വീണ്ടുമൊരങ്കത്തിന്‌ ലീനിയയുമായി ഫിയറ്റ്‌

Fiat Linea
ഫിയറ്റ്‌..... ഒരു കാലഘട്ടത്തിന്റ ആവേശം, മലയാളിയുടെ പ്രിയപ്പെട്ട ഗൃഹാതുരതകളില്‍ ഒന്ന്‌ എന്നിങ്ങനെയൊക്കെ ആ കാറിനെ വിശേഷിപ്പിയ്‌ക്കാം.

കേരള സര്‍ക്കാരിന്‌ ഒരു ക്വാര്‍ട്ടറില്‍ മൂന്ന്‌ ഫിയറ്റ്‌ കാറുകള്‍ അനുവദിയ്‌ക്കപ്പെട്ട ഒരു കാലഘട്ടം പോലുമുണ്ടായിരുന്നു. ഇങ്ങനെ ലഭിയ്‌ക്കുന്ന കാറുകള്‍ സ്വന്തമാക്കാനായി പലരും വന്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് കൂടിയറിയുമ്പോള്‍ ഈ കാര്‍ നമുക്കെത്രെ പ്രിയപ്പെട്ടതായിരുന്നുവെന്ന്‌ മനസിലാകും.

എന്നാല്‍ അതൊക്കെ ഇന്ന്‌ പഴങ്കഥ. മികവിലും ഈടിലും സുഖകരമായ ഡ്രൈവിംഗ്‌ അനുഭൂതി നല്‌കുന്നതിലും ഫിയറ്റിന്‌ എതിരാളികള്‍ ഇല്ലാതിരിന്നിട്ടും പതുക്കെ പതുക്കെ ആ കാര്‍ നമുക്കിടയില്‍ നിന്നും മാഞ്ഞു പോയി. മോശം ഡീലര്‍ ശൃംഖലകളും കാലോചിതമാറ്റങ്ങള്‍ക്ക്‌ പുറം തിരിഞ്ഞ്‌ നിന്നതുമെല്ലാം അതിനുള്ള കാരണങ്ങളായി വേണമെങ്കില്‍ നിരത്താം.

എന്നാല്‍ ഒരിയ്‌ക്കല്‍ കൂടി തങ്ങളുടെ സുവര്‍ണകാലം തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഫിയറ്റ്‌. (അടുത്ത കാലത്തിറങ്ങിയ ഫിയറ്റിന്റെ മറ്റു കാറുകള്‍ക്കൊന്നും ടാറ്റയും മാരുതിയുമൊക്കെ വാഴുന്ന ഇന്ത്യന്‍ റോഡുകള്‍ കീഴടക്കാനായില്ലെന്നത്‌ ഒരു സത്യം തന്നെ) ഡ്രൈവബിലിറ്റിയിലും വലിപ്പത്തിലും മറ്റു ആഡംബരത്തിലും മറ്റ്‌ കാറുകളേക്കാള്‍ ഒരുപടി മുകളില്‍ നില്‌ക്കുന്ന ലീനിയയുമായാണ്‌ ഫിയറ്റ്‌ വീണ്ടും ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നത്‌. രാജ്യമെങ്ങുമുള്ള ടാറ്റയുടെ ഡീലര്‍, സര്‍വീസ്‌ സേവനങ്ങളുടെ പിന്‍ബലത്തിലാണ്‌ ഫിയറ്റ്‌ രണ്ടാമങ്കത്തിന്‌ കച്ചമുറുക്കുന്നത്‌.

എടുത്തു പറയേണ്ടവ:
വിസ്താരമേറിയ പിന്‍സീറ്റുകള്‍
ക്രൂയിസ് കണ്‍ട്രോള്‍
സൈഡ് ആന്റ് റൂഫ് എയര്‍ ബാഗുകള്‍
പരുക്കന്‍ പാതകള്‍ക്കായി എആര്‍എസ് സിസ്റ്റം
എംഎസ് വിന്‍ഡോസ്‌ കേപ്പബിലിറ്റിയുള്ള യുഎസ്‌ബി പോര്‍ട്ട്
ഫയര്‍ പ്രോട്ടോകോള്‍ സിസ്റ്റം
ഇറ്റാലിയന്‍ ഡിസൈനിങ്
എബിഎസ് സിസ്റ്റം

ഇറ്റാലിയന്‍ സൂപ്പര്‍ കാറായ മസാര്‍ട്ടിയുടെ ഗ്രില്ലുകളെ ഓര്‍മ്മിപ്പിയ്‌ക്കുന്നവയാണ്‌ ലീനിയയുടെ മുമ്പിലെ ഗ്രില്ലുകള്‍. ഏച്ചുകൂട്ടലുകളുടെ വലിപ്പം വെയ്‌ക്കുകയല്ല മറിച്ച്‌ സെഡാനായി തന്നെയാണ്‌ ലീനിയ ജനിച്ചത്‌. 4560 മി.മീ നീളവും 500 ലിറ്ററിന്റെ ഡിക്കിയും 2600 മി.മീ വീല്‍ബേസും 15 ഇഞ്ച്‌ വീലുകളും ഒപ്പം ഇറ്റാലിയന്‍ ഡിസൈനര്‍മാരുടെ മികവും ചേരുമ്പോള്‍ ഒരു മസാര്‍ട്ടി ലുക്ക്‌ തന്നെ ലീനിയ്‌ക്കും കൈവരുന്നു.
പാലിയോയിലും വിസ്‌റ്റയിലുമൊക്കെയുള്ള മള്‍ട്ടി ജെറ്റ്‌ 1300/1400 സിസി ഡീസല്‍ എഞ്ചിന്‍ ലീനിയക്ക്‌ നല്‌കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അതിന്റെ കരുത്ത്‌ കൂട്ടാനും ഫിയറ്റ്‌ തീരുമാനിച്ചിരുന്നു. 16 ബിച്ച്‌പി കൂട്ടി 91 ബിഎച്ച്‌പിയിലെത്തിച്ചാണ്‌ കമ്പനി കാറിനെ മറ്റുള്ളവയില്‍ നിന്ന്‌ വ്യത്യസ്‌തമാക്കിയത്‌.

വേരിയബിള്‍ ജ്യോമട്രി ടര്‍ബോ കാറിന്‌ കൂടുതല്‍ ശക്തി പകരുന്നു. 2000 ആര്‍പിഎമ്മിലുടെ ലഭിയ്‌ക്കുന്ന അധിക പവര്‍ ഡ്രൈവര്‍ക്ക്‌ ഉത്തേജനം നല്‌കുന്ന കാര്യത്തില്‍ സംശയമില്ല. പൂജ്യത്തില്‍ നിന്നും നൂറ്‌ കിലോമീറ്റര്‍ വേഗത കൈവരിയ്‌ക്കാന്‍ ലീനിയക്ക്‌ വേണ്ടത്‌ വെറും 9 സെക്കന്‍ഡ്‌ മാത്രമാണെന്നറിയുമ്പോള്‍ പിക്കപ്പിനെയും ആരും ചോദ്യം ചെയ്യുമെന്ന്‌ കരുതാനാവില്ല ഡീസലിന്‌ പുറമെ 1400 സിസിയുടെ പെട്രോള്‍ എഞ്ചിനിലും ലീനിയ വിപണിയിലെത്തിയിട്ടുണ്ട്‌.

വില നിലവാരം
മോഡല്‍ ജനുവരി 2009ലെ വില (മുംബൈയില്‍)
Fiat Linea Active 1.4 (Petrol) Rs. 6,20,000
Fiat Linea Dynamic 1.4(Petrol) Rs. 6,52,000
Fiat Linea Dynamic Pk 1.4(Petrol) Rs. 6,81,000
Fiat Linea Emotion Pk 1.4(Petrol) Rs. 7,21,000
Fiat Linea Emotion 1.4(Petrol) Rs. 6,91,000
Fiat Linea Active 1.3 MJD (Diesel) Rs. 7,11,000
Fiat Linea Dynamic 1.3 MJD (Diesel) Rs. 7,42,000
Fiat Linea Dynamic Pk 1.3 MJD (Diesel) Rs. 7,71,000
Fiat Linea Emotion 1.3 MJD (Diesel) Rs. 7,81,000
Fiat Linea Emotion Pk 1.3 MJD (Diesel) Rs. 8,36,000

ഇറ്റാലിയന്‍ ഡിസൈനിങ്ങിന്റെ മികവ്‌ പ്രകടിപ്പിയ്‌ക്കുന്ന ലീനിയയുടെ ഉള്‍വശത്ത്‌ വൃത്തിയും വെടിപ്പും അന്തസ്സുമുറ്റതാക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിച്ചിട്ടുണ്ട്‌. സെന്‍ട്രല്‍ കണ്‍സോളില്‍ സ്‌റ്റീരിയോയും എസി വെന്ററുകളും ഓട്ടോമാറ്റിക്‌ ക്‌ളൈമറ്റൈസറും ഒതുക്കിയിരിക്കുന്നു. സോഫ്‌റ്റ്‌ ടച്ച്‌ ഡാഷിന്റെ നിര്‍മാണത്തിന്‌ ഉപയോഗിച്ചിട്ടുള്ള പ്ലാസ്റ്റക്കിന്റെ നിലവാരം ഉന്നതമാണ്‌. മൊബൈല്‍ ഫോണിനെയും മറ്റ്‌ ഓഡിയോ/വീഡിയോ ഗാഡ്‌ജറ്റുകളെയും കാര്‍ എന്റര്‍ടൈന്‍മെന്റ്‌ സംവിധാനവുമായി കോര്‍ത്തിണക്കാന്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ കേപ്പബിലിറ്റിയുള്ള യുഎസ്‌ബി പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. വിസ്‌താരമേറിയ പിന്‍സീറ്റുകള്‍ യാത്രകളില്‍ പ്രത്യേക അനുഭൂതിയാണ്‌ പകരുന്നത്‌. എബിഎസ് ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും എയര്‍ബാഗുമെല്ലാം ഓപ്‌ഷണല്‍ ആണ്‌.

പുണെയിലെ രഞ്ചേഗാവ്‌ പ്ലാന്റില്‍ നിന്നും പുറത്തിറങ്ങുന്ന ലീനിയ വിലയുടെ കാര്യത്തിലും ഉപഭോക്താക്കളെ വിസ്‌മയിപ്പിക്കും. 7.64 മുതല്‍ 8.96 ലക്ഷം മുടക്കിയാല്‍ ഈ ഇറ്റാലിയന്‍ സുന്ദരിയെ നമുക്ക്‌ സ്വന്തമാക്കാം.

More from DriveSpark

Article Published On: Monday, February 9, 2009, 17:15 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X