അറിഞ്ഞിരിക്കേണ്ട ലംബോര്‍ഗിനിചരിതം
മുന്തിരിക്കര്‍ഷകന്‍റെ മകനായി ജനിച്ച ഫെറുക്സിയോ എലിയോ അര്‍റ്റുറോ ലംബോര്‍ഗിനി (Ferruccio Elio Arturo Lamborghini) പുത്തന്‍ ആശയങ്ങള്‍ വിതയ്ക്കുന്നതിലാണ് ആനന്ദം കണ്ടെത്തിയത്. മുന്തിരിപ്പാടങ്ങള്‍ കണ്ടു വളര്‍ന്ന ലംബോര്‍ഗിനിയുടെ ചെറുപ്പകാലം അദ്ദേഹത്തിന്‍റെ ഓട്ടോമൊബൈല്‍ താല്‍പര്യങ്ങളും അതേവഴിക്ക് സഞ്ചരിച്ചതില്‍ അത്ഭുതമില്ല. ലംബോര്‍ഗിനി ട്രട്ടോറി എന്ന കമ്പനി സ്ഥാപിച്ച ട്രാക്ടറുകള്‍ നിരത്തിലിറക്കിക്കൊണ്ടാണ് ഇന്ന് ലോകവിഖ്യാതമായ ഓട്ടോമൊബിലി ലംബോര്‍ഗിനിയിലേക്കുള്ള യാത്ര തുടങ്ങുന്നത്.
നിങ്ങളറിഞ്ഞിരിക്കേണ്ട ചില ലംബോര്‍ഗിനി വസ്തുതകള്‍ വിവരിക്കുകയാണിവിടെ.

ലോബര്‍ഗിനിചരിതം
കമ്പനിയുടെ സ്ഥാപകനായ ഫെറുക്സിയോ എലിയോ അര്‍റ്റുറോ ലംബോര്‍ഗിനി (Ferruccio Elio Arturo Lamborghini)യുടെ പേരില്‍ നിന്നാണ് ഓട്ടോമൊബിലി ലംബോര്‍ഗിനി എന്ന പേര് കണ്ടെത്തുന്നത്.

ലോബര്‍ഗിനിചരിതം
ഏറ്റവും വേഗമേറിയ മഴ്സിലാഗോ ആ-ജിടിക്ക് മണിക്കൂറില്‍ 370 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ കഴിയും.

ലോബര്‍ഗിനിചരിതം
വര്‍ഷങ്ങളോളം ട്രാക്ടറുകളുടെ നിര്‍മാണത്തിലുള്ള തഴക്കം കൈമുതലാക്കിയാണ് ലംബോര്‍ഗിനി 1963ല്‍ സ്ഥാപിതമാകുന്നത്.

ലോബര്‍ഗിനിചരിതം
ഇന്നുവരെ വിറ്റവയില്‍ വെച്ചേറ്റവും വിലയേറിയ ലംബോര്‍ഗിനി കാറായ റെവന്‍റണിന് വില 1,600,000 ഡോളറായിരുന്നു.

ലോബര്‍ഗിനിചരിതം
സ്പാനിഷ് ചരിത്രത്തിലെ കാളപ്പോരുമായി ബന്ധപ്പെട്ട മിത്തുകളില്‍ നിന്നാണ് ലംബോര്‍ഗിനി കാറുകളില്‍ മിക്കതിനും പേര് കണ്ടെത്തിയത്.

ലോബര്‍ഗിനിചരിതം
350 ജിടിവിയാണ് ആദ്യത്തെ ലംബോര്‍ഗിനി കാര്‍

ലോബര്‍ഗിനിചരിതം
പലതവണ തകര്‍ച്ചയുടെ വക്കിലെത്തിയാണ് ഓട്ടോമൊബിലി ലംബോര്‍ഗിനി. സാമ്പത്തികമായ ഞെരുക്കമായിരുന്നു മിക്കപ്പോഴും പ്രശ്നം. ഒരു മികച്ച ബ്രാന്‍ഡായി ലംബോര്‍ഗിനിയെ കൊണ്ടു നടക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഉടമകള്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ ഈ ബ്രാന്‍ഡ് മൂല്യത്തിന് അനുസൃതമായ വില്‍പനയ്ക്കുള്ള സന്നാഹങ്ങള്‍ കമ്പനിയുടെ കൈയില്‍ ഇല്ലാത്തത് വലിയ പ്രശ്നമായിത്തീര്‍ന്നു. പിന്നീട് ഓഡി (ഫോക്സ്‍വാഗണ്‍ ഉടമയിലുള്ള ആഡംബര കാര്‍ കമ്പനി) കമ്പനിയെ 1998ല്‍ ഏറ്റടുക്കുകയും ലാഭത്തിലെത്തിക്കുകയും ചെയ്തു.

ലോബര്‍ഗിനിചരിതം
ഗല്ലാര്‍ഡോ ഒഴികെയുള്ള മിക്ക ലംബോര്‍ഗിനി കാറുകള്‍ക്കും വി12 എന്‍ജിനാണുള്ളത്. ഗല്ലാര്‍ഡോയ്ക്ക് വി10 എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്.

ലോബര്‍ഗിനിചരിതം
1958ല്‍ താന്‍ വാങ്ങിയ ഫെരാരി 250ജിടി കാറിന്‍റെ തല്ലിപ്പൊളി ക്ലച്ച് മാറ്റി മറ്റൊന്ന് ഘടിപ്പിച്ചുകിട്ടാന്‍ ലംബോര്‍ഗിനി കമ്പനിയെ സമീപിച്ചു. നിരാശയായിരുന്നു ഫലം. ഒരു മികവുറ്റ സ്പോര്‍ട്സ് കാര്‍ നിരത്തിലിറക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ലംബോര്‍ഗിനി ചിന്തിച്ചുതുടങ്ങുന്നത് ഇവിടെ നിന്നാണ്.

ലോബര്‍ഗിനിചരിതം
2007ല്‍ ലംബോര്‍ഗിനി 2,580 കാറുകള്‍ വിറ്റഴിക്കുകയുണ്ടായി. കമ്പനിയുടെ ചരിത്രത്തില്‍ ഒരു വര്‍ഷത്തില്‍ ഇത്രയധികം വില്‍പനയുണ്ടാകുന്നത് ഇതാദ്യമായിരുന്നു.


Click it and Unblock the Notifications








