുവശത്തുമുണ്ട്. ഫ്രണ്ട് ബമ്പറിൽ എൽഇഡി ഫോഗ് ലാമ്പുകൾ ഇരുവശത്തും പ്രത്യേക ഹൗസിംഗുകളിൽ അവതരിപ്പിക്കുന്നു.

ഹോണ്ട WR-V -യുടെ സൈഡ് പ്രൊഫൈലിന്റെ പ്രധാന സവിശേഷത 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളാണ്. കൂടാതെ വീൽ ആർച്ചുകൾക്ക് ചുറ്റും കറുത്ത ക്ലാഡിംഗ്, കറുത്ത റൂഫ് റെയിലുകൾ എന്നിവയും വലിയ വിൻഡോകളും ലഭിക്കുന്നു. ബോഡി-കളർ ORVM- കളുമായി WR-V വരുന്നു, അവ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമാണ്. പിന്നിലേക്ക് നീങ്ങുമ്പോൾ ഹോണ്ട WR-V -യിൽ എൽഇഡി ടെയിൽ ലൈറ്റുകൾ സ്മോക്ക് ചെയ്യുകയും ചെറുതായി ട്വീക്ക് ചെയ്ത റിയർ ബമ്പറും ഉൾക്കൊള്ളുന്നു.

ഹോണ്ട WR-V Facelift എഞ്ചിനും പ്രകടനവും

ഹോണ്ട WR-V Facelift Engine And Performance

എഞ്ചിൻ & പ്രകടനം

രണ്ട് ബിഎസ് VI എഞ്ചിൻ ഓപ്ഷനുകളാണ് ഹോണ്ട WR-V -ൽ വരുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് 65 bhp കരുത്തും, 110 Nm torque ഉം പുറപ്പെടുവിക്കുന്നു.

1.5 ലിറ്റർ എഞ്ചിന്റെ രൂപത്തിലാണ് ഡീസൽ യൂണിറ്റ് വരുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേർന്ന 71 bhp കരുത്ത് 200 Nm പരമാവധി torque എന്നിവയുടെ മികച്ച പവർ കണക്കുകൾ ഇത് ഉത്പാദിപ്പിക്കുന്നു.

ഹോണ്ട WR-V Facelift ഇന്ധനക്ഷമത

ഹോണ്ട WR-V Facelift Fuel Efficiency

മൈലേജ്

1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ലിറ്ററിന് 16.5 കിലോമീറ്റർ മൈലേജും 1.5 ലിറ്റർ ഡീസൽ യൂണിറ്റ് ലിറ്ററിന് 23.7 കിലോമീറ്റർ മൈലേജും നൽകുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. എല്ലാ കണക്കുകളും ARAI- സാക്ഷ്യപ്പെടുത്തിയവയാണ്, മാത്രമല്ല വിവിധ ബാഹ്യ ഘടകങ്ങളെ ആശ്രയിച്ച് യഥാർത്ഥ ലോകത്ത് ഇവ വ്യത്യാസപ്പെടാം.

ഡീസൽ എഞ്ചിന് ഇന്ധനക്ഷമതയനുസരിച്ച് 40 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയിൽ 900 കിലോമീറ്റർ ദൂരം സഞ്ചരിക്കും എന്ന് കണക്കാക്കുന്നു.

ഹോണ്ട WR-V Facelift പ്രധാന ഫീച്ചറുകൾ

ഹോണ്ട WR-V Facelift Important Features

പ്രധാന സവിശേഷതകൾ

ഹോണ്ട WR-V അതിന്റെ എല്ലാ വകഭേദങ്ങളിലും നിരവധി സവിശേഷതകളും ഉപകരണങ്ങളും ഉൾക്കൊള്ളുന്നു. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM, ഇലക്ട്രിക് സൺറൂഫ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, കീലെസ് എൻട്രി, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് എന്നിവയും ലഭിക്കുന്നു.

സുരക്ഷാ സവിശേഷതകളുടെ കാര്യത്തിൽ, പുതിയ ഹോണ്ട WR-V -യിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS+ EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ വ്യൂ പാർക്കിംഗ് ക്യാമറ, സീറ്റ് ബെൽറ്റ് വാർണിംഗ്, ഹൈ സ്പീഡ് അലേർട്ട്, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നീ സവിശേഷതകൾ ബ്രാൻഡ് ഒരുക്കുന്നു.

ഹോണ്ട WR-V Facelift അഭിപ്രായം

ഹോണ്ട WR-V Facelift Verdict

അഭിപ്രായം

നിരവധി സവിശേഷതകളും ഉപകരണങ്ങളും ഹോണ്ട WR-V ഉൾക്കൊള്ളുന്നു. അകത്തും പുറത്തും കാർ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു. എന്നിരുന്നാലും, കോം‌പാക്ട്-എസ്‌യുവി പിന്നിലാവുന്നത് പവർട്രെയിൻ ഓപ്ഷനുകളാണ്. 100 bhp -ൽ കൂടുതൽ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലേക്ക് അതിന്റെ എതിരാളികളിൽ ഭൂരിഭാഗവും നീങ്ങുമ്പോൾ, WR-V കാലഹരണപ്പെട്ടതും പിന്നോക്കം നിൽക്കുന്നതുമാണെന്ന് തോന്നുന്നു, അതിന്റെ എഞ്ചിനുകൾ വളരെ കുറഞ്ഞ പവർ ടോർക്ക് കണക്കുകളും ഉൽ‌പാദിപ്പിക്കുന്നു.

ഹോണ്ട WR-V Facelift നിറങ്ങൾ


Modern Steel Metallic
Golden Brown Metallic
Premium Amber Silver
Radiant Red Metallic
Lunar Silver Metallic
Platinum White Pearl

ഹോണ്ട WR-V Facelift ചിത്രങ്ങൾ

ഹോണ്ട WR-V Facelift Q & A

ഇന്ത്യൻ വിപണിയിൽ ഹോണ്ട WR-V യുടെ എതിരാളികൾ ഏതെല്ലാമാണ്?

ഹോണ്ട WR-V കോം‌പാക്ട്-എസ്‌യുവി വിഭാഗത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവയാണ് WR-V -യുടെ എതിരാളികളാണ്.

Hide Answerkeyboard_arrow_down
ഹോണ്ട WR-V -ൽ ഓഫർ ചെയ്യുന്ന വേരിയന്റുകൾ ഏതെല്ലാം?

ഹോണ്ട WR-V SV, VX എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

Hide Answerkeyboard_arrow_down
ഹോണ്ട WR-V -യിലെ കളർ ഓപ്ഷനുകൾ എന്തൊക്കെയാണ്?

പ്രീമിയം ആംബർ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, മോഡേൺ സ്റ്റീൽ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, റേഡിയൻറ് റെഡ് മെറ്റാലിക് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് ഹോണ്ട WR-V വരുന്നത്.

Hide Answerkeyboard_arrow_down
ഏതാണ് മികച്ചത്? ഹോണ്ട WR-V അല്ലെങ്കിൽ ഹ്യുണ്ടായി വെന്യു?

ഇന്ത്യൻ വിപണിയിൽ തീർച്ചയായും മികച്ച കോംപാക്ട്-എസ്‌യുവി ഓഫറാണ് ഹ്യുണ്ടായി വെന്യു.

Hide Answerkeyboard_arrow_down
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X