മഹീന്ദ്ര സൈലോ

Mahindra Xylo
മള്‍ട്ടിയൂട്ടിലിറ്റി വാഹനമെന്നാല്‍ (എംയുവി) കരുത്തിനൊപ്പം സൗന്ദര്യവും വേണമെന്ന്‌ നിര്‍ബന്ധമുള്ളവരാണ്‌ ഇന്ത്യക്കാര്‍. പുതിയൊരു എംയുവിയെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങിയപ്പോഴെ മഹീന്ദ്രയുടെ മനസ്സിലും ഇത്‌ തന്നെയായിരുന്നു. ഇന്ത്യന്‍ വാഹനോപഭോക്താക്കളുടെ ഈ മനശാസ്‌ത്രം മനസ്സിലാക്കി കൊണ്ടു തന്നെയാണ്‌ മഹീന്ദ്ര അവരുടെ ഏറ്റവും പുതിയ മള്‍ട്ടി യൂട്ടിലിറ്റി വാഹനമായ സൈലോ വിപണിയിലെത്തിച്ചിരിയ്‌ക്കുന്നത്‌.

പുറംമോടിയിലധികം പാസഞ്ചര്‍ ക്യാബിന്‌ പ്രധാന്യം നല്‍കി നിര്‍മ്മിച്ച ആദ്യ വാഹനമാണ്‌ സൈലോയെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്‌ ഇത് വെറുതെയല്ലെന്ന്‌ കാര്‍ കാണുമ്പോള്‍ തന്നെ മനസ്സിലാകും.

എടുത്തു പറയേണ്ടവ:
വിസ്തൃതമായ ലെഗ് റൂം
ഡിജിറ്റല്‍ ഡ്രൈവ് അസിസ്റ്റ് സിസ്റ്റം
പാര്‍ക്ക് റിവേഴ്സ് സിസ്റ്റം
സറൗണ്ട് ഡ്യുവല്‍ എസി
മൊബൈല്‍/ലാപ് ടോപ് പവര്‍ പോയിന്റ്സ്
ഡബിള്‍ ഡിന്‍ മ്യൂസിക് സിസ്റ്റം
പവര്‍ വിന്‍‍ഡോ
ബോഡി കളര്‍ ബംന്പറുകള്‍

ഇന്ത്യന്‍ റോഡുകള്‍ കീഴടക്കിയ സ്കോര്‍പ്പിയോയുടെ ടഫ്‌ലുക്ക്‌ സൈലോയ്‌ക്കും കൈമോശം വരാതിരിയ്‌ക്കാന്‍ മഹീന്ദ്ര ശ്രമിച്ചിട്ടുണ്ട്‌. ക്രോം പൂശിയ മസ്‌ക്കുലിന്‍ ലുക്കിലുള്ള മുമ്പിലെ ഗ്രില്ലാണ്‌ സൈലോയുടെ പ്രധാന ആകര്‍ഷണം. ബോഡി കളര്‍ ബമ്പര്‍, ഉയര്‍ന്ന വേരിയന്റിലുള്ള അലോയ്‌ വീലുകള്‍ എന്നിവയും സൈലോയുടെ പുറംമോടി കൂട്ടുന്നു.

വാഹനത്തിനുള്ളിലെ സ്ഥലസൗകര്യങ്ങളുടെ ധാരാളിത്തവും ആരെയും ശ്രദ്ധ പിടിച്ചു പറ്റുന്ന കാര്യങ്ങളാണ്‌. മുന്നിലും പിന്നിലും നടക്കുമുള്ള സീറ്റുകളില്‍ ആവശ്യത്തിന്‌ സ്ഥലവും ലെഗ്‌സ്‌പേസും ഹെഡ്‌ സ്‌പേസുമുണ്ട്‌.

സൈലോയിലെ സീറ്റ്‌ ഫോള്‍ഡിങ്‌ ക്രമീകരണങ്ങളെ ഒരു എയര്‍ക്രാഫ്‌റ്റിനോടാണ്‌ ഉപമിക്കാന്‍ കഴിയുക. മുന്നിലേയും നടുവിലേയും സീറ്റുകള്‍ നിവര്‍ത്തിയാല്‍ ശരിയ്‌ക്കും ഒരു ബിസിനസ്സ്‌ ക്ലാസ്‌ ബെഡ്‌ കാറിനുള്ളില്‍ സജ്ജമാകും. സീറ്റിനോടനുബന്ധിച്ചുള്ള ട്രേകളും ഒരു ഫ്‌ളൈറ്റ്‌ ലുക്ക്‌ കാറിന്‌ സമ്മാനിക്കുന്നു.

മോഡല്‍-ജനുവരി 2009ലെ വില (ദില്ലിയില്‍ )
E2: Rs.6,24,500
E4: Rs.6,69,500
E6: Rs.7,32,500
E8: Rs.7,69,500

ഏത്‌ പ്രതലങ്ങളിലും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള 2.5 ലിറ്റര്‍ കപ്പാസിറ്റിയുള്ള കോമണ്‍ റെയില്‍ ഡീസല്‍ എഞ്ചിനെ എം ഈഗിള്‍ എന്നാണ്‌ മഹീന്ദ്ര വിളിയ്‌ക്കുന്നത്‌. 3800 ആര്‍പിഎമ്മില്‍ 112 ബിച്ച്‌പി ശക്തി യും 24 കിലോഗ്രാം ടോര്‍ക്കും നല്‌കാന്‍ ഇതിന്‌ ശേഷിയുണ്ട്‌. പൂജ്യത്തില്‍ നിന്ന്‌ 60 കിലോമീറ്റര്‍ വേഗത കൈവരിയ്‌ക്കാന്‍ 8.1 സെക്കന്റുകള്‍ മാത്രം ആവശ്യമുള്ള സൈലോ ഇ2, ഇ4, ഇ6, ഇ8 എന്നിങ്ങനെ നാലു മോഡലുകളില്‍ ലഭ്യമാണ്‌.

കരുത്തിനും സൗന്ദര്യത്തിനും ഒപ്പം സുരക്ഷയ്‌ക്കും പ്രധാന്യം നല്‌കിയാണ്‌ സൈലോ നിര്‍മ്മിച്ചിരിയ്‌ക്കുന്നത്‌. പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക്‌ പരമാവധി സംരക്ഷണമേകുന്ന രീതിയിലാണ്‌ കാറിന്റെ സ്‌റ്റീല്‍ ബോഡി നിര്‍മ്മിച്ചിരിയ്‌ക്കുന്നതെന്ന്‌ മഹീന്ദ്ര അവകാശപ്പെടുന്നു.

ഇതിന്‌ പുറമെ എഞ്ചിന്‍ ഇമൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്‌, വാണിംഗ്‌ സിസ്‌റ്റം, ട്യൂബ്‌ലെസ്‌ ടയേഴ്‌സ്‌, എഎസ്‌ബി, എയര്‍ബാഗുകള്‍ തുടങ്ങിയവ ആധുനിക സംവിധാനങ്ങളും സൈലോയിലെ യാതക്കാരുടെ സുരക്ഷ പരമാവധി ഉറപ്പാക്കുന്നു.

More from DriveSpark

Article Published On: Wednesday, February 4, 2009, 15:25 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X